27 March, 2019
25 March, 2019
കവിത
ദക്ഷിണ മൂകാംബിക
സരസ്വതി മണ്ഡപം ഒരുങ്ങി
നാട്യകലാ മേളം മുഴങ്ങി
ദക്ഷിണ മൂകാംബിക ക്ഷേത്രം
സംഗീത പാല് കടലായി
കാല് ചിലമ്പുകള്‍ കിലുങ്ങി
സ്വര രാഗ ശ്രുതി മീട്ടി
അരങ്ങത്ത് ഹരിശ്രീ കുറിച്ചു
ആദ്യമായ് കലയുടെ ദീപം തെളിച്ചു
ആദ്യാക്ഷരം നാവില്‍ പതിഞ്ഞപ്പോള്‍
ഓമനകള്‍, കഥയറിയാതെ കരഞ്ഞു
ശ്രീദേവിയപ്പോള്‍ വീണയിലൊരു രാഗം മൂളി
ഉണ്ണികള്‍ ദേവിയെ കണ്ടു ചിരി തൂകി
ദുര്‍ഗയായ്,ലക്ഷ്മിയായ്,സരസ്വതിയായ് വാഴും
ദക്ഷിണ മൂകാംബികേ, ദേവി
ശക്തിയായ് സൗന്ദര്യമായ് വിദ്യയായ് എന്നും
സൗഭാഗ്യം നല്കീടണേ , ജഗദമ്മേ.
രചന - എം.എന്‍.സന്തോഷ്
25-03-2019
സരസ്വതി മണ്ഡപം ഒരുങ്ങി
നാട്യകലാ മേളം മുഴങ്ങി
ദക്ഷിണ മൂകാംബിക ക്ഷേത്രം
സംഗീത പാല് കടലായി
കാല് ചിലമ്പുകള്‍ കിലുങ്ങി
സ്വര രാഗ ശ്രുതി മീട്ടി
അരങ്ങത്ത് ഹരിശ്രീ കുറിച്ചു
ആദ്യമായ് കലയുടെ ദീപം തെളിച്ചു
ആദ്യാക്ഷരം നാവില്‍ പതിഞ്ഞപ്പോള്‍
ഓമനകള്‍, കഥയറിയാതെ കരഞ്ഞു
ശ്രീദേവിയപ്പോള്‍ വീണയിലൊരു രാഗം മൂളി
ഉണ്ണികള്‍ ദേവിയെ കണ്ടു ചിരി തൂകി
ദുര്‍ഗയായ്,ലക്ഷ്മിയായ്,സരസ്വതിയായ് വാഴും
ദക്ഷിണ മൂകാംബികേ, ദേവി
ശക്തിയായ് സൗന്ദര്യമായ് വിദ്യയായ് എന്നും
സൗഭാഗ്യം നല്കീടണേ , ജഗദമ്മേ.
രചന - എം.എന്‍.സന്തോഷ്
25-03-2019
24 March, 2019
കവിത
കവിത
ആശ്രമമുറ്റത്ത്
ആലുവ പുഴയുടെ പുണ്യതീരം
അദ്വൈതാശ്രമ സവിധം പവിത്രം
ഏകാന്തം മൂകം ലയം വശ്യം
ഗുരുദേവനെ ധ്യാനിച്ചു നിന്ന നേരം
പത്മാസന ധ്യാന തിരുസ്വരൂപം
ശാന്തി വിളംമ്പിതം വദന കമലം
ദീപ്തം പവിത്രം യോഗനയനം
സ്വര്‍ണ്ണ പ്രഭാമയം ദീര്‍ഘഗാത്രം
നാവികനില്ലാതെ തുണയറ്റ തോണി
കൈവിടാതങ്ങ് കാക്കണം ഭഗവാനേ
മമസങ്കടം കണ്ണീര് കടലലയായി
മനമഞ്ചും ബന്ധിച്ചു ഞാന്‍ നിന്നു
അക കണ്ണ് തുറന്നു നീ നോക്കുക
അറിവിന്റെ അറ്റം അനുഭവിക്കുവാന്‍
ആ മധു മൊഴി കേട്ടു തരിച്ചു ദിവ്യം
ഹാ,ഗുരുദേവനരികത്ത് നില്പ്പു സ്മിതം!
ഒരു നാരായമെന്‍ വലം കൈയില്‍ വെച്ചു
ഗുരുവരുളി മതി നിനക്കിതൊന്ന് മാത്രം
അറിവിന്റെ കടലല കരേറുവാന്‍
അംബരത്തക്ഷര നക്ഷത്രം ജ്വലിപ്പിക്കാന്‍!
മന്ദാനിലര്‍ മെല്ലെ മൂളി കടന്നു പോയി
മന്ദസ്മിതം പോയി , ഗുരുവില്ലരികത്ത്!
ഞാനില്ല ,നീയില്ല ,വേറല്ലെന്നറിവുമായി
ആശ്രമ മുറ്റത്ത് നിന്നു ഞാന്‍ നിശ്ചലം!
അക്കരെ മണപ്പുറത്ത് അമ്പലത്തില്‍
തേവരെഴുന്നുള്ളും നേരമായി
ഒാംങ്കാര മന്ത്ര ധ്വനി മുഴങ്ങി
പൂര്‍ണ്ണാ നദീ തടം പുളകിതമായി.
രചന - എം.എന്‍.സന്തോഷ്
24-03-2019
22 March, 2019
മൂകാംബികാമൃതം
മൂകാംബികാമൃതം
അമ്മേ മഹാമായേ മൂകാംബികേ
വിദ്യാമൃതം പകരും വീണാധരീ
മൂകാസുരനും മോക്ഷപദം നല്കി
ദേവനായ് മാറ്റിയ ജഗദീശ്വരീ
ആശ്രയമില്ലാതെ നാരിമാര്‍ കേഴുമ്പോള്‍
ശക്തിദുര്‍ഗ്ഗയായ് അവതരിക്കൂ ദേവി
അറിവില്ലാതിരുളില്‍ അലയും മനുഷ്യര്‍ക്ക്
ആത്മപ്രകാശം പകര്‍ന്നു നല്‍കൂ ദേവി
അകംപൊരുള്‍ തേടി അലയുന്ന നേരത്ത്
ചിലമ്പൊലി നാദമായ് പിന്നിലുണ്ടാകണേ
നിത്യപ്രകാശമായ്,നിത്യാനുഗ്രഹമായി
നിത്യസൗന്ദര്യമായ് നിറയൂ ജ്ഞാനാംബികേ
ദുര്ഗ്ഗയായ് ലക്ഷ്മിയായ് വാണീദേവിയായ്
അഖിലാണ്ഡ ബ്രഹ്മമായാദിശങ്കരന്‍ ദര്‍ശിച്ച
അമ്മേ മഹാമായേ മൂകാംബികേ
കൃപാവരം ചൊരിയൂ ജഗദംബികേ
രചന -എം.എന്‍.സന്തോഷ്
22-03-2019
അമ്മേ മഹാമായേ മൂകാംബികേ
വിദ്യാമൃതം പകരും വീണാധരീ
മൂകാസുരനും മോക്ഷപദം നല്കി
ദേവനായ് മാറ്റിയ ജഗദീശ്വരീ
ആശ്രയമില്ലാതെ നാരിമാര്‍ കേഴുമ്പോള്‍
ശക്തിദുര്‍ഗ്ഗയായ് അവതരിക്കൂ ദേവി
അറിവില്ലാതിരുളില്‍ അലയും മനുഷ്യര്‍ക്ക്
ആത്മപ്രകാശം പകര്‍ന്നു നല്‍കൂ ദേവി
അകംപൊരുള്‍ തേടി അലയുന്ന നേരത്ത്
ചിലമ്പൊലി നാദമായ് പിന്നിലുണ്ടാകണേ
നിത്യപ്രകാശമായ്,നിത്യാനുഗ്രഹമായി
നിത്യസൗന്ദര്യമായ് നിറയൂ ജ്ഞാനാംബികേ
ദുര്ഗ്ഗയായ് ലക്ഷ്മിയായ് വാണീദേവിയായ്
അഖിലാണ്ഡ ബ്രഹ്മമായാദിശങ്കരന്‍ ദര്‍ശിച്ച
അമ്മേ മഹാമായേ മൂകാംബികേ
കൃപാവരം ചൊരിയൂ ജഗദംബികേ
രചന -എം.എന്‍.സന്തോഷ്
22-03-2019
19 March, 2019
കവിത
ആ ദിവ്യരൂപം
അമ്പലമുറ്റത്തരയാലിന്നരികത്ത്
അഞ്ജലീബദ്ധനായ് നിന്നൂ ഞാന്‍
സോപാന സംഗീതമുയരുന്ന നേരത്ത്
ഇടക്കയായ് തുടിക്കുന്നെന്‍ ഹൃദയം
ഓംങ്കാര മന്ത്രം ജപിക്കുന്ന നേരമെന്‍
മനം വൈകുണ്ഠമായി തെളിയുന്നു
തൊഴുത് വലംവെച്ച് നമിക്കുന്ന നേരത്ത്
കണ്ണില്‍ തെളിയുന്നാ ദിവ്യരൂപം
തിരുനട തുറന്നു ദീപങ്ങളായിരമുദിച്ചു
ശിവ പഞ്ചാക്ഷരമന്ത്രം തിരയായിരമ്പി
നൊമ്പരമൊക്കെയും കണ്ണീരായര്‍പ്പിച്ചു
അമ്പലമൊരുമാത്ര കൈലാസമായി മാറി
ഗണനാഥനരുകില്‍ വേലുമായ് മുരുകനും
ഉമയോടൊത്ത് മഹേശ്വരന് നടനമായ്
ഭഗവാനേ മഹേശ്വരാ ശ്രീഭൂത നായകാ
ദുരിതം നീക്കിയുലകിലാനന്ദമേകിടണേ.
രചന എം.എന്‍.സന്തോഷ്
കവിത
മേവട ദേവി നമസ്തുതേ
കാവുംപടിയിലരയാല്‍ വലംവെച്ച്
നില്ക്കവേ കേള്‍ക്കാം നാമജപങ്ങള്
മേവടക്കാവിലമ്മയെ തൊഴുതിറങ്ങുന്ന
കാറ്റിന്റെ മംഗള മംഗല്യ ശരണ ഗീതങ്ങള്‍
മീനമായ് പുറക്കാട്ടുകാവില്‍ പൂരമായി
മേളമുയരുന്നു , മേവടയുണരുന്നാമോദത്താല്‍
അഭീഷ്ട വരദായിനി , ദേവീ തൊഴുന്നു
അഭയമരുളുക , അകമലരില്‍ തെളിയുക കാവിലമ്മേ.
സര്‍വ്വാര്‍ത്ഥ സാധികേ , സകലസൗഖൃദായികേ
ജ്ഞാനാംബികേ , ശരണമരുളണേ നിത്യവും
അജ്ഞാന തിമിരമതു നീക്കണേ , അപരാ ധമരുതാതെ കാക്കണേ
സൗഭാഗ്യദായികേ
മേവട വാഴുമമ്മേ നമസ്തുതേ.
രചന - എം.എന്‍.സന്തോഷ്
കാവുംപടിയിലരയാല്‍ വലംവെച്ച്
നില്ക്കവേ കേള്‍ക്കാം നാമജപങ്ങള്
മേവടക്കാവിലമ്മയെ തൊഴുതിറങ്ങുന്ന
കാറ്റിന്റെ മംഗള മംഗല്യ ശരണ ഗീതങ്ങള്‍
മീനമായ് പുറക്കാട്ടുകാവില്‍ പൂരമായി
മേളമുയരുന്നു , മേവടയുണരുന്നാമോദത്താല്‍
അഭീഷ്ട വരദായിനി , ദേവീ തൊഴുന്നു
അഭയമരുളുക , അകമലരില്‍ തെളിയുക കാവിലമ്മേ.
സര്‍വ്വാര്‍ത്ഥ സാധികേ , സകലസൗഖൃദായികേ
ജ്ഞാനാംബികേ , ശരണമരുളണേ നിത്യവും
അജ്ഞാന തിമിരമതു നീക്കണേ , അപരാ ധമരുതാതെ കാക്കണേ
സൗഭാഗ്യദായികേ
മേവട വാഴുമമ്മേ നമസ്തുതേ.
രചന - എം.എന്‍.സന്തോഷ്
22 January, 2019
08 January, 2019
04 January, 2019
ഉറവിട മാലിന്യസംസ്ക്കരണം
മാലിന്യ
സംസ്ക്കരണം
വീടുകളില്‍
ഉണ്ടാവുന്ന ജൈവ മാലിന്യം
ഉറവിടത്തില്‍ത്തന്നെ
സംസ്ക്കരിക്കുക എന്നത് ഓരോ
വ്യക്തിയുടെയും ഉത്തരവാദിത്വമാണ്.മാലിന്യം
വളമായും പാചകവാതകമായും
മാറ്റുന്ന ചെലവുകുറഞ്ഞ
മാര്‍ഗ്ഗങ്ങളെക്കുറിച്ച്
ഡോ.
ആര്.ഗിരിജ
(പ്രൊഫസര്‍
&
ഹെഡ്
ഡിപ്പാര്‍ട്ട്മെന്റ്
അഗ്രിക്കള്‍ച്ചര്‍ മൈക്രോബയോളജി,
കേരള
യൂണിവേഴ്സിറ്റി.
) തയ്യാറാക്കിയ
ലേഖനം .
വായിക്കുന്നതിന്ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)
വായന: ഗുരു ദർശനം0: എം. കെ. സാനു
https://open.spotify.com/show/4DVkaCYHatFSkWAsfcPZZc
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
ലേഖനം കേശവദേവ് - വിപ്ളവകാരിയായ സാഹിത്യകാരന് എം . എന്‍ . സന്തോഷ് വിശാലമായ പുരയിടത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...





