മയിലാടുന്നതു കണേണ്ടേ
എം.എന്‍.സന്തോഷ്
ഇന്നും വന്നു മയിലണ്ണന്‍
മഴ ചന്നം പിന്നം ചാറുമ്പോള്‍.
ചാറ്റല്‍ മഴയുടെ താളത്തില്‍
പീലി വിടര്‍ത്തി മയിലാടി !
തരികിട തരികിട മേളത്തില്‍
സരിഗമപധനിസ നാദത്തില്‍
ധിമി ധിമി ധിമി രാഗത്തില്‍
മയില്‍ ദുന്ദുഭി ദുന്ദുഭി ചാഞ്ചാടി.
മയിലാട്ടം കണ്ടാര്‍പ്പോ വിളികള്‍
കാക്കക്കൂട്ടം കലപില കലപില
കൂ കൂ കൂഹൂ കുഴലു വിളിച്ച്
കുയിലുകള്‍ മാവിന്‍ കൊമ്പത്ത്
മഴയുടെ നൃത്തം ദും, ദും, ദും
മയൂര നടനം തക ധിമി തക ധിമി
കോകില നാദം കൂ കൂ കൂ കൂ
ക്രാ ക്രാ ക്രാ ക്രാ കാക്കത്താളം
പൊന്‍മയിലാടുന്നു മുറ്റത്ത്
കാര്‍മുകിലോടുന്നു മാനത്ത്
ആഹാ ഹാ ഹാ എന്തു രസം !
കണ്ടു രസിക്കാന്‍ വരൂ വേഗം .
10 August, 2020
നഴ് സറി കവിത
Subscribe to:
Post Comments (Atom)
ആഘോഷങ്ങളുടെ ആഗസ്റ്റ്
2018 ലെ പ്രളയ കാലത്തെ ഓണാഘോഷത്തിനു ശേഷം ഏട്ടു വർഷം കഴിഞ്ഞ് ഇപ്രാവശ്യമാണ് ഓഗസ്റ്റും ഓണവും ഒരുമിച്ചത് . അക്കാലത്ത് കേരളത്തിൽ അത...
-
ലേഖനം കേശവദേവ് - വിപ്ളവകാരിയായ സാഹിത്യകാരന് എം . എന്‍ . സന്തോഷ് വിശാലമായ പുരയിടത...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
No comments:
Post a Comment