തവി ചതിച്ചാശാനേ.....
എം.എൻ. സന്തോഷ്
പൂരാടത്തലേന്ന് പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടി . ഓണം വരാനൊരു മൂലം വേണമല്ലോ .മൂലം കഴിഞ്ഞാൽ പൂരാടം , പിന്നെ ഉത്രാടപ്പാച്ചിൽ .....
പാച്ചിലിനു മുൻപ് ഓണം പൊടി പൂരമാക്കണം . പാഠശാല വിട്ട് നാനാ ദിക്കിലേക്ക് ചിതറിയവർ . ഓണം കൂടാൻ ഒത്തുചേർന്നത് ഒരുമിച്ചിരുന്ന ക്ലാസ് മുറിയിൽത്തന്നെ .
ഒരുമയോടെ ഇരുന്നു കളമെഴുതി . ചിലർ ആ തക്കത്തിനു കള്ളു മോന്തി .
റിട്ട . അധ്യാപകനും നോവലിസ്റ്റുമായ ജോസഫ് പനക്കലായിരുന്നു മുഖ്യ അതിഥി . അമേരിക്കൻ ഐക്യനാടുകളിലെ ഓണാഘോഷങ്ങൾ വിവരിച്ച് അദ്ദേഹം ഓണപ്പരിപാടി ഉദ്ഘാടനം ചെയ്തു .
" പൂവിളി പൂവിളി പൊന്നോണമായി ......" പാട്ട് മാഷ് ആൻ്റപ്പൻ്റെ കോറസ് പാട്ടിൽ അരങ്ങുണർന്നു .
കവി ദാസ് ചെറായി സ്വന്തം ഓണക്കവിത വായിച്ചു . അടുത്ത ഐറ്റം മാജിക് ഷോ . പള്ളിപ്പുറം പുഷ്‌കരൻ മാജിക് അവതരിപ്പിച്ചു കൊണ്ടിരിക്കെ മാവേലി ഓട്ടോ റിക്ഷയിൽ വന്നിറങ്ങി .
ആർപ്പോ വിളികളോടെ മാവേലിക്ക് സ്വീകരണം .
ഇത് നമ്മുടെ ഹസ്നാ രല്ലേയെന്ന് എല്ലാവരും പറഞ്ഞു .
" ഹസനരല്ലാ, ഇതു കാദർ കുട്ടി"
എന്നു മജീഷ്യൻ .
" എടാ , മജീഷ്യൻ പുഷ്കരാ , നീ മാവേലിയെ പാതാളത്തിലേക്കുന്ന വിദ്യ കാണിക്കാമോ ?"
കുഞ്ഞപ്പൻ്റെ ചോദ്യം ആർപ്പ് വിളികളോടെ കൈയടിച്ച് പാസ്സാക്കി .
" പാതാളത്തിലല്ല , സ്പേസിലേക്കയക്കാം ." എന്ന് പുഷ്‌കരൻ .
" ഒരു ബ്രേക്ക് വേണം ".
" സദ്യ കഴിച്ചിട്ട് സ്പേസിലയച്ചാ മതിയെടാ . മൂന്നു നാലു ദിവസത്തേക്ക് മാറി നിൽക്കണം . ഡ്രസ് വാടക കൊടുക്കാൻ കാശില്ല പാതാളത്തിലയച്ചാലും കുഴപ്പമില്ല. " എന്ന് മാവേലി തൊഴുകൈകളോടെ പറഞ്ഞു.
ഇലയിട്ടു . സദ്യയെരുങ്ങി .
മാവേലിയും മജീഷ്യനും വിളമ്പാൻ നിന്നു .
പടപടാന്ന് സാപ്പിട്ട സുമേഷ് ഇല ക്ലിനാക്കി പായസ വേട്ടക്കു തുടക്കം കുറിച്ചു .
മാവേലി പായസം ഒഴിച്ചു . ഒരു തവി കൂടി ഒഴിച്ചോ എന്ന് സുമേഷ് . അവന് രണ്ടു തവി .
സുമേഷ് പപ്പടം പൊടിച്ചു കുഴച്ചു .
അടുത്ത സീറ്റിലെ സുമത്തിനും മാവേലി രണ്ടു തവി ഒഴിച്ചു കൊടുത്തു . സുമ പപ്പടം പൊടിക്കാതെ രുചിച്ചു .
പിന്നെ മാവേലി റിട്ട. കേണലിൻ്റെ ഇലയിലേക്ക് ഒരു തവി .. പിന്നെ ഒന്നുകൂടി.
കേണലിന് ഒരു പന്തികേട് തോന്നി .
" പായസം തന്നെ യാണോടാ?"
" പിന്നെ , നല്ല അസ്സൽ മറയൂർ ശർക്കര പായസം " എന്ന് മജീഷ്യൻ .
" പായസത്തിനു നേരിയ പുളിയുണ്ടെന്നേ . എങ്കിലും സൂപ്പറാ..." പായസം രുചിച്ച് സുമേഷ് പറഞ്ഞു .
" ഇഞ്ചിയച്ചാറിൻ്റെ അതേ ടേസ്റ്റ്. എനിക്കും തോന്നി . പുതിയ ഫ്‌ളേവറായിരിക്കും . സുമയുടെ കമൻ്റ് .
" എടാ , ഇത് ഇഞ്ചി അച്ചാറാണ് ."
കേണൽ ചാടിയെഴുന്നേറ്റു .
" ബ്ളഡി ഫുൾ"
തോക്കുണ്ടായിരുന്നെങ്കിൽ അപ്പോ വെടി വെച്ചേനേ .
" ആരടാ , അച്ചാറിൽ തവിയിട്ടത്?"
മജീഷ്യൻ മാന്ത്രിക വടി വീശി .
" അബ്ര കഡാബ്ര "
മാവേലി സ്പേസിലേക്കു പോയി .
എം എൻ . സന്തോഷ്
--------------------------
No comments:
Post a Comment