05 April, 2012

ഓര്‍ഡിനറി - സിനിമ



സിനിമ നല്ലതാണെങ്കില്‍ , സൂപ്പര്‍ താരങ്ങളില്ലെങ്കിലും ജനം സ്വീകരിക്കും എന്നതിന് “
ഓര്‍ഡിനറി” സാക്ഷ്യം.
ബിജു മേനോനും, ബോബന്‍ കുഞ്ചാക്കോയും ഈ സിനിമയില്‍ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്.ഡ്രൈവര്‍
സുകുവായും, ഇ രവി പിള്ളയായും ജീവിക്കുകയാണ്.
പത്തനം തിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള അവിടുത്തുകാരുടെ യാത്ര ഉല്ലാസകരവും, സംഭവ ബഹുലവുമാണ്.
അതിമനോഹരമായ പ്രക്രുതി സൌന്ദര്യം ആസ്വദിച്ച്,ആനന്ദിച്ച് ആ യാത്രയില്‍ പ്രേക്ഷകരും പങ്ക് ചേരുന്നു.
ഗവിയിലെ ജനങ്ങളുടെ ചിരിയിലും, ചിന്തയിലും, പ്രശ്നങ്ങളിലും നമ്മളും ഭാഗഭാക്കാവുന്നു.
അതി മനോഹരങ്ങളായ കാഴ്ച്ചകളാണ് ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ഗാനങ്ങളും, സംഗീതവും ഹ്ര്ദ്യം.പ്രതിഭാശാലിയായ
ഒരു സംവിധായകന്റെ സ്പര്‍ശം ചിത്രത്തെ മികവുറ്റതാക്കിയിരിക്കുന്നു.സുഗീതിന് കഴിവുകളുണ്ട്. ഭാവിയില്‍ ഇതിലും
നല്ല സിനിമകള്‍ സുഗീതില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഓരോ സീനിലും നൂറു ശതമാനം പരിപൂര്‍ണത നല്‍കുവാന്‍
നടത്തിയ കൂട്ടായ ശ്രമമാണ് സിനിമയുടെ വിജയ രഹസ്യമെന്നു തോന്നുന്നു.
സിനിമയില്‍ ഇല്ലാത്തത്.
സിനിമയില്‍ ലാലു അലക്സ് അവതരിപ്പിച്ച കഥാപാത്രമാണ്
ഗവിയിലെ റിട്ട. അധ്യാപകന്‍ വേണു മാഷ്.അദ്ദേഹം മകന്റെ ആകസ്മിക വേര്‍പാടില്‍ വിലപിക്കുന്നു.
തിയേറ്ററിനു പുറത്ത് ഞാന്‍ മറ്റൊരു കാഴ്ച്ച കണ്ടു.മകന്റെ വിജയത്തില്‍ അഭിമാനിക്കുന്ന ഒരു പിതാവിന്റെ ആനന്ദാശ്രുക്കള്‍ !
പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ ഏപ്രില്‍ ഒന്നാം തിയതി ഞായറാഴ്ച ഫസ്റ്റ് ഷോ കാണാന്‍ ഞാന്‍ കുടുംബസമേതം ചെന്നപ്പോള്‍ ജനപ്രളയം ! ചിത്രാഞ്ജലിയില്‍ റിലീസ് ചെയ്ത ഒരു ചിത്രവും ഇതു പോലെ ഹൌസ് ഫുള്‍ ആയിട്ടില്ല.ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പ്. തിരക്ക് കണ്ട് അംബരന്ന് ഞാന്‍ മടങ്ങാന്‍ ഒരുങ്ങി.
അപ്പോഴാണ് ആ കാഴ്ച്ച കണ്ടത്.റിട്ട. പ്രൊഫസര്‍ ഡോക്റ്റര്‍ ശ്രീ സുരാജ് ബാബു ഗേറ്റിനകത്ത് ഒരു കാര്‍ ചാരി നില്‍ക്കുന്നു.
അത് മറ്റാരുമല്ല. ‘ ഓര്‍ഡിനറി’ എന്ന സൂപ്പര്‍ സിനിമയുടെ സംവിധായകന്‍ സുഗീതിന്റെ പിതാവ് ! ഒരു പിതാവിന് ഇതില്പരം ഒരു ആനന്ദം അനുഭവിക്കാനുണ്ടൊ എന്നെനിക്ക് തോന്നിപ്പോയി.മകന്‍ ‘ അതി കേമന്‍ ‘ എന്നു കേള്‍ക്കുക, മകന്‍ സംവിധാനം ചെയ്ത സിനിമ കാണാന്‍ ജനം ഉത്സവ പ്പറംബിലേക്കെന്ന പോലെ ഒഴുകിയെത്തുക.ഈ കാഴ്ച്ച കണ്ടാല്‍ ഏത് പിതാവാണ് ആഹ്ലാദിക്കാത്തത് ! അന്ന് സിനിമ കാണാന്‍ കഴിഞ്ഞില്ലെങ്കിലും, സുഗീത് എന്ന പ്രതിഭാശാലിയായ സംവിധായകന്റെ സല്‍പ്പേരില്‍ സായൂജ്യമനുഭവിക്കുന്ന ഒരു പിതാവിന്റെ ആനന്ദക്കണ്ണീര്‍ നേരിട്ട് കണ്ടത് ഒരു അപൂര്‍വ കാഴ്ച്ചയായി ഞാന്‍ കരുതുന്നു

17 March, 2012

എന്റെ സ്കൂള്‍ ഡയറി 10

രാജേഷ് പറഞ്ഞ കഥ
(കഥയല്ല കാര്യം)

എം.എ. ലിറ്ററേച്ചറിന് മഹാരാജാസില്‍ പഠിക്കുകയാണ് രാജേഷ്. എന്റെ ഒരു പൂര്‍വ വിദ്യാര്‍ഥിയാണ് . ഒരിക്കല്‍
കണ്ടപ്പോള്‍ സ്കൂളില്‍ വെച്ചുണ്ടായ ഒരു അനുഭവം പറയട്ടെയെന്ന് അവന്‍ അനുവാദം ചോദിച്ചു. വൈമനസ്യ
ത്തോടെയാണെങ്കിലും രാജേഷ് അക്കഥ പറഞ്ഞു.
രാജേഷിന്റെ വാക്കുകള്‍ ....
ഞാന്‍ എസ്.എസ്.എല്‍ . സി. പാസ്സായി പോയതിനു ശേഷം ഒരു ദിവസം സാറിനെ കാണുവാന്‍ വന്നിരുന്നു.
എന്റെ ഒരു കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു.സാര്‍ അപ്പോള്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. സാര്‍ ഓര്‍ക്കുന്നു
ണ്ടോ? ഒരു അപേക്ഷാഫോം പൂരിപ്പിക്കാന്‍ സാറിന്റെ സഹായം തേടി വന്നതായിരുന്നു ഞാന്‍ . ഞാന്‍ വളരെ
അധികം ഇഷ്ടപ്പെടുന്ന സാറിനെക്കൊണ്ട് തന്നെ ആ അപേക്ഷാഫോം പൂരിപ്പിക്കണമെന്നതായിരുന്നു എന്റെ
ആഗ്രഹം.ഒരു ജോലിക്ക് ആദ്യമായി അപേക്ഷിക്കുംബോള്‍ ,അത് സാറിനെക്കൊണ്ട് നിര്‍വഹിപ്പിക്കണമെന്ന
തായിരുന്നു എന്റെ അഭിലാഷം

പക്ഷെ , സാര്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.
“പത്താം ക്ലാസ്സ് പാസ്സായ ഒരു കുട്ടി ഒരു അപേക്ഷാഫൊം പൂരിപ്പിക്കാന്‍ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് വായിച്ചാല്‍
മനസ്സിലാവുമാല്ലോ ! അതു കൊണ്ട് രാജേഷ് തന്നെപൂരിപ്പിക്കുന്നതാണ് നല്ലത്”

ഞാന്‍ സാറില്‍ നിന്നും ഇത്തരം ഒരു മറുപടി പ്രതീക്ഷിച്ചതല്ല.ഞാന്‍ ആരാധിക്കുന്ന സാറിനെ പരിചയപ്പെടുത്താ
ന്‍ കൂടിയാണ് കൂട്ടുകാരനെ ഒപ്പം കൂട്ടിയത്. അവന്റെ മുന്നില്‍ വെച്ച് സാറിതു പറഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞി
ല്ല. ഞാന്‍ വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും സാര്‍ ആ നിലപാട് വീണ്ടും ആവര്‍ത്തിച്ചു.ഞാന്‍ ഫൊം തിരിച്ചു വാങ്ങി
പുറത്തേക്ക് നടന്നു.
“ ഇതാണോ നീ പുകഴ്ത്തിപ്പറയാറുള്ള നിന്റെ മാഷ് !” കൂട്ടുകരന്റെ കമന്റ്.
ചൂരല്‍കൊണ്ട് അടിക്കുന്നതിനേക്കാളും, ബഞ്ചില്‍ കയറ്റി നിറുത്തുന്നതിനേക്കാളും, ക്ലാസ്സില്‍ പുറത്തു നിറുത്തുന്ന
തിനേക്കാളും വേദനാജനകമായി എനിക്കിത് തോന്നി.
സാര്‍ എന്താണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് ഞാന്‍ വളരെ ആലോചിച്ചിട്ടുണ്ട്. സാര്‍ നല്ലൊരു ഉദ്ദേശത്തോ
ടെയാണ് ഇങ്ങനെ പറഞ്ഞതെന്ന് വളരെ ലളിതമായി പിന്നീട് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍
അങ്ങനെ സമാധാനിച്ചു.
ഞാന്‍ തന്നെ ആ പ്രശ്നത്തിന് പരിഹാരവും കണ്ടെത്തി അങ്ങനെ സമാശ്വസിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
പക്ഷെ സാര്‍ ,എനിക്ക് സാറിനോട് പിണക്കമില്ല. സാറിനെ ഞാന്‍ എങ്ങനെ ബഹുമാനിച്ചിരുന്നുവോ, അങ്ങനെ തന്നെ
ഇപ്പോഴും തുടരുന്നു .ഇംഗ്ലീഷ് തുടര്‍ന്നു പഠിക്കണമെന്നു തന്നെയാണ് താല്‍പ്പര്യം. റിസര്‍ച്ച് ചെയ്യണമെന്ന്
കരുതുന്നു. സാറിന്റെ അനുഗ്രഹവും , പ്രാര്‍ഥനയും ഉണ്ടാവണം.........!
സ്കൂള്‍ മുറ്റത്തെ ആല്‍മരച്ചുവട്ടില്‍ ഇപ്പൊള്‍ ഞാനും , രാജേഷും മാത്രം !
കാറ്റില്‍ ഇലകള്‍ കിലുങ്ങുന്ന ശബ്ദം.പഴുത്തതും, ദുര്‍ബ്ബലവുമായ ചില ഇലകള്‍ കൊഴിഞ്ഞു വീണു.
ആ കാറ്റില്‍ എന്റെ മനസ്സിലുണ്ടായിരുന്ന പുഴുക്കുത്തേറ്റ ചില ഇലകളും ഞെട്ടറ്റു വീണു.എന്നെനിക്ക് തൊന്നി.
എനിക്ക് ബോധോദയം ഉണ്ടായത് അപ്പോഴാണ്. അതിന് നിമിത്തമായത് രാജേഷാണ്.
ഒരു കൌമാരക്കാരനെ വേദനിപ്പിച്ചതിന് ഞാന്‍ നിര്‍വ്യാജം മാപ്പ് പറഞ്ഞു.ഏറെക്കാലം മനസ്സില്‍
ഒതുക്കിവെച്ച ആ സംഭവം തുറന്നു പറഞ്ഞ് എനിക്ക് വെളിച്ചം കാണിച്ചു തന്ന രാജേഷിന് ഞാന്‍ നന്ദി പറഞ്ഞു
അധ്യാപകരുടെ വാക്കുകളും, പ്രവര്‍ത്തികളും കുട്ടികളെ പലതരത്തിലും സ്വാധീനിക്കും .ഉയര്‍ത്താനും,
തളര്‍ത്താനും ആ വാക്കുകള്‍ക്ക് ശക്തിയുണ്ട്. ദാഷിണ്യമില്ലാത്ത വാക്കുകള്‍ എത്രയോ കുട്ടികളുടെ മനസ്സില്‍
പോറലേല്‍പ്പിച്ചിട്ടുണ്ടാകാമെന്ന് എനിക്ക് തോന്നിപ്പോകുന്നു.
കവിത
മഴവില്ല്
ഹരിശങ്കര്‍
ഏഴു നിറമുള്ള കൊട്ടാരം
ഏഴു നിലയുള്ള കൊട്ടാരം
ഏഴു നിലയിലും ഏഴു നിറം
കാണാനഴുകുള്ള കൊട്ടാരം
ആരു നല്‍കീ നിറങ്ങള്‍ ?
ആരു നല്‍കി ഈ അഴക് ?
മഴ ചൊരിയുന്ന വില്ലാണ്
കാണാനെന്തൊരു ചേലാണ്.

കവിത
കുരുവികള്‍

ഗൌരിലക്ഷ്മി

കുരുവികളേ ചെറുകുരുവികളേ
മാനം നോക്കി പോകുന്നോ ?
കൂടുണ്ടാക്കാന്‍ പൊകുന്നോ ?
കൂട്ടരെ കാണാന്‍ പോകുന്നോ ?
കൂടു വെച്ചു മുട്ടകളിട്ട്
കുരുവി കുഞ്ഞുപിറന്നല്ലോ
കുഞ്ഞു കുരുവി കരഞ്ഞല്ലോ
ചിറകുകള്‍ വീശി പറന്നല്ലോ
അമ്മയെ നോക്കി പോയല്ലോ
മാനം നോക്കി പോയല്ലോ !

28 December, 2011

എന്റെ സ്കൂള്‍ ഡയറി 9

പുതിയ കുട്ടിയും, പുതിയ ടീച്ചറും


ഭരണ കര്‍ത്താവ് നിസ്സംഗനാവുംബോഴാണ് അച്ചടക്കരാഹിത്യമുണ്ടാവുന്നത്. അയാള്‍ അധികാരങ്ങളൊക്കെയും പങ്ക് വെച്ച് കൊടുക്കുന്നു. കസേരയില്‍ ദിവാസ്വപ്നംകണ്ടിരിക്കുന്നു.ഭരിക്കാന്‍ കൊതിയുള്ള അനുചരന്മാര്‍ തലങ്ങും വിലങ്ങും ഓടിനടന്ന് ഭരണം കൈയാളുന്നു.അവര്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നു.ഭരണാധികാരി എല്ലാത്തിലും വിരലടയാളം പതിപ്പിക്കുക മാത്രം ചെയ്യുന്നു.
ഓരൊവ്യക്തിയും
അവരുടെ കടമകള്‍ ശരിയായി നിര്‍വഹിക്കുംബോഴാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. പുരോഗതി ഉണ്ടാവുന്നത്. മൂല്യബോധവും, ശാസ്ത്രീയ വീക്ഷണവും, സാമൂഹ്യ, സദാചാര ചിട്ടകളുമൊക്കെയുള്‍ക്കൊള്ളുന്ന തലമുറയെ രൂപപ്പെടുത്തുന്ന ഉദ്ക്രിഷ്ടമായ ഒരു പ്രക്രിയയാണ് അധ്യാപനം.ഒരു വിദ്യാലയത്തില്‍ പ്രധാന അധ്യാപകനും, മറ്റ് അധ്യാപകര്‍ക്കും നിര്‍വഹിക്കാനുള്ള കടമകള്‍ വിലപ്പെട്ടതാണ്.
ഒരു
ക്ലാസ്സും അവിടുത്തെ ചുമതലയുള്ള അധ്യാപികയും ചേര്‍ന്ന് ഒരു കുടുംബം പോലെയാകണം.നല്ല ഇംബം,നല്ല ഈണം, അവിടെ നിന്നുയരണം. ഒരൊ കുട്ടിയുടെയും പ്രശ്നങ്ങള്‍ , പോരായ്മകള്‍ , കഴിവുകള്‍ , അഭിരുചികള്‍ , മനസ്സിലാക്കാന്‍ അധ്യാപികക്ക് കഴിയണം. സമൂഹത്തിന്റെ ഒരു പരിശ്ചേദമായിരിക്കും ക്ലാസ്സ് മുറി. ചേരികളില്‍ വസിക്കുന്ന കുട്ടികളുണ്ടാവും.പലവിധ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ ഉണ്ടാവും.ദുശ്ശീലങ്ങള്‍ ഉള്ളവുരുണ്ടാവും.പലവിധ ശേഷികളും, സദ്സ്വഭാവികളും, സമര്‍ഥരുമായ വിദ്യാര്‍ഥികളും ഉണ്ടാവും.ഇവരെയൊക്കെ സത്യത്തിന്റെ, നന്മയുടെ പാതയിലൂടെ വെളിച്ചം കാണിച്ച് മുംബേ നടക്കുക എന്നത് മികച്ച അധ്യാപികക്ക് മാത്രം കഴിയുന്ന കര്‍മ്മമാണ്.
ഇവിടെ
നമ്മള്‍ കുട്ടികള്‍ക്ക് മാത്രുകയാവണം.ലാളിത്യവും, സത്യസന്ധതയും അച്ചടക്കവും ജീവിത മന്ത്രമായി നമ്മള്‍ സ്വീകരിക്കണം.നമ്മുടെ ഭാഷ, ശീലങ്ങള്‍ , എല്ലാം അവര്‍ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ വസ്ത്ര ധാരണം പോലും അവര്‍ക്ക് പ്രചോദനമാകണം. പ്രലോഭനമാകരുത്.ഫാഷന്‍ പരേഡ് നടത്താനെന്ന പോലെയല്ല അധ്യാപകര്‍ വിദ്യാലയത്തില്‍ വരേണ്ടത്. അവര്‍ പഠിപ്പിക്കുന്നതൊന്നും കുട്ടികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയില്ല.ടീച്ചര്‍ ജ്യോമട്രി എഴുതിയും വരച്ചും ഒക്കെ പഠിപ്പിക്കും. പക്ഷെ കുട്ടി പഠിക്കുന്നത്, അല്ലെങ്കില്‍ മനസ്സില്‍ പതിയുന്നത് ടീച്ചറുടെ ജ്യോമട്രിയാണ്. നമ്മള്‍ ഇതിന് അവസരമൊരുക്കണോ ?
പണ്ടത്തെ
കുട്ടികളല്ല ഇന്ന് ക്ലാസ്സിലിരിക്കുന്നത്. മൊബൈല്‍ ഫോണും, കംബ്യുട്ടറും, ഇന്റര്‍നെറ്റും ഒക്കെ കൈയിലൊതിക്കിയിരിക്കുന്നവരാണ്. അവര്‍ക്ക് സ്വീകരിക്കാവുന്ന വിജ്ഞാനത്തിന് , കാണാവുന്ന കാഴ്ച്ചകള്‍ക്ക് പരിധിയില്ല. പത്തും , പതിനാലും വയസ്സുള്ള അവരുടെ മുന്നില്‍ നാം തോറ്റു കൊടുക്കേണ്ട കാര്യമില്ല.തെറ്റും,ശരിയും,നന്മയും,തിന്മയും വേര്‍തിരിച്ചു കാണിക്കുവാനും പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ സ്വാന്തനിപ്പിക്കുവാനും നമുക്ക് കഴിയണം. ഇവരെ നേരെയാക്കാന്‍ എനിക്ക് പറ്റില്ല എന്ന് പറയരുത്.ഇത്തരം സാഹചര്യങ്ങളില്‍ ചുമതല മറ്റുള്ളവരെയേല്‍പ്പിച്ചൊഴിയരുത്. അങ്ങനെ ചെയ്യുംബോള്‍ള്‍ വിലയിടിയുന്നത് അധ്യാപികക്കാണ്.അവിടെ വിദ്യാര്‍ഥികള്‍ ജയിക്കുന്നു. ടീച്ചര്‍ തോല്‍ക്കുന്നു.ഭാവിയില്‍ ഇത്തരം അധ്യാപികമാര്‍ പ്രധാന അധ്യാപകരായി വന്നാലുള്ള സ്ഥിതി എന്തായിരിക്കും ?

05 December, 2011






പര്‍വത നിരയുടെ പനിനീരെന്നും, കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന മലയാളിപ്പെണ്ണെന്നും കവി പാടിയ പെരിയാര്‍ ! വയലാറിന്റെ ഭാവനയില്‍ പെരിയാറിന്റെ നാണം മാറിയിട്ടില്ല. ഇന്നിതാ ഒരു പഴകി ദ്രവിച്ച അണക്കെട്ട് , പൊളിഞ്ഞു വീഴുമ്പോള്‍ ( അങ്ങിനെ സംഭവിക്കാതിരിക്കട്ടെ ) അതിനപ്പുറത്ത് നില്‍ക്കുന്ന ആ നാണം കുണുങ്ങിപ്പെണ്ണിന്റെ ഭാവം മാറും ! സംഹാര രുദ്രയാവും. മനുഷ്യരും , ജീവജാലങ്ങളും , നാടും , നഗരവും , സമ്പത്തുമെല്ലാം മണിക്കൂറുകള്‍ക്കകം കടലിലേക്ക് ഒഴുകിപ്പോവും.സംഭവിച്ചേക്കാവുന്ന അത്തരമൊരു ദുരന്ത ഭീതിയില്‍ മലയാളി മനസ്സ് നടുങ്ങിയിരിക്കുകയാണ്.

മുല്ലപ്പെരിയാറിലെ ജലബോംബ് പൊട്ടിയാല്‍ എന്താണ് രക്ഷാമാര്‍ഗ്ഗം ? എങ്ങോട്ടോടും ? എവിടെ അഭയം പ്രാപിക്കും? എന്തൊക്കെ മുന്‍കരുതലുകളെടുക്കണം ?

കൊച്ചു കൊച്ചു പ്രകമ്പനങ്ങളെ മുല്ലപ്പെരിയാര്‍ ഡാം ഇതു വരെ അതിജീവിച്ചു.ഇനിയുമൊരു വന്‍ പ്രകമ്പനത്തെ അതിജീവിക്കാന്‍ ഡാമിനു കഴിയുമോ ?

UDF ഉം LDF ഉം തമിഴ് നാടും, കേന്ദ്ര സര്‍ക്കാരും കളിക്കുന്നത് രാഷ്ട്രീയ നാടകമാണ്.മുല്ലപ്പെരിയാര്‍ തകരുകയോ, തകരാതിരിക്കുകയോ ചെയ്യട്ടെ. അവരുടെ ഉന്നം ഭരണം നിലനിറുത്തലും, പിടിച്ചെടുക്കലുമാണ്.പ്രകമ്പനങ്ങളെ താങ്ങാന്‍ കരുത്തുള്ളിടത്തോളം ഡാമിനെ അവര്‍ ഐസിയു ല്‍ കിടത്തും. അതൊരു തുറുപ്പ് ചീട്ടാണ്.

31 August, 2011

ഓണം വരവായി....


അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് പഴമൊഴി.ഇന്ന് അത്തം നാൾ മഴ പെയ്തു കൊണ്ടേയിരിക്കുംബോഴും , തിരുവോണ ദിവസം സ്വർണ്ണവെയിൽ പരക്കുമെന്ന പ്രതീക്ഷയുടെ ചിറകിലേറി മലയാളി ഓണം ആഘൊഷിക്കുവാൻ ഒരുങ്ങുകയാണ്.


നമ്മുടെ തൊടികളിൽ നിന്നും മുക്കുറ്റിയും, കാക്കപ്പൂവും, തുംബയും, ചെത്തിയുമൊക്കെ എവിടെപ്പൊയി മറഞ്ഞു ? പൂക്കൾ തോറും പാറി നടക്കുമായിരുന്ന ഓണത്തുംബി എവിടെപ്പൊയൊളിച്ചു ?


വായന: ഗുരു ദർശനം0: എം. കെ. സാനു

 https://open.spotify.com/show/4DVkaCYHatFSkWAsfcPZZc