01 September, 2026

ആഘോഷങ്ങളുടെ ആഗസ്റ്റ്

 


       2018 ലെ പ്രളയ കാലത്തെ ഓണാഘോഷത്തിനു ശേഷം ഏട്ടു വർഷം കഴിഞ്ഞ് ഇപ്രാവശ്യമാണ് ഓഗസ്റ്റും ഓണവും ഒരുമിച്ചത് .

     അക്കാലത്ത് കേരളത്തിൽ  അതിശക്തമായി പെയ്ത മഴയിൽ നിറഞ്ഞു കവിഞ്ഞ 54 ഡാമുകളിൽ മുപ്പത്തി അഞ്ച് അണക്കെട്ടുകൾ തുറന്നു വിട്ടപ്പോൾ കേരളം പ്രളയാബ്ധിയിലാണ്ടു പോയി . ചെറുതോണി ഡാമിൻ്റെ അഞ്ചു ഷട്ടറുകൾ ആഗസ്റ്റ് പത്തിന് ഒരുമിച്ചു തുറന്നു . പ്രളയകാലത്ത് ആഗസ്റ്റ് 28നായിരുന്നു തിരുവോണം . ദുരിത കാലത്ത്  ക്യാമ്പുകളിലിരുന്ന് കേരളം ഓണം ആഘോഷിച്ചു .

   ഇപ്രാവശ്യം ആഗസ്റ്റും ഓണവും വീണ്ടും ഒരുമിച്ചു .   എട്ടുവർഷത്തിനു ശേഷം 2026  പെരുമഴ പെയ്യാതിരുന്ന ആഗസ്റ്റ് മാസം നിരവധി ആഘോഷങ്ങളാൽ നിറഞ്ഞു കവിഞ്ഞു . 

       ആഗസ്റ്റ് 5, സുപ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞു മാതാ പള്ളി തിരുനാൾ , നെഹൃ ട്രോഫി വള്ളം കളി (ആഗസ്റ്റ് 8), കർക്കിടക വാവ്( ആഗസ്റ്റ് 12), സ്വാതന്ത്ര്യ ദിനം, നബിദിനം (25), തിരുവോണം(26) ശ്രീ നാരായണ ഗുരുദേവ ജയന്തി, അയ്യങ്കാളി ജയന്തി(28), തൃശൂരിലെ പുലികളി, ആറന്മുള വള്ളം കളി(30) . ഇത്രയധികം ആ ഘോഷങ്ങൾ  ഒരുമിച്ചു വരുന്നത് അപൂർവമാണ് . ആഘോഷങ്ങൾ പ്രകൃതിയിലും ജീവജാലങ്ങളിലും . ഉന്മേഷത്തിൻ്റെ നവതരംഗങ്ങൾ സൃഷ്‌ടിക്കും . പോസിറ്റീവ് എനർജി സമ്മാനിച്ച ഒരു മാസം .

      ആഗസ്റ്റ് മുപ്പത്തി ഒന്നാം തിയതി കലണ്ടർ താൾ മറിഞ്ഞപ്പോൾ പക്ഷെ, ലോകം ഒന്നമ്പരന്നു. ലോകാരാധ്യനായ ലയണൽ മെസിയുടെ വിരമിക്കൽ പ്രഖ്യാപനം . പന്തുരുളുന്ന കാലമത്രയും മെസി പ്രചോദനമായി നിൽക്കും . ആഘോഷങ്ങളുടെ ആഗസ്റ്റ് ഇനിയും വരും .

M N Santhosh


     

      

       

No comments:

Post a Comment

ആഘോഷങ്ങളുടെ ആഗസ്റ്റ്

         2018 ലെ പ്രളയ കാലത്തെ ഓണാഘോഷത്തിനു ശേഷം ഏട്ടു വർഷം കഴിഞ്ഞ് ഇപ്രാവശ്യമാണ് ഓഗസ്റ്റും ഓണവും ഒരുമിച്ചത് .      അക്കാലത്ത് കേരളത്തിൽ  അത...