31 December, 2009
27 December, 2009
cinima review
ഞാന്‍ കണ്ട സിനിമ
ഇവിടം സ്വര്‍ഗ്ഗമാണ്
-സിനിമാ നിരൂപണം
ഉദയനാണു താരത്തിനു ശേഷം മൊഹന്‍ലാലിനെ നായകനാക്കി റൊഷന്‍ ആന്‍ഡ്രൂസ് സംവിധാ നം ചെയ്തിരിക്കുന്ന “ഇവിടം സ്വര്‍ഗമാണ് “ എന്ന ചിത്രം കുടുംബ സദസ്സുകള്‍ക്ക് ഇഷ്ടമാകും.റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കെണിയില്‍ അകപ്പെടുന്ന ഒരു ഫാം ഹൌസ് ഉടമയുടെ നൊംബരങ്ങളാണു സിനിമയുടെ പ്രമേയം.ശുദ്ധമനസ്ക്കരായ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ റിയല്‍ എസ്റ്റെറ്റ് മഫിയ വല വിരിക്കുംബൊള്‍
അഴിമതിക്കരായ ചില ഭരണാധികാരികളും, ഉദ്യൊഗസ്ത്തരും കൂട്ടുനില്‍ക്കുന്നുണ്ട് എന്ന് സിനിമ തുറന്നടിക്കുന്നു.അഴിമതി നടത്തുന്ന ഇക്കൂട്ടര്‍ക്ക് ഈ സിനിമ കണ്ടാല്‍ ചൊറിയും! ( നൈസില്‍ വാങ്ങി ദേഹമാസകലം പൂശി രണ്ടു ദിവസം ലീവ് എടുത്തിരുന്നു ചൊറിയട്ടെ.)
ധര്‍മ്മസങ്കടത്തില്‍ പെട്ടുഴലുന്ന തൊമാസ് എന്ന ഫാം ഹൌസ് ഉടമയെ മൊഹന്‍ലാല്‍ മികച്ചതാക്കി.(സുപ്പര്‍ താരം മൊഹന്‍ലാല്‍ തന്നെ വേണമായിരുന്നൊ ഈ റൊളിലേക്ക്?)നായിക ഇല്ലാത്ത സിനിമ എന്ന ഒരു പൊരായ്മയും ഉണ്ട്. മുന്നു പ്രമുഖനടിമാര്‍ ഉണ്ടെങ്കിലും അവര്‍ സഹനായികമാരെ ആകുന്നുള്ളു.
ഒരു പാട്ടുസീനെങ്കിലും ആകാമായിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കരാളഹസ്തങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന പാവം ഫം ഹൌസ് നായകന് പാട്ടു പാടി ഉല്ലസിക്കാന്‍ എവീടെ നേരം?കൌശലവും,കൂര്‍മമബുദ്ധിയുംമുപയൊഗിച്ചു നായകനെ രക്ഷപ്പെടുത്തുന്ന പതിവു റൊളില്‍ ശ്രീനിവാസന്‍.പക്ഷെ ആ റൊളില്‍ ശ്രീനിവാസനു പഴയ പ്രസരിപ്പില്ല.
ആലുവ ചാണ്ടി എന്ന ഭൂമി തട്ടിപ്പു രാജാവായി വില്ലന്‍ റൊളിലേക്ക് ലാലു അലക്സിണ്ടെ ചുവടു മാറ്റം നന്നായി.ഭൂമി കച്ചവടം ഒരു സീരിയസ് കാര്യം ആയതിനാലാണൊ ഹാസ്യ താരങ്ങളെ വേണ്ടെന്നു വെച്ചത്? താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
നായകന്റെ ജിവിത പ്രശ്നങ്ങളില്‍ ഇടപെടുന്ന വക്കീല്‍, ബാങ്ക് മാനേജര്‍, ടി.വി. റിപ്പൊര്‍ട്ടര്‍ എന്നീ മൂന്നു വനിതകളില്‍ ആരെ വധുവായി സ്വീകരിക്കണം എന്നു തീരുമാനിക്കുന്നിടത്തു സിനിമ തീരുന്നു.ആദ്യം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.
25 December, 2009
ഇന്നലെകള്‍ !
ആശംസകള്‍
പ്രകാശത്തിന്റേയും,പാട്ടിന്റേയും,
അലങ്കാരത്തിന്റേയും, ആഘൊഷത്തിന്റേയും
ഡിസംബര്‍ !
ഈ നല്ല ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും
ഞാന്‍ ക്രിസ്തുമസ്സ് ആശംസകള്‍ നേരട്ടെ !
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...
-
ഗുരുവിനെ അറിയുവാന് 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില് നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള് " എന...
-
കേസരി എ . ബാലകൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം ' കേരളത്തി ന്റെ സോക്രട്ടീസ് '...