27 December, 2019

My santa - Review


വിസ്മയക്കാഴ്ച്ചകളുമായി മൈ സാന്റ

എം എന്‍.സന്തോഷ്





ഐസയും അന്നയും പിന്നെ സാന്റയും. കുട്ടികള്‍ക്ക് കണ്ണിനും, കാതിനും,കരളിനും കുളിരു പകരുന്ന വിസ്മയക്കാഴ്ച്ചകള്‍ സമ്മാനിച്ചുകൊണ്ടാണ് ക്രിസ്തുമസ്സ് ദിനത്തില്‍ "മൈ സാന്റ ”

റിലീസ് ചെയ്തിരിക്കുന്നത്. ഫാന്റസിയും വൈകാരിക മുഹൂര്‍ത്തങ്ങളും സിനിമയില്‍ വേണ്ടുവോളമുണ്ട്. അത്യാവശ്യത്തിന് കോമഡിയും! സാന്റാക്ളോസ്സ് വാരി വിതറുന്ന വിസ്മയക്കാഴ്ച്ചകള്‍ കുട്ടികള്‍ ഇഷ്ടപ്പെടും .

മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഐസ എന്ന ബാലികയുടെ സംരക്ഷകന്‍ കുട്ടൂസന്‍ എന്നവള്‍ സ്നേഹത്തോടെ വിളിക്കുന്ന മുത്തശ്ശനാണ്. അവളുടെ സഹപാഠിയാണ് അന്ന. ഐസയുടെ അയല്‍വീട്ടിലെ അളിയന്മാരായ പോളങ്കിളും മണിക്കുട്ടനും‍ , സ്ക്കൂളിലെ വാച്ചര്‍ കൃഷ്ണനങ്കിള്‍ , ഐസയെ പ്രചോദിപ്പിക്കുന്ന സ്ക്കൂളിലെ മിടുക്കനായ ബെന്നി സാര്‍ , ബസ്സ് ഡ്രൈവര്‍ ഷെറീഫങ്കിള്‍ , കുഞ്ഞുവാവ ഇക്രുബായ്, ഐസയുടെ പേടിസ്വപ്നമായ കീരി എന്ന ഗുണ്ട, പിന്നെ അതിമാനുഷനായ സാക്ഷാല്‍ സാന്റ. ഇവരൊക്കെയാണ് കഥാപാത്രങ്ങള്‍.

സാന്റയുടെ ആരാധികയാണ് ഐസ. റെയിന്‍ഡിയര്‍ വലിക്കുന്ന തേരിലേറി സാന്റ ഒരു നാള്‍ വരുമെന്നും പപ്പയും മമ്മയും പാര്‍ക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തിലേക്ക് അവളെ കൊണ്ടപോകുമെന്നും ഐ സ കരുതുകയും , പറയുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മഞ്ഞുപെയ്യുന്ന ഒരു ക്രിസ്തുമസ്സ് രാത്രിയില്‍ അവളുടെ സ്വപ്നം പൂവണിയുന്നു. സര്‍വ്വാലങ്കാര വീഭൂഷിതനായ സാന്റ വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വരുന്നു. സാന്റ ഐസയെ സ്വപ്ന സദൃശമായ വിസ്മയക്കാഴ്ച്ചകളിലേക്ക് തേരോടിക്കുന്നു. സാന്റയുടെ വിരല്‍ത്തുമ്പില്‍ നിന്നും അത്ഭുതങ്ങള്‍ വിരിയുന്നു. ഐസയുടെ ആഗ്രഹങ്ങള്‍ ( അവള്‍ എഴുതി വെച്ചിരുന്നു) സാന്റ ഒന്നൊന്നായി സാന്റ സാക്ഷാത്ക്കരിക്കുന്നു. ഐസയുടെ കൂട്ടുകാരി അന്നയുടെ മാറാരോഗം മാറ്റിത്തരണമെന്നും അവള്‍ സാന്റയോട് അഭ്യര്‍ത്ഥിക്കുന്നു. പക്ഷെ അക്കാര്യം മാത്രം സാന്റക്കായില്ല.

ഫിലിം ആര്‍ട്ട് ഡയറക്ടറായ എബിയാണ് അന്നയുടെ പിതാവ്. രോഗാതുരയായ അന്നയെ രസിപ്പിക്കാന്‍ എബി  ചില 7D വിസ്മയങ്ങള്‍ ഒരുക്കിയിരുന്നു. പക്ഷ ഈ മിറാക്കിള്‍സ് കാണാനുള്ള ഭാഗ്യം അന്നക്കുണ്ടായില്ല. ഈ വണ്ടര്‍ ലാന്റാണ് കഥയുടെ കേന്ദ്രം.

മനോഹരമാണ് ഫ്രെയിമുകള്‍. മഞ്ഞണിഞ്ഞ താഴ്വരയുടെ ദൃശ്യ ഭംഗി പ്രേക്ഷകരെ കുളിരണിയിക്കും.സുഗീതിന്റെ സംവിധാന മികവിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രമായിരിക്കും 'മൈ സാന്റ ' എന്ന് നിസ്സംശയം പറയാം. ഗാന രംഗം അതിമനോഹരമാണ്.

ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന മുഖ്യകഥാപാത്രമാണ് ബേബി മാനസി അവതരിപ്പിച്ച ഐസ . സിനിമ കണ്ടിറങ്ങിയാലും ഐസയെ മറക്കില്ല. മികച്ച ഭാവപ്രകടനമാണ് മാനസി കാഴ്ച്ചവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ബാലതാരത്തിനുള്ള അവാര്‍ഡ് മാനസിക്ക് പ്രതീക്ഷിക്കാം.

സായ് കുമാര്‍ ( മുത്തശ്ശന്‍‍), സിദ്ദിക്ക്(പോള്‍), ധര്‍മ്മജന്‍ ( മണിക്കുട്ടന്‍), ഇന്ദ്രന്‍സ്( കൃഷ്ണനങ്കിള്‍), സണ്ണിവെയ്ന്‍ ( ബെന്നിസാര്‍ ) , ഷാജോണ്‍ ( ഷെറീഫങ്കിള്‍) എന്നിവര്‍ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിരിക്കുന്നു.

ക്രിസ്തുമസ്സ് രാവുകളില്‍ സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും , സ്നേഹത്തിന്റെയും വിസ്മയക്കാഴ്ച്ചകളുമായി മണ്ണിലേക്ക്, കുട്ടികളുടെ മനസ്സിലേക്കിറങ്ങി വരുന്ന പുണ്യവാനാണ് സാന്താക്ളോസ്സ്. പക്ഷെ സിനിമയിലെ സാന്റാ നവയുഗ സാന്റായാണ്. ചില്ലറ ക്വട്ടേഷന്‍ പണികളും ചെയ്യുന്നുണ്ട്. കുഞ്ഞയ്സക്ക് വേണ്ടിയാണെന്നു മാത്രം. അവിടെയാണ് ചിത്രം വഴി മാറുന്നത്.

ദിലീപിന് കാര്യമായൊന്നും ചെയ്യാനില്ല. സാന്റയാവാന്‍ ബെന്നി സാറായാലും മതി. കാരണം അത്രക്ക് സൂപ്പറായാണ് സാന്റയുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്.

നോ വയലന്‍സ് .ഒണ്‍ലി പീസ്.’ ‘I am international. You are local.’ എന്നൊക്കെ സാന്റ പറയുന്നുണ്ട്.

എന്നിട്ടും സാന്റക്ക് പുതിയ ക്വട്ടേഷനുകള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ് തമാശ !

ഒരു കുട്ടിയുടെ വീക്ഷണത്തില്‍ വിലയിരുത്തിയാല്‍ സിനിമ കൊള്ളാം. സംവിധായകന്‍ സുഗീത്, സംഗീത സംവിധായകന്‍ വിദ്യാസാഗര്‍, ഛായാഗ്രാഹകന്‍ ഫൈസല്‍ അലി ഐസയായി അഭിനയിച്ച ബേബി മാനസി എന്നിവര്‍ക്ക് A Plus തന്നെ കൊടുക്കണം

സുഗീത് - സംവിധായകന്‍
                                                 








09 December, 2019

ബാലകഥ

ബാലകഥ
                     മഹത്തായ ദാനം
                        എം.എന്‍.സന്തോഷ്
പാടത്ത് ഉതിര്‍ന്ന് വീണ് കിടക്കുന്ന നെന്മണികള്‍ പെറുക്കിയെടുത്ത് കിട്ടുന്ന ധാന്യം കൊണ്ട് പാചകം
ചെയ്ത് അന്നന്ന് വിശപ്പടക്കി ഉപജീവനം നടത്തിയിരുന്ന ഒരാളായിരുന്നു മുദ്ഗലന്‍. ഉഞ്ഛവൃത്തി എന്നാണ്
ഇതിന് പറയുന്നത് .
കുരുക്ഷേത്ര ഭൂമിക്ക് സമീപമായിരുന്നു മുദ്ഗലന്റെ വീട്. അമവാസിയിലും , പൗര്‍
ണ്ണമാസിയിലും വൃതം അനുഷ്ഠിച്ച് ദേവതകളെ പൂജിക്കും. ശേഖരിച്ച് വെക്കുന്ന അരി എടുത്ത് തന്നെ
അഥിതികള്‍ വന്നാല്‍ അവരെ
ഊട്ടും.
അരി അല്‍പ്പമെങ്കിലും അവശേഷിച്ചാല്‍ അതു് പാചകം ചെയ്ത്
വിശപ്പടക്കും. ഇതാണ് പതിവ് .
മുദ്ഗലന്റെ ധര്‍മ്മ നിഷ്ഠയും , തീവ്ര വൃതവും കേട്ടറിഞ്ഞ ദുര്‍വ്വാസാവ് മഹര്‍ഷി ഒരു ദിവസം അവിടെ വന്നു.
വികൃത വേഷനായി പരുഷ വാക്കുകള്‍ സംസാരിച്ച് വന്ന മഹര്‍ഷി മുദ്ഗലനോട് ചോറ് ആവശ്യപ്പെട്ടു.
മുദ്ഗലന്‍ ആളെയറിയാതെ തന്നെ മഹര്‍ഷിയെ സസന്തോഷം സ്വീകരിച്ചു. പാദ്യവും, ആചമനീയവും, അര്‍
ഘ്യവും നല്‍കി ഉപചരിച്ചു. കാല്‍ കഴുകാനുള്ള ജലം, കുടിക്കുവാനുള്ള ജലം, ‍ എന്നിവയാണ് ആചാര പൂര്‍വ്വം
നല്‍കിയത് .
തുടര്‍ന്ന് ചോറ് വിളമ്പി. വിശപ്പ് തീരും വരെ മഹര്‍ഷിക്ക് ചോറ് നല്‍കി. വീണ്ടും വീണ്ടും വിളമ്പി. ഊണ്
കഴിഞ്ഞ് മഹര്‍ഷി യാത്രയായി.
മുദ്ഗലന്‍ കരുതി വെച്ചിരുന്ന ധാന്യം അതോടെ തീര്‍ന്നു.
തുടര്‍ന്ന് ഏതാനം ദിവസം മുദ്ഗലനും കുടുംബവും പട്ടിണി കിടന്നു. വിശന്ന് പൊരിഞ്ഞിട്ടും അദ്ദേഹം
സഹിച്ചു. വളരെ ശാന്തതയോടെ അദ്ദേഹവും കുടുംബവും ദിവസങ്ങള്‍ കഴിച്ചു കൂട്ടി. മുദ്ഗലന്‍ വീണ്ടും ഉതിര്‍
മണികള്‍ പെറുക്കിയെടുക്കുവാന്‍ പോയി. ചോറ് വെച്ച് ഭക്ഷണം കഴിക്കാമെന്ന് കരുതിയിരുന്ന് ഒരു ദിവസം
മഹര്‍ഷി വീണ്ടും വന്നു.
അപ്രാവശ്യവും മുദ്ഗലന്‍ മഹര്‍ഷിയെ യഥാവിധി സ്വീകരിക്കുകയും വിശപ്പ് മാറും വരെ ചോറുണ് നല്‍
കുകയും ചെയ്തു. ചോറ് ഒന്നും അവശേഷിച്ചില്ല. കരുതി വെച്ചിരുന്ന അരിയും തീര്‍ന്നു. മുദ്ഗലനും കുടുംബവും
അപ്രാവശ്യവും പട്ടിണി കിടന്നു.
ഇങ്ങനെ ഇടക്കിടെ മഹര്‍ഷി മുദ്ഗലന്റെ ഭവനത്തിലെത്തുകയും ചോറ് മുഴുവന്‍ ശാപ്പിട്ട് സ്ഥലം വിടുകയും
ചെയ്തു. ഇത് പല പ്രാവശ്യം ആവര്‍ത്തിച്ചു.
മുദ്ഗലന്‍ പട്ടിണി കിടക്കും. മുദ്ഗലന്‍ വീണ്ടും ഉഞ്ഛവൃത്തിക്ക് പോകും.
മുദ്ഗലന് യാതൊരു പരാതിയോ, പരിഭവമോ ഇല്ല. മുദ്ഗലന്‍ ഇതൊക്കെ സഹിച്ചു, ക്ഷമിച്ചു.
മുദ്ഗലന്റെ ദാനനിഷ്ഠയുടെ സത്യാവസ്ഥ പരീക്ഷിക്കുകയായിരുന്നു ദുര്‍വ്വാസാവിന്റെ ലക്ഷ്യം . പക്ഷെ
മഹര്‍ഷിയുടെ തന്ത്രം വിജയിച്ചില്ല. സഹികെടുമ്പോള്‍ ഒരു ചീത്ത വാക്കെങ്കിലും മുദ്ഗലന്റെ നാവില്‍ നിന്നു
വരുമെന്ന് മഹര്‍ഷി കരുതി.
ഒരു ദിവസം ദുര്‍വ്വാസാവ് പറഞ്ഞു
"കഷ്ടപ്പെട്ട്
സമ്പാദിച്ചത്
അന്യര്‍ക്ക്

‍ ല്‍കാന്‍
ആര്‍ക്കും
വൈമനസ്യം ഉണ്ടാവും.
അങ്ങനെ
ചെയ്യുകയാണെങ്കില്‍ തന്നെ ഇന്ദ്രിയങ്ങളെ അടക്കി വെക്കാന്‍ ആര്‍ക്കും സാധ്യമല്ല. നാവിന്റെ നിയന്ത്ര ണം
നഷ്ടപ്പെടും. ക്രോധം വരും. ക്ഷമയും, ദയയും, ധര്‍മ്മവും എല്ലാം കൈവിടും. പക്ഷെ അങ്ങ് അതിനെയൊക്കെഅതിജീവിച്ചിരിക്കുന്നു. ദേവന്മാര്‍ക്ക് അങ്ങയുടെ ദാന ശീലം ബോധ്യപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഇനിയുള്ള
കാലം സ്വര്‍ഗ്ഗത്തില്‍ വസിക്കാം.”
സ്വര്‍ഗത്തിലേക്ക് പോകാന്‍ മുദ്ഗലനെ മഹര്‍ഷി ക്ഷണിച്ചു.
“സ്വര്‍ഗത്തില്‍ വിശപ്പോ, ദാഹമോ, ഉഷ്ണമോ, കുളിരോ ഇല്ല. ശോകമോ, ക്ളേശമോ, ജരാനരകളോ ഇല്ല.
മോഹവും, മത്സരവും ഇല്ല. പുണ്യാത്മാക്കള്‍ക്കുള്ളതാണ് സ്വര്‍ഗ്ഗ ലോകം. വരൂ, അങ്ങോട്ട് പോകാം. ”
അല്‍പ്പ സമയം ചിന്തിച്ചിട്ട് മുദ്ഗലന്‍ പറഞ്ഞു.
“ശ്രേഷ്ഠനായ മഹര്‍ഷേ, സ്വര്‍ഗ്ഗ വാസം എനിക്ക് വേണ്ട. അവിടെ കിട്ടുന്ന ഗുണവും, ദോഷവുമൊക്കെ
ഈയുള്ളവന്‍ ഇവിടെ അനുഭവിച്ചോളാം. സ്വര്‍ഗത്തില്‍ ലഭിക്കുന്ന നിത്യമായ സ്ഥാനം ഭൂമിയില്‍ തന്നെ
അനുഭവിക്കാന്‍ അവിടുന്ന് ഈ അടിയനെ അനുവദിച്ചാല്‍ മാത്രം മതി. ”
ഇത്രയും പറഞ്ഞ് മുദ്ഗലന്‍ സ്വര്‍ഗ പ്രാപ്തി നിരസിച്ചു.
തന്റെ കര്‍മ്മത്തില്‍ ഉറച്ച് നിന്ന് കൊണ്ട് മുദ്ഗലന്‍ സസന്തോഷം ജീവിതം തുടര്‍ന്നു.
കഥ പറ‍ഞ്ഞ് നിറുത്തി കൊണ്ട് വ്യാസ മുനി യുധിഷ്ഠിരനോട് പറഞ്ഞു.
“യുധിഷ്ഠിരാ, ദാനം പോലെ ദുഷ്ക്ക്കരമായ മറ്റൊരു കര്‍മ്മമില്ല. കഷ്ടപ്പെട്ട് നേടിയ ധനം ത്യുജിക്കുക എന്നത്
തപസ്സികള്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണ്. ന്യായമായി നേടിയ ധനം മനോവിശുദ്ധിയോടെ അല്‍പ്പ
മാത്രം ദാനം ചെയ്താലും അത് ശ്രേഷ്ഠമാണ് . സമ്പന്നന്‍
കൂടുതലുള്ളതില്‍ നിന്നും കൂടുതല്‍ കൊടുക്കുന്നതും,
ദരിദ്രന്‍ കുറച്ചുള്ളതില്‍ നിന്നും കുറച്ച് കൊടുക്കുന്നതും ഫലത്തില്‍ ഒന്ന് തന്നെയാണ്. അധാര്‍മ്മികമായി
നേടിയ ധനം ദാനം ചെയ്യുന്നത് കൊണ്ട് നരകമായിരിക്കും ലഭിക്കുന്നത് . ”
ഏറ്റവും ദുഷ്‍ക്കരമായ കര്‍മ്മം ദാനമാണെന്ന് യുധിഷ്ഠിരന് ബോധ്യപ്പെട്ടു.
santhoshmash.blogspot.com