27 October, 2009

മിഡ് ടേം ബോറടി

മിഡ് ടെം പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികള്‍ പഠനത്തിന്റെ തിരക്കില്‍. അധ്യാപകര്‍ക്ക് ഇത് ചെറിയ ഒരു ഇടവേള. എ ഷൊര്‍ട് ബ്രെക്! പക്ഷെ, എന്നെ സംബന്ധിച്ചിടത്തൊളം ഇത് വിരസതയുടെ കാലം.

കുട്ടികളൊടൊപ്പം ക്ലാസ്സില്‍ കഴിയുന്നതാണു ഏറെ ഇഷ്ടം.പരീക്ഷ എഴുതുന്ന കുട്ടികളൊടൊപ്പം അവരുടെ സംശയം തീര്‍ത്തു നടക്കുന്നതും രസകരം തന്നെ.പക്ഷെ പരീക്ഷാ ഡ്യൂട്ടി കിട്ടുന്നില്ലല്ലൊ.

ക്ലാസ്സില്‍ പൊകാന്‍ പറ്റുന്നില്ല.സ്റ്റാഫ് റൂമില്‍ വെറുതെ ഇരുന്നു ബൊറടിക്കുക. അല്ലെങ്കില്‍ ചുമ്മാ നടന്നു സമയം കളയുക. കാരണം പരീക്ഷാ ഡ്യൂട്ടിക് അഞ്ചു മുറികളിലേക്കു പത്തുപേരുള്ള റ്റീമിനെയാണു നിയൊഗിച്ചിരിക്കുന്നത്. അഞ്ചു പേരും ക്ലാസ്സില്‍ പൊകും, കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ഞാന്‍ ഔട്ട്!

ഈ സിസ്റ്റം ശരിയല്ല. ഒരൊരുത്തരേയും ഓരൊ റൂമിലേക്കു പൊസ്റ്റ് ചെയ്യണം.അതാണു വേണ്ടതു.

അപ്പൊള്‍ ഓരൊരുത്തറ്ക്കും ഡ്യൂട്ടി കിട്ടും.എല്ലാവര്‍ക്കും പൊകാന്‍ അവസരം ലഭിക്കും.

ഈ ബൊറന്‍ പരിപാടി അവസാനിപ്പിക്കണമെന്നു വിനയപൂര്‍വം എച്ച്.എം., ഡെപ്യൂട്ടി എച്ച്.എം.,മാരൊട് അപേക്ഷിക്കുന്നു.

23 October, 2009

Efficiency v/s experience

എക്സ്പീരീയന്‍സും,എഫിഷ്യന്‍സിയും ഒരു ത്രാസ്സിന്റെ രണ്ടു തട്ടില്‍ വെച്ചാല്‍ ഏതിനായിരിക്കും ഭാരകൂടുതല്‍ ?
ടിവിയില്‍ സിനിമാതാരം പ്ര്വിഥ്വിരാജുമായുള്ള ഒരു അഭിമുഖം കണ്ടപ്പൊള്‍ ആണ് ഇങനെ ഒരു ചിന്ത.എക്സ്പീരിയന്‍സ് ഉണ്ടെന്നു കരുതി എഫ്ഫിഷ്യന്‍സി ഉണ്ടാകില്ലെന്ന് അദ്ദെഹം പറയുന്നു.
സിനിമാ രങത്തു മാത്രമല്ല , പുതിയ തലമുറ ഈ കാഴ്ച്ചപാടു പുലര്‍തുന്നവരാണു. മുതിര്‍ന്നവര്‍ക്ക് കാര്യക്ഷമത തങളേക്കള്‍ കമ്മി ആണെന്നാണു അവര്‍ കരുതുന്നത്.
ഞങളേക്കള്‍ ഏതാനം വര്‍ഷം മുന്‍പ് ജൊലിയില്‍ കയറി എന്നല്ലേ ? കൂടുതല്‍ ശംബളവും കിട്ടുന്നുണ്ട്. അല്ലാതെന്തു വ്യത്യാസം?
ജനിക്കുംബൊള്‍ ഒരു ശിശു എഫ്ഫിഷ്യണ്ട് അല്ലല്ലൊ? സമൂഹവുമായുള്ള നിരന്തരമായ ഇടപെടലിലൂടെയാണു ശിശു സമ്പൂര്‍ണ്ണ ക്ഷമത കൈവരിക്കുന്നത് . ഒരു ചെറിയ കുരുവാണു വലിയ മരമായി മാറുന്നത് . മാറ്റത്തിനും,വളര്‍ച്ചക്കും വെണ്ടിയുള്ള ക്ഷമ പ്രകടിപ്പിച്ചാല്‍ മാത്രമെ വളരാന്‍ കഴിയുകയുള്ളു.
അറിവുമാത്രമല്ല തിരിച്ചറിവും വേണം.വിദ്യാഭ്യാസം കൊണ്ടു നേടെണ്ടതും അതു തന്നെ ആണു.

18 October, 2009

Pazhassiraja

പഴശ്ശിരാജ
പഴശ്ശിരാജ’ സിനിമ കണ്ടു.ഓരൊ മലയാളിയും അറിഞ്ഞിരിക്കേണ്ട ചരിത്രം.ഓരൊ മലയാളിയും കണ്ടിരിക്കേണ്ട സിനിമ.പഴശ്ശിരാജയുടെ വീരചരിത്രം എം.ടി.,ഹരിഹരന്‍ ടീം അവിസ്മരണീയമാക്കിയിരിക്കുന്നു.
സിനിമ കണ്ടുകൊണ്ടിരുന്ന രണ്ടര മണിക്കൂര്‍ സമയം ഞാന്‍ പതിനെട്ടാം നൂറ്റാണ്ടിലെ പഴശ്ശിയുടെ കാലഘട്ടത്തിലായിരുന്നു. ഇതില്‍ മമ്മുട്ടിയെയല്ല നാം കാണുന്നത്, മമ്മുട്ടി പഴശ്ശിയായി ജീവിക്കുകയാണ്.
അതു പൊലെയാണു ഓരൊ കഥാപാത്രങളും.തലക്കല്‍ ചന്തുവും,കങ്കനുമൊക്കെ നമ്മുടെ മനസ്സില്‍ നിന്നും മായുകയില്ല.അതുപൊലെ പദ്മപ്രിയയുടെ അഭിനയം ഉജ്ജ്വലമാണ്. പൊരാടുന്ന കുറിച്യ യുവതിയായി ആ നടി കസറിയിരിക്കുന്നു.
സെറ്റുകളും,സീനുകളും,സംഗീതവും ആ കലഘട്ടത്തിനനുയൊജ്യം.മികച്ച സംഗീത സംവിധാനമുള്ള തിയെറ്ററില്‍ വേണം സിനിമ കാണാന്‍, എങ്കിലെ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാന മികവ് ആസ്വദിക്കാന്‍ പറ്റുകയുള്ളു.
ഇതിലെ ഓരൊ കലാകാരന്മാരും, സിനിമാ ടീമും ഈ സിനിമ ചിത്രീകരിക്കാന്‍ വളരെ ത്യാഗം അനുഭവിച്ചിട്ടുണ്ടാവും. ഏതായലും മലയാള സിനിമാ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു സിനിമ!
സിനിമ
“കാണാകണ്മണി“ സിനിമ കണ്ടു. മനസ്സിനെ തീവ്രമായി വേദനിപ്പിച്ച ഒരു സിനിമ. ‘ശിവാനി’ യെ പ്പൊലുള്ള് കുരുന്നു ആദ്മാക്കളുടെ രൊദനവും, ഗദ്ഗദങളും കൊണ്ട് നിറഞതാണല്ലൊ ഈ ഭൂതലം എന്നൊര്‍ക്കുംബൊള്‍
വിഷമം തൊന്നുന്നു.
ഇങനെ നമ്മുടെ ചുറ്റും സംഭവിക്കുന്നുണ്ടാവാം അല്ലെ?
ഈ സിനിമ കാണണം എന്ന് പറഞ്ഞ അനു ടീച്ചറിനു നന്ദി!

03 October, 2009

Cherai


ചെറായി കാഴ്ച്ചകള്‍










ചെറായി ബീച്ചിലെക്കുള്ള പ്രവെശന കവാടം. ബീച്ചിലേക്കുള്ള പാത ഇവിടെ തുടങുന്നു.പറവൂര്‍ നിന്നും ഇതു വഴി ചെറായിലെക്ക് പൊകാം.










ഇരു വശവും ജലാശയം. മുന്‍പു പൊക്കാളി പാടങളായിരുന്നു.ഇപ്പൊള്‍ ക്രുഷി ഇല്ല. ചെമ്മീന്‍ ധാരാളം.

.










തിരയും,തീരവും.........










ചെറായി പുഴ









ടുറിസം മേള

02 October, 2009

ചിന്നുപൂച്ചയുടെ കഥ
വെളുത്ത പൂച്ചക്കുട്ടി ആയിരുന്നു അത് . മക്കള്‍ ചിന്നു എന്നാണു അവനെ വിളിച്ചിരുന്നത് . ചിന്നുവിനൊപ്പം വെറെയും രണ്ടു പൂച്ച കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും അവ എവിടെയൊ പൊയി. അമ്മപൂച്ച അവരെ വെറെ എവിടെ എങ്കിലും ആക്കിയതാണൊ എന്നറിയില്ല.ഏതായലും ചിന്നുവും അമ്മപൂച്ചയും ഇവിടെ താമസമാക്കി. വീടിനു പുറത്ത് കൊണിപ്പടിക്കു താഴെ കലം വെക്കുന്ന പലകപ്പുറത്താണു അവര് ‍താമസമാക്കിയത് . ചിന്നുവിന്റെ കളികള്‍ കാണാന്‍ ഗൌരിക്കും ഹരിക്കും വളരെ ഇഷ്ടമായിരുന്നു.
ചിന്നുവിണ്ടെ അമ്മ വീണ്ടും ഗര്‍ഭിണിയായി. മൂന്നു കുഞുങളെ പ്രസവിച്ചു. കുഞിപൂച്ചകള്‍ വന്നതൊടെ
ഗൌരിക്കും ഹരിക്കും വളരെ ആഹ്ലാദമായി.
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പൊള്‍ പുറത്ത് പൂച്ഛകളുടെ കരച്ഛില്‍ കെള്‍ക്കുന്നു. ആ കരച്ചില്‍ ഒരു ദയനീയ സ്വരം പൊലെ എനിക്കു തൊന്നി. ഞാന്‍ വാതില്‍ തുറന്നു. അപ്പൊള്‍ കണ്ട കാഴ്ച്ഛ ഞെട്ടിപ്പിക്കുന്നതായിരുന്നു!
തള്ളപൂച്ചയും രണ്ടു കുഞുങളും ചത്തുകിടക്കുന്നു. ചിന്നുവും ഒരു പൂച്ചകുഞും മതിലിനു മുകളിലിരുന്നു
കരയുന്നു.പട്ടിയൊ, കീരിയൊ കടിച്ചതാണൊ?മുരിവുകളൊന്നും കാണുന്നില്ല. പാംബു കടിച്ഛതാണൊ?ഹരിയും,ഗൌരിയും ഈ രങ്ഗം കാണെട . അവര്‍ എഴുന്നെലുക്കുന്നതിനു മുന്‍പെ ഞാന്‍ ഒരു സ്ഥലത്തു കുഴി എടുത്തു അവയെ മൂടി.

ചിന്നുവും അനിയന്‍ പൂച്ചയും അനാഥരായി. കുറുഞിയുടെ കാര്യം കഷ്ടമായി. പാലുകുടിച്ചു വളരെണ്ട പ്രായം. മറ്റു ഭക്ഷണമൊന്നും കഴിക്കാറായിട്ടില്ല.ഞങള്‍ അവനു പശുവിന്‍ പാല്‍ കൊടുത്തു. അവന്‍ അതു അര്‍ത്തിയൊടെ കഴിക്കുമായിരുന്നു.
ഇതിനിടെ ചിന്നുവിനുണ്ടായ മാറ്റം ശ്രെധെയമായിരുന്നു. ചിന്നു പൂച്ച അനിയന്‍ പൂച്ചയുടെ കാര്യതില്‍ അതീവ ശ്രധാലുവായി. സദാസമയവും അനിയനെ കെട്ടിപ്പിടിച്ച് കിടക്കും. ചൂട് പകരുകയാണു. ചിന്നു ഇടക്കിടെ അടുക്കള വാതിലില്‍ വന്നു കരയും. അനിയനെ പറ്റി എന്തൊ പറയുകയാകം.കഷ്ടമെന്നു പറയട്ടെ അനിയന്‍ പൂച്ചയുടെ കാര്യം വളരെ മൊശമായി.പാലു കുടിക്കുന്നില്ല. എഴുന്നെല്‍ക്കുന്നില്ല. ചിന്നു അടുത്തുനിന്നും മാറാതായി.ചിന്നുവിണ്ടെ വയറില്‍ തലചായ്ച്ചുകൊണ്ടു തന്നെ അനിയന്‍ പൂച്ച കണ്ണുകള്‍ അടച്ചു!
കുറച്ചു കഴിഞപ്പൊള്‍ ഞാന്‍ അതിനെ കുഴിയെടുത്തു മൂടി. ചിന്നു ഈ കാഴ്ച്ചകാണാന്‍ മതിലില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പൊന്നതിനു പിന്നലെ ചിന്നു ആ സ്ഥലതു വന്നു കിടപ്പായി.
ദിവസങള്‍ കഴിഞു. ചിന്നു വലുതായി. ഞങള്‍ വീടു പൂട്ടി പുറത്തുപൊയി വരുംബൊള്‍ ചിന്നു ഗെറ്റിനു മുംബില്‍ കാതിരിക്കുന്നുണ്ടവും.അല്ലെങില്‍ മതിലിനു മുകളില്‍ നൊക്കി ഇരിക്കുന്നുണ്ടവും.
മുറിവാലനായ ഒരു പൂച്ച വീട്ടില്‍ വരാന്‍ തുടങി.മുറി വാലന്‍ വരുന്നതു ചിന്നുവിനെ കടിക്കാനണു.മുറിവാലണ്ടെ വരവും കൂടി, അക്രമവും കൂടി.
ഒരു ദിവസം ചിന്നു പതിവില്ലാതെ സിറ്റൌട്ടില്‍ ഇരുന്നു കരയുന്നു.ഇടക്കു അകതു കയറി കസെര ചുവട്ടില്‍ ഇരിക്കുകയും ചെയ്തു. ചിന്നു വല്ലാതെ പരിഭ്രമിച്ചിരുന്നു.ചിന്നു എന്തായിരിക്കും പറയുന്നത് . നമുക്ക് പൂച്ചകളുടെ ഭാഷ അറി്യില്ലല്ലൊ!
അടുത ദിവസം മുതല്‍ ചിന്നുവിനെ കാണാതായി.ഭക്ഷണതിണ്ടെ നെരതു കാണുന്നില്ല. വീടു കാവല്രിക്കാന്‍ വരുന്നില്ല. അടുത വീടുകളിലൊക്കെ അന്വെഷിച്ചു.അവിടെ എങും ഇല്ല.
ഇപ്പൊള്‍ മറ്റൊരു പൂച്ച വീട്ടിലെ അധികാരം പിടിചെടുതു. ഞങളെ കാണുംബൊള്‍ പല്ലിളിച്ച് കണ്ണുരുട്ടി പെടിപ്പെദുത്തുന്ന ഒരു പൂച്ച. വാതില്‍ തുറക്കുംബൊള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതുപൊലെയാണു അവണ്ടെ നൊട്ടം.
മക്കള്‍ അവനെ കാണുംബൊള്‍ പറയും. “ ഇവിടെ നിന്നെ വെണ്ട . പൊക്കൊ, എവിടെ ഞങളുടെ ചിന്നു? ചിന്നുവിനെ എന്തു ചെയ്തു? പറ........!