26 September, 2009

പുഴ





പുഴയെ തുരന്നവര്‍ മണലെടുത്തു
പുഴയുടെ നെഞ്ചകം പിളര്‍ത്തുന്നു
ഒഴുകുവാനാകാതെ കേഴുന്നു
ചുഴികളെ ഒക്കത്ത് വെക്കുന്നു

മണ്ണും , മരങ്ങളും , മലകളും
പുഴയും, കടലും, ജീവജാലങ്ങളും
നിധിയായ്‌ മാതാവ്‌ കരുതിയതോക്കയും
കവരുന്നു നാം സന്തതികള്‍

ഒഴുകുന്ന പുഴയാണ് സുന്ദരീ
തിരകളാല്‍ തഴുകുന്ന സ്നെഹസ്വരൂപിണി

എം എന്‍ സന്തൊഷ്



24 September, 2009

Navarathri samgeethotsavam


പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന നവരാത്രി സംഗീതോത്സവം ആഘോഷത്തില്‍ സ്വരത്രായ
സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ദ്ധികള്‍ നടത്തിയ സംഗീത അര്ച്ചന ഭക്തി സാന്ദ്രമായി.. ഗൌരിയും ആ സംഗീത പരിപാടിയില്‍ പാടി.




നവരാത്രി സംഗീതോത്സവം

20 September, 2009

കലാ കിരീടം ത്രിശ്ശൂലിന്

എസ് ഡി പി വൈ ബി എച് എസ്സിലെ കലൊത്സവതിനു തിരശ്ശീല വീണു.‍മത്സരങളില്‍ ആദ്യം മുതല്‍ ആവെശം നിലനിര്‍തിയിരുന്ന ത്രിശ്ശൂല്‍ ‍ ടീം വിജയികളായി. 1002 പൊയിണ്ട്കളാണു ത്രിശ്ശൂല്‍ കരസ്തമാക്കിയത്. കെ. ബി .കലാഭാനു മാസ്റ്റരാണ് ത്രിശ്ശൂലിന്റെ ലീഡര്‍ . ആകാശ് രണ്ടാം സ്ഥാനതിനു അര്‍ഹരായി. അഗ്നി മൂന്നാം സ്ഥാനവും , പ്ര്വിഥ്വി നാലാം സ്ഥാനവും കരസ്ഥമാക്കി.

18 September, 2009

സഹീല്‍. പി വൈ യുടെ കവിത

എന്റെ വിദ്യാലയതിലെ (എസ്. ഡി.പി ബി. എച്. എസ്സ്. പള്ളുരുതി) പത്താം ക്ലാസ്സില്‍ പഠിക്കുന്ന സഹീല്‍. പി.വൈ, രചനയും, സംവിധാനവും ചെയ്ത “എനിക്കു മതമില്ല “ എന്ന നാടകം സ്കൂള്‍ കലൊട്സവ വെദിയില്‍ അവതരിപ്പിച്ചു. സഹീല്‍ പ്രധാന ഭാഗം അഭിനയിക്കുകയും ചെയ്തു. നാ‍ടകതില്‍ ഒരു ഗാനം ഉണ്ടായിരുന്നു. ഈ ഗാനതിന്റെ രചനയും, സംഗീതവും നിര്‍വഹിചു ആലപിചതും സഹീല്‍ തന്നെ ആയിരുന്നു. ഏതാണ്ട് അറുപതൊളം കവിതകളും , ധാരാളം കഥകളും പുസ്തകതാളുകളിലായി സഹീല്‍ എഴുതി വെച്ച്ച്ചിട്ടുണ്ട്. ഒരു കവിത പൊലും വെളിചം കണ്ടിട്ടില്ലെന്ന ദുഖവും !
വര്‍ഗീയ കലാപങളില്‍ അനാഥരാകുന്ന കുട്ടികള്‍ക്കായാണ് സഹീലും കൂട്ടുകാരും ഈ നാടകം സമര്‍പ്പിച്ചത് ...
സഹീല്‍ രചിച്ച ആ നാടക ഗാനം ഇതാ...

എനിക്കു മതമില്ല
മനുഷ്യനെ മയക്കുന്ന കറുപ്പാണ് ............മതം
തേനില്‍ കലര്‍ത്തിയ വിഷമാണ്
കാഴ്ചയെ മറക്കുന്ന ഇരുളാണ്‌ ............ മതം
കള്ളം പറയുന്ന ഗുഹയാണ്
( മനുഷ്യനെ മയക്കുന്ന )
ബന്ധം അറിയാത്ത ബനധനമാണത്
ഒരിക്കലുമാഴിയാത്ത കാല്‍ചങല
മനസ്സിനെ വധിക്കുന്ന അര്‍ബുദമാണത്
അനുജനെ മറക്കുന്ന മതിലാണത്

( മനുഷ്യനെ മയക്കുന്ന )


ഗാന രചന, സംഗീതം, ആലാപനം : സഹീല്‍ പി. വൈ


























സ്കൂള്‍ Kalotsavam

16/09/2009
കലാ മത്സരങ്ങളുടെ വേദി ഉണര്‍ന്നു . എസ.ഡി പി വൈ. ബോയ്സ് ഹൈസ്കൂളിലെ യുവ പ്രതിഭകള്‍ കലയുടെ മാറ്റുരച്ചു. കലാമത്സരങ്ങള്‍ പി. ടി. എ . പ്രസിഡന്റ് ശ്രീ. എന്‍ .എസ. റോഷന്‍ ഉദ്ഘാടനം ചെയ്ദു.ഹെട്മാസ്റെര്‍ ശ്രീ സതീശന്‍ മാസ്റെര്‍ അധ്യക്ഷത വഹിച്ചു. ടെപ്യൂടി ഹെട്മിസ്ട്രെസ്സ് ശ്രീമതി ഗിരിജാമ്മ ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു. ബിബിന്‍ മാസ്റെര്‍ സ്വാഗതം പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം വിവിധ കലാമത്സരങ്ങള്‍ തുടങ്ങി.നാലു ടീമുകളായാണു മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കുട്ടികള്ക്ക് നല്ല ആവേശമാണ്.ആകാശ്‌,പ്രിഥ്വി,
അഗ്നി, ത്രിശൂല്‍ എന്നിവയാണ് ടീമുകള്‍

17 September, 2009

സ്റ്റാര്‍ട്ട്‌ ക്യാമറ .........കട്ട്‌ !

ആക്ഷന്‍ തുടങ്ങും മുമ്പ്‌ ക്യാമറ ഔട്ട് ! അധ്യാപകരെ അസ്വസ്ഥരും ആശന്കാകുലരും ആക്കി ക്ലാസ്സ്‌ മുറിയുടെ
ചുമരുകളില്‍ സ്ഥാനം പിടിച്ച ക്യാമറയെ താഴെയിറക്കാന്‍ അണിനിരന്ന എല്ലാ അധ്യാപകര്കും ആശംസകള്‍ !അധ്യാപകരുടെ അഭ്യര്‍ഥന മാനിച്ചു ക്യാമറ വേണ്ടെന്ന തീരുമാനം എടുത്ത ബഹുമാനപ്പെട്ട മാനേജര്‍ക്ക് വളരെ
നന്ദി .

13 September, 2009

A JOURNEY TO MUNAMBAM BEACH



11/09/2009
വെള്ളി


മുനംബത്തെ മനൊഹരതീരം കണ്ടു.മുനംബം ബീച്ച് ഇപ്പൊള്‍ സുന്ദരമാണ്. അര കി.മീറ്റരൊളം നീളത്തില്‍ കടലിലെക്കുള്ള നടപ്പാതയാണ് ഏറ്റവും ആകര്‍ഷണീയം. നടപ്പാതയുടെ ഇടതുഭാഗത്ത് U ആക്രുതിയിലുള്ള തീരം.
വലതു ഭാഗത്ത് അഴിമുഖം.നിരന്നു നില്‍ക്കുന്ന ചീനവലകള്‍. അതിനുമപ്പുറം അഴീക്കൊട് ബീച്ഛ്. മറ്റൊരു ബീച്ഛിലുമ്കണാത്ത കാഴ്ച്ഛകള്‍. ഇരുന്ന വിശ്രമിക്കാന്‍ ധാരാളം സൌകര്യം.
25 കി.മീറ്റര്‍ നീളമുള്ള വൈപ്പിന്‍ ദ്വീപിന്റെ വടക്കെ അറ്റത്താണ് മുനംബം.ഗൊശ്രീ പാലം വഴി
വൈപ്പിനിലൂടെ ചെറായി ബീച്ചിലെക്ക് 28 കി.മീറ്റരും, 5 കി. മീറ്റ്ര് കൂടി മുനംബത്തെക്ക് .




















നിശാഗന്ധി വിരിഞ്ഞു !




ഏറെ നാളത്തേ കാത്തിരിപ്പിനൊടുവില്‍ നിശാഗന്ധി വിരിഞ്ഞു. നിശാഗന്ധിയെ സ്വീകരണമുറിയിലെടുത്തു വെച്ച് അവള്‍
സൌന്ദര്യം വിടര്‍ത്തുന്നതു കാണാന്‍ പാതിരാവൊളം കാത്തിരുന്നു. വിടര്‍ന്ന് വിടര്‍ന്ന് പരിപൂര്‍ണമാവുന്നതു വരെയുള്ള
ഓരൊ നിമിഷവും തെജൊഹരമായിരുന്നു. നെര്‍ത്ത ഗന്ധവും മുഗ്ദ്മായ ലാവണ്യവും തുള്ളിതുളുംബി നില്‍ക്കുന്ന
തെജൊഹരമായ കാഴ്ച ! മറ്റ് ഒരു പൂവും നല്‍കാത്ത അനുപമമായ അനുഭവം.

09 September, 2009

SPORTS DAY

Students in Track
09-09-09
10 AM
SDPYBHS, Palluruthy
Sree Narayana Nagar.
The flag of the sports meet has been hoisted.It was done by Head Master Sri.K.N.Satheesan Master.Then he delivered the inagural speech.He proudly received the grand salute from the young athlets of the school. The athlets and students lined up the march past.Then the athlets take an oath.
Mrs. Girijamma B the deputy head mistress who presided the function.
Then the track items started. The young athlets showed their energy , vigor and velocity in the tracks.

05 September, 2009

അധ്യാപക ദിനം

അധ്യാപനത്തിന്റെ ആചാര്യനായ ഡൊ. എസ്. രാധാക്രിഷ്ണന്റെ ജെന്മദിനം.1888 സെപ്റ്റെംബെര്‍ 5ന് ആനധ്ര യിലെ ത്തിരുന്താനിയില്‍ ജനനം. പിതാവ് സെര്‍വെപ്പിള്ളി വീരസ്വാമി.അമ്മ സീതാമ്മാള്‍.ദാരിദ്ര ദു:ഖതിന്റെ പെരുമഴയില്‍ പെട്ടു പൊയ കുടുംബം. പ്രതികൂല കാലാവസ്തകളെ അതിജീവിച് വിദ്യാഭ്യാസം നെടുകയും അത്യുന്നത പദവികളിലെതുകയും ചെയ്തു.
1962 ല്‍ ഇന്‍ഡ്യ യുടെ രണ്ടാ മതെ രാഷ്ട്രപതി.
ഭാരത രന്ത്നം നെടിയ അതുല്യ പ്രതിഭ.ടാഗൊറിനെയും, വിവെകാനന്ദനെയും പിന്തുടര്‍ന്ന സന്യാസി സ്രെഷ്ട്ട്ന്‍.
അദ്ദെഹതിന്റെ ചിന്തകള്‍ തലമുറകളെ ജീവിക്കാനും,ജീവിക്കാന്‍ പഠിക്കാനും പ്രെരിപ്പിക്കും. വിദ്യയെയും വിദ്യ പകര്‍ന്നു നല്‍കുന്നവരെയും സംബന്ദ്ദിച അദ്ദെഹതിന്റെ നിലപാടുകള്‍ നമുക്ക് കാതൊര്‍ക്കാം. അറിവിന്റെ തെനും വയംബും പകര്‍ന്നു നല്‍കി നമുക്ക് ധന്യരാകാം.
എല്ലാ അധ്യാപകര്‍കും ഹ്രുദയം നിറഞ ആശംസകള്‍!

Teachers‘ day

September 5
Teachers‘ Day
I deliver my respect and memorize the greatness of the teachers all over the world.
My Wishes !