18 September, 2009

സഹീല്‍. പി വൈ യുടെ കവിത

എന്റെ വിദ്യാലയതിലെ (എസ്. ഡി.പി ബി. എച്. എസ്സ്. പള്ളുരുതി) പത്താം ക്ലാസ്സില്‍ പഠിക്കുന്ന സഹീല്‍. പി.വൈ, രചനയും, സംവിധാനവും ചെയ്ത “എനിക്കു മതമില്ല “ എന്ന നാടകം സ്കൂള്‍ കലൊട്സവ വെദിയില്‍ അവതരിപ്പിച്ചു. സഹീല്‍ പ്രധാന ഭാഗം അഭിനയിക്കുകയും ചെയ്തു. നാ‍ടകതില്‍ ഒരു ഗാനം ഉണ്ടായിരുന്നു. ഈ ഗാനതിന്റെ രചനയും, സംഗീതവും നിര്‍വഹിചു ആലപിചതും സഹീല്‍ തന്നെ ആയിരുന്നു. ഏതാണ്ട് അറുപതൊളം കവിതകളും , ധാരാളം കഥകളും പുസ്തകതാളുകളിലായി സഹീല്‍ എഴുതി വെച്ച്ച്ചിട്ടുണ്ട്. ഒരു കവിത പൊലും വെളിചം കണ്ടിട്ടില്ലെന്ന ദുഖവും !
വര്‍ഗീയ കലാപങളില്‍ അനാഥരാകുന്ന കുട്ടികള്‍ക്കായാണ് സഹീലും കൂട്ടുകാരും ഈ നാടകം സമര്‍പ്പിച്ചത് ...
സഹീല്‍ രചിച്ച ആ നാടക ഗാനം ഇതാ...

എനിക്കു മതമില്ല
മനുഷ്യനെ മയക്കുന്ന കറുപ്പാണ് ............മതം
തേനില്‍ കലര്‍ത്തിയ വിഷമാണ്
കാഴ്ചയെ മറക്കുന്ന ഇരുളാണ്‌ ............ മതം
കള്ളം പറയുന്ന ഗുഹയാണ്
( മനുഷ്യനെ മയക്കുന്ന )
ബന്ധം അറിയാത്ത ബനധനമാണത്
ഒരിക്കലുമാഴിയാത്ത കാല്‍ചങല
മനസ്സിനെ വധിക്കുന്ന അര്‍ബുദമാണത്
അനുജനെ മറക്കുന്ന മതിലാണത്

( മനുഷ്യനെ മയക്കുന്ന )


ഗാന രചന, സംഗീതം, ആലാപനം : സഹീല്‍ പി. വൈ


























No comments:

Post a Comment