ചിന്നുപൂച്ചയുടെ കഥ
വെളുത്ത പൂച്ചക്കുട്ടി ആയിരുന്നു അത് . മക്കള്‍ ചിന്നു എന്നാണു അവനെ വിളിച്ചിരുന്നത് . ചിന്നുവിനൊപ്പം വെറെയും രണ്ടു പൂച്ച കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും അവ എവിടെയൊ പൊയി. അമ്മപൂച്ച അവരെ വെറെ എവിടെ എങ്കിലും ആക്കിയതാണൊ എന്നറിയില്ല.ഏതായലും ചിന്നുവും അമ്മപൂച്ചയും ഇവിടെ താമസമാക്കി. വീടിനു പുറത്ത് കൊണിപ്പടിക്കു താഴെ കലം വെക്കുന്ന പലകപ്പുറത്താണു അവര് താമസമാക്കിയത് . ചിന്നുവിന്റെ കളികള്‍ കാണാന്‍ ഗൌരിക്കും ഹരിക്കും വളരെ ഇഷ്ടമായിരുന്നു.
ചിന്നുവിണ്ടെ അമ്മ വീണ്ടും ഗര്‍ഭിണിയായി. മൂന്നു കുഞുങളെ പ്രസവിച്ചു. കുഞിപൂച്ചകള്‍ വന്നതൊടെ
ഗൌരിക്കും ഹരിക്കും വളരെ ആഹ്ലാദമായി.
ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പൊള്‍ പുറത്ത് പൂച്ഛകളുടെ കരച്ഛില്‍ കെള്‍ക്കുന്നു. ആ കരച്ചില്‍ ഒരു ദയനീയ സ്വരം പൊലെ എനിക്കു തൊന്നി. ഞാന്‍ വാതില്‍ തുറന്നു. അപ്പൊള്‍ കണ്ട കാഴ്ച്ഛ ഞെട്ടിപ്പിക്കുന്നതായിരുന്നു!
തള്ളപൂച്ചയും രണ്ടു കുഞുങളും ചത്തുകിടക്കുന്നു. ചിന്നുവും ഒരു പൂച്ചകുഞും മതിലിനു മുകളിലിരുന്നു
കരയുന്നു.പട്ടിയൊ, കീരിയൊ കടിച്ചതാണൊ?മുരിവുകളൊന്നും കാണുന്നില്ല. പാംബു കടിച്ഛതാണൊ?ഹരിയും,ഗൌരിയും ഈ രങ്ഗം കാണെട . അവര്‍ എഴുന്നെലുക്കുന്നതിനു മുന്‍പെ ഞാന്‍ ഒരു സ്ഥലത്തു കുഴി എടുത്തു അവയെ മൂടി.
ചിന്നുവും അനിയന്‍ പൂച്ചയും അനാഥരായി. കുറുഞിയുടെ കാര്യം കഷ്ടമായി. പാലുകുടിച്ചു വളരെണ്ട പ്രായം. മറ്റു ഭക്ഷണമൊന്നും കഴിക്കാറായിട്ടില്ല.ഞങള്‍ അവനു പശുവിന്‍ പാല്‍ കൊടുത്തു. അവന്‍ അതു അര്‍ത്തിയൊടെ കഴിക്കുമായിരുന്നു.
ഇതിനിടെ ചിന്നുവിനുണ്ടായ മാറ്റം ശ്രെധെയമായിരുന്നു. ചിന്നു പൂച്ച അനിയന്‍ പൂച്ചയുടെ കാര്യതില്‍ അതീവ ശ്രധാലുവായി. സദാസമയവും അനിയനെ കെട്ടിപ്പിടിച്ച് കിടക്കും. ചൂട് പകരുകയാണു. ചിന്നു ഇടക്കിടെ അടുക്കള വാതിലില്‍ വന്നു കരയും. അനിയനെ പറ്റി എന്തൊ പറയുകയാകം.കഷ്ടമെന്നു പറയട്ടെ അനിയന്‍ പൂച്ചയുടെ കാര്യം വളരെ മൊശമായി.പാലു കുടിക്കുന്നില്ല. എഴുന്നെല്‍ക്കുന്നില്ല. ചിന്നു അടുത്തുനിന്നും മാറാതായി.ചിന്നുവിണ്ടെ വയറില്‍ തലചായ്ച്ചുകൊണ്ടു തന്നെ അനിയന്‍ പൂച്ച കണ്ണുകള്‍ അടച്ചു!
കുറച്ചു കഴിഞപ്പൊള്‍ ഞാന്‍ അതിനെ കുഴിയെടുത്തു മൂടി. ചിന്നു ഈ കാഴ്ച്ചകാണാന്‍ മതിലില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ പൊന്നതിനു പിന്നലെ ചിന്നു ആ സ്ഥലതു വന്നു കിടപ്പായി.
ദിവസങള്‍ കഴിഞു. ചിന്നു വലുതായി. ഞങള്‍ വീടു പൂട്ടി പുറത്തുപൊയി വരുംബൊള്‍ ചിന്നു ഗെറ്റിനു മുംബില്‍ കാതിരിക്കുന്നുണ്ടവും.അല്ലെങില്‍ മതിലിനു മുകളില്‍ നൊക്കി ഇരിക്കുന്നുണ്ടവും.
മുറിവാലനായ ഒരു പൂച്ച വീട്ടില്‍ വരാന്‍ തുടങി.മുറി വാലന്‍ വരുന്നതു ചിന്നുവിനെ കടിക്കാനണു.മുറിവാലണ്ടെ വരവും കൂടി, അക്രമവും കൂടി.
ഒരു ദിവസം ചിന്നു പതിവില്ലാതെ സിറ്റൌട്ടില്‍ ഇരുന്നു കരയുന്നു.ഇടക്കു അകതു കയറി കസെര ചുവട്ടില്‍ ഇരിക്കുകയും ചെയ്തു. ചിന്നു വല്ലാതെ പരിഭ്രമിച്ചിരുന്നു.ചിന്നു എന്തായിരിക്കും പറയുന്നത് . നമുക്ക് പൂച്ചകളുടെ ഭാഷ അറി്യില്ലല്ലൊ!
അടുത ദിവസം മുതല്‍ ചിന്നുവിനെ കാണാതായി.ഭക്ഷണതിണ്ടെ നെരതു കാണുന്നില്ല. വീടു കാവല്രിക്കാന്‍ വരുന്നില്ല. അടുത വീടുകളിലൊക്കെ അന്വെഷിച്ചു.അവിടെ എങും ഇല്ല.
ഇപ്പൊള്‍ മറ്റൊരു പൂച്ച വീട്ടിലെ അധികാരം പിടിചെടുതു. ഞങളെ കാണുംബൊള്‍ പല്ലിളിച്ച് കണ്ണുരുട്ടി പെടിപ്പെദുത്തുന്ന ഒരു പൂച്ച. വാതില്‍ തുറക്കുംബൊള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതുപൊലെയാണു അവണ്ടെ നൊട്ടം.
മക്കള്‍ അവനെ കാണുംബൊള്‍ പറയും. “ ഇവിടെ നിന്നെ വെണ്ട . പൊക്കൊ, എവിടെ ഞങളുടെ ചിന്നു? ചിന്നുവിനെ എന്തു ചെയ്തു? പറ........!
02 October, 2009
Subscribe to:
Post Comments (Atom)
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
കേസരി എ . ബാലകൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം ' കേരളത്തി ന്റെ സോക്രട്ടീസ് '...
hai sir iam ashwinantony
ReplyDelete10a