20 September, 2010

പ്രാഞ്ചിയേട്ടന്‍ - സിനിമ




‘ഈ കഥ ഒരു സംഭവാട്ടൊ‘




ഈ സിനിമയിലെ കുട്ടി എന്റെ സ്കൂളില്‍ ഉണ്ടല്ലൊ


നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ സാരഥിയും,കൊടീശ്വരനുമൊക്കെയ്യിട്ടും ‘അരിപ്രാഞ്ചി ‘ എന്നറിയപ്പെടുന്നതിന്റെ അപകര്‍ഷത മറച്ചുവെക്കാന്‍ പാ‍ടുപെടുന്ന ഒരു ത്രിശൂര്‍ക്കാരന്റെ നര്‍മ്മത്തില്‍ ചാലിച്ച ജീവിത കഥയാന്ണ്‍ പ്രാഞ്ചിയേട്ടന്‍ & ദി സൈന്റ്। । സല്‍സ്വഭാവിയും, ദയാലുവുമൊക്കെയായിട്ടും ‘അരിപ്രാഞ്ചി’ എന്ന വിളി ഒട്ടൊന്നുമല്ല അലൊസരപ്പെടുത്തുന്നത്। അതുകൊണ്ടാവാം പദവികളും, സ്ഥാനമാനങ്ങളുമൊക്കെ മൊഹിക്കുന്നതും।പണക്കാരനും, പ്രശസ്തനുമൊക്കെയായിട്ടും, വിദ്യാഭ്യാസമില്ല എന്നത് ഒരു പൊരായ്മയാണ് എന്നത് നൊവിക്കുന്നുണ്ട്।
പ്രാഞ്ചി എസ്।എസ്।എല്‍।സി തൊറ്റത് ഒരു ചരിത്രമാണ് । പ്രശസ്തിക്കു വേണ്ടിയുള്ള പ്രയാണം ചിത്രത്തിലുടനീളം നര്‍മ്മം വിതറുന്നു।
പന്മശ്രീ പുരസ്കാരത്തിനു വേണ്ടി ഒന്നരക്കൊടി രൂപ ചാക്കില്‍ കെട്ടി ആംബുലന്‍സില്‍ കൊടുത്തു വിടുന്നത് വരെ യെത്തുന്നു സ്ഥാനമൊഹം।പക്ഷെ പ്രഞ്ചിയേട്ടന്‍ എവിടെയും തൊല്‍ക്കുകയാണ് .।പണ്ട് പഠിച്ചതും,എസ്।എസ്।എല്‍।സി തൊറ്റിറങ്ങിയതുമായ സ്കൂളില്‍ ഒരിക്കല്‍ പ്രഞ്ചിയേട്ടനേത്തുന്നു।പണ്ടത്തെ ക്ലാസ് അധ്യാപകന്‍ ഇന്ന് ഹെഡ് മാസ്റ്റര്‍ ആണ് . സ്കൂളില്‍ നൂറ് ശതമാനം വിജയം ഉണ്ടാക്കാന്‍ പ്രാഞ്ചിയേട്ടനും ഒരു കൈ സഹായം നല്‍കാന്‍ തീരുമാനിക്കുന്നു.അതും കുളത്തിലായി। തുടര്‍ന്നുള്ള സംഭവങ്ങള്‍ ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ,കണ്ണീരണിയിക്കുകയും ചെയ്യും।പ്രാഞ്ചിയേട്ടന്‍ & ദി സൈന്റ് എന്ന ടൈറ്റിലിന്റെ സംഗത്യം ചിത്രം കണ്ടപ്പൊഴാണ് മനസ്സിലായത്।
പൂര്‍വവിദ്യാലയത്തില്‍ ഇപ്പൊള്‍ പഠിക്കുന്ന ഒരു തെമ്മാടി ചെക്കന്റെ ജീവിതത്തിലേക്കാണ് പ്രാഞ്ചിയേട്ടന്‍ കടന്നു ചെല്ലുന്നത് ।ഈ കുട്ടി എന്റെ സ്കൂളിലേതാണല്ലൊ എന്ന് ചിത്രം കണ്ടപ്പൊള്‍ തൊന്നിപ്പൊയി।അധ്യാപകര്‍ കണ്ടിരിക്കേണ്ട ചിത്രം। നന്മ ചെയ്യുന്നവര്‍ക്ക് പൂര്‍വികരുടെ അനുഗ്രഹം എപ്പൊഴുമുണ്ടാവുമല്ലൊ । സംവിധായകന്‍ ശ്രീ രഞ്ജിത്തിന്റെ ഭാവനയെ അഭിനന്ദിക്കുന്നു।

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...