27 January, 2013
13 January, 2013
എന്റെ സ്ക്കൂള്‍ ഡയറി 14
സ്വരം
മധുരം , ഗുരുദേവ കടാക്ഷിതം
നാദം,
ശ്രുതി, സ്വരം,
രാഗം, എന്നിവയുടെ
മേളനമാണ് സംഗീതം. മനുഷ്യന്റെ
എല്ലാ വികാരങ്ങളെയും
ഉള്‍ക്കൊള്ളാനും,
ആവിഷ്ക്കരിക്കാനും
സംഗീതത്തിന് കഴിയും.സംഗീതം
ദൈവികമായി സിദ്ധിച്ച ഒരു
വൈഭവമാണ്.ഹൃദയത്തില്‍
ഈശ്വരചൈതന്യം വിളയാടുമ്പോഴാണ്
സംഗീതം സ്വര്‍ഗീയമാവുന്നത്.
സംഗീത
സാഗരത്തിലാറാടുമ്പോള്‍ വിവിധ
വികാരങ്ങളുടെ തിരമാലകള്‍
ആസ്വാദകരെ പൊതിയുന്നു.സംഗീതം
ആഹ്ളാദിപ്പിക്കുന്നു.
സംഗീതം ഉന്മേഷം
പകരുന്നു.സംഗീതം
സര്‍വ ദുഖങ്ങളും അകറ്റുന്നു.ദൈവത്തെ
സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങള്‍
അവാച്യമായ അനുഭൂതി പകരുന്നു.
ശ്രീനാരായണ
ഗുരുദേവന്റെ സ്തോത്രങ്ങളില്‍
ഏറ്റവും മഹനീയമാണ് ദൈവദശകം.ഈ
കൃതിയുടെ സാരത്തിന്റെ
വ്യാപ്തിയും , ഭാവത്തിന്റെ
ആഴവും, ഭക്തിയുടെ
ഉത്തുംഗതയും പകര്‍ന്നു തരുന്ന
അനുഭൂതി അനിര്‍വചനീയമാണ്.
ശ്രീ
എം എം ബിബിന്‍ മാസ് റ്റര്‍
(എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ സംഗീത അദ്ധ്യാപകനാണ് click here)ദൈവദശകം ആലപിക്കുമ്പോള്‍
അനുഭൂതികളുടെ തിരമാലകളിലേറി
ആസ്വാദകര്‍ ആലോലമാടും.അദ്ദേഹം
തന്നെയാണ് വരികള്‍
ചിട്ടപ്പെടുത്തിയിരിക്കുന്നതി.കേരളത്തിലിന്നേവരെ
ഒരു സംഗീത പ്രതിഭകളും
ആവിഷ്ക്കരിച്ചിട്ടില്ലാത്ത
ഒരു നവീന ഭാവമാണ് അദ്ദേഹം
ദൈവദശകത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.
'ദൈവമേ !
കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളെ' ഒരു സവിശേഷ
ഭാവത്തില്‍ പാടിതുടങ്ങുമ്പോള്‍
തന്നെ ഭക്തിയുടെ ശ്രീകോവില്‍
നട തുറന്ന പ്രതീതിയാണ്.പിന്നെ
ഒന്നൊന്നായി ഭക്തിയുടെ
പടവുകള്‍ കയറി ആ നാദധാര
ഉയരുകയാണ്.മണിയൊച്ചയും,
മന്ത്രധ്വനികളും
മുഴങ്ങുന്നതു പോലെ തോന്നിപ്പിക്കുന്ന
ആ പാട്ട് മനസ്സില്‍ മാത്രമല്ല
ശരീരത്തിലും ഒരു 'വൈബ്രേഷന്‍'
ഉണ്ടാക്കുന്നുണ്ട്.ഭക്തിയുടെ
തരംഗങ്ങളെ വായുവിലൂടെ
പ്രസരിപ്പിക്കുവാന്‍ സംഗീതത്തിന്
കഴിയും എന്ന് പറയുന്നത് ഈ
ഗാനം ശ്രവിക്കുമ്പോള്‍
ബോധ്യപ്പെടും.
നിരവധി
വേദികളില്‍ ശ്രീ ബിബിന്‍
മാസ് റ്റര്‍ ദൈവദശകം തന്റെ
സ്വതസിദ്ധമായ ശൈലിയില്‍
ആലപിച്ചു കഴിഞ്ഞു. പ്രശസ്ത
വ്യക്തികള്‍ സാന്നിധ്യം
വഹിക്കുന്ന വേദികളില്‍ ദൈവദശകം
പ്രാര്‍ത്ഥനാ ഗീതമായി ആലപിച്ച്
ബിബിന്‍ മാസ്റ്റര്‍
ആനന്ദിപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി
ശ്രീ കെ വി തോമസ്, ശ്രീ
വി എം സുധീരന്‍ , ശ്രീ
സി കെ പന്മനാഭന്‍ ശ്രീ വെള്ളാപ്പിള്ളി നടേശന്‍ , സ്വാമി സന്ദീപ് ചൈതന്യ തുടങ്ങിയ
വിശിഷ്ട വ്യക്തികള്‍ ബിബിന്‍
മാസ്ററ റുടെ ആലാപനത്തില്‍
ആകൃഷ്ടരായി മുക്തകണ്ഠം
പ്രശംസിക്കുന്നത് കേട്ടിട്ടുണ്ട്.
ഒരു
ചടങ്ങില്‍ ബിബിന്‍മാസ്റററുടെ
ആലീപനം ശ്രവിക്കുവാനിടയായ
,എന്‍ സി സി യുടെ
സുബേദാര്‍ മേജര്‍ ശ്രീ
സുവര്‍ണ്ണകുമാര്‍ ഗായകനെ
അനുമോദിച്ചത് ഇങ്ങനെയാണ്.”ബഹുത്ത്
അച്ഛാ വോയ്സ്. ഇറ്റ്സ്
എ ഗിഫ്റ്റ് ഓഫ് ഗോഡ് ". ആ
ദൈവം ഗുരുദേവനായിരിക്കും
എന്ന് ഞാന്‍ കരുതുന്നു.
ശ്രീ നാരായണഗുരുദേവന്റെ
ചൈതന്യം അദ്ദേഹത്തില്‍
കളിയാടുന്നതുകൊണ്ടാവാം ഇത്ര
ഭക്തിരസം തുളുംമ്പുന്ന വിധം
ഗാനമാലപിക്കുവാന്‍ കഴിയുന്നത്.
സംഗീത നഭസ്സില്‍
ഒരു ശുക്രനക്ഷത്രമായി ശ്രീ
ബിബിന്‍മാസ്റ്റര്‍ ഉദിച്ചുയരട്ടെ,
അതിന് ഗുരുദേവന്‍
അനുഗ്രഹിക്കട്ടെ എന്ന്
ആശംസിക്കുന്നു.
Subscribe to:
Posts (Atom)
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
കേസരി എ . ബാലകൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം ' കേരളത്തി ന്റെ സോക്രട്ടീസ് '...