27 April, 2010


നടന്‍ ശ്രീനാഥ് .ചില ചിന്തകള്‍

നടന്‍ ശ്രീനാഥിന്റെ ആന്മാവ് സിനിമാലൊകത്തൊട് പൊറുക്കില്ല. ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണം. തൊഴില്‍ നഷ്ടപ്പെട്ടതിലുള്ള മനൊവിഷമമാകം അദ്ദേഹം ഇത്തരമൊരു കടുംകൈ ചെയ്തത് . സിനിമയില്‍ പുതിയതായി ലഭിച്ച അവസരവും, പ്രതിഫലവുമെല്ലാം അദ്ദേഹം സ്വപ്നം കണ്ടുകാണും. തൊഴിലും,പ്രതിഫലവുമില്ല.ഭീഷണി, ഹൊട്ടെലില്‍നിന്നും ഇറങ്ങിപ്പൊകേണ്ടിവരുന്നതിലുള്ള അപമാനം .ഇതെല്ലാം ഓര്‍ത്ത് അദ്ദേഹം ലജ്ജിച്ചിട്ടുണ്ടാവും.ദുര്‍ബലമനസ്സുള്ള ആളുകള്‍ക്ക് മരണം വരിക്കാന്‍ ഇതില്‍ പരം സാഹചര്യം വേണ്ട.

സിനിമാരംഗത്ത് ഇത്തരം തൊഴില്‍ നിഷേധങ്ങളും,പുറത്താക്കലും,പാരവെപ്പും നടന്നുകൊണ്ടിരിക്കുന്നു.സൂപ്പര്‍തരങ്ങളാണ് തീരുമാനിക്കുന്നത് തങ്ങളുടെ കൂടെ ആരാണഭിനയിക്കേണ്ടത് എന്ന് . ഇത്തരം എന്തൊക്കെ പീഡനങ്ങളുണ്ടായാലും മാനാഭിമാനങ്ങളില്ലാത്തവര്‍ താരപദവി മൊഹിച്ച് വാലാട്ടി ജീവിക്കും.നടന്‍ ശ്രീ തിലകന്‍ നടത്തുന്ന പൊരാട്ടത്തിന്റെ വാസ്തവം മനസ്സിലാവുന്നത് ഇപ്പൊഴാണ് . തിലകനെപ്പൊലെ ഒരു ഉരുക്കുമനസ്സ് ശ്രീനാഥിനുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരു കലാകാരനെ നഷ്ടമാകില്ലായിരുന്നു.

വന്‍ പ്രതിഫലം പറ്റുന്ന ഈ സിനിമയിലെ മൊഹന്‍ലാലും,മണിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ,ശ്രീനാഥിനെ മാനസികമായി പീഡിപ്പിച്ച സിനിമാക്കാരുടെ സിനിമയില്‍ നിന്നും പിന്മാറിക്കൊണ്ട് തങ്ങളുടെ സഹപ്രവര്‍ത്തകനൊട് അനുഭാവം പ്രകടിപ്പിക്കാനുള്ള മനസ്സാക്ഷിപൊലും കാണിച്ചില്ല.കാരണം അവര്‍ക്ക് കിട്ടുന്നത് ലക്ഷങ്ങളാണ് . അത് ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുമൊ? ആരുചത്താലെന്ത് ? നമുക്ക് പണം കിട്ടണം. നിങ്ങള്‍ സിനിമയില്‍ നീതിക്കും ന്യായത്തിനും വേണ്ടി വാചകമടിക്കുന്നത് കാണുബൊള്‍ അഭിനയിക്കാന്‍ മാത്രമേ നിങ്ങള്‍ക്കറിയു എന്നൊര്‍ത്ത് ലജ്ജിക്കുന്നു.ശ്രീനാഥ് അവസാനമഭിനയിച്ച സിനിമ എന്നു പരസ്യം ചെയ്തും,അദ്ദേഹത്തിന്റെ ഫൊട്ടൊ പ്രദര്‍ശിപ്പിച്ചും സിനിമാമുതലാളി കാശ് വാരും!

2 comments:

  1. share/twitter/blogger/facebook/orkutters

    ReplyDelete
  2. മലയാളസിനിമാ രംഗത്തെ പ്രഗത്ഭനായ നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്യേണ്ടിവന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും അവരെ പ്രദക്ഷിണം വയ്ക്കുന്ന എരപ്പാളികളായ മറ്റ് കലാകാരന്മാരുമാണ്. മലയാളസിനിമയുടെ സര്‍വ്വനാശത്തിന് കാരണം തങ്ങളുടെ സിംഹാസനം ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ നടത്തിയ വൃത്തികെട്ട കളികളുടെ അനന്തരഫലമാണ്. അതെക്കുറിച്ച് എല്ലായിടത്തും വിപുലമായ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതിനാല്‍ വീണ്ടും കെട്ടഴിക്കുന്നില്ല. ഇവനൊക്കെക്കാരണം ആത്യന്തികമായി മലയാളസിനിമയുടെ കലാമൂല്യവും വാണിജ്യമൂല്യവും തകരുകയും അതുകൊണ്ട് ജീവിച്ചിരുന്നവര്‍ക്ക് ടി.വി യില്‍ പോലും പിടിച്ചു നില്‍ക്കാനാവാതെ ആത്മഹത്യചെയ്യേണ്ടതായും വരുന്നു.

    ReplyDelete