കരിയുന്ന മുകുളങ്ങള്‍
അരുണ്‍ ദാസ് എസ് എസ് എല്‍ സി പരീക്ഷക്കുള്ള ഒരുക്കത്തിലാണ് ।എട്ടാം ക്ലാസ്സുമുതല്‍ എന്റെ ക്ലാസിലാണ് അരുണ്‍ ദാസ് പഠിക്കുന്നത്।വിനയം, ആദരവ് , അച്ചടക്കം എന്നീ നല്ല സ്വഭാവങ്ങളുള്ള കുട്ടി! പഠിക്കാനും മിടുക്കന്‍ । മിഡ് ടേം പരീക്ഷയില്‍ ചില വിഷയങള്‍ക്ക് എ പ്ലുസും, എയും,ബി പ്ലുസും ഒക്കെയായി സാമാന്യം നല്ല നിലവാരമുണ്ട്। ലക്ഷ്യബൊധം, ചിട്ടയായ പഠന രീതി । മികച്ച വിജയം നേടിയെടുക്കുന്നതിനുള്ള സവിശേഷതകള്‍ അരുണ്‍ ദാസിനുണ്ട് എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു।
പ്രചൊദനവും, പ്രാര്‍ഥനയുമായി രക്ഷിതാക്കള്‍ മക്കള്‍ക്ക് പിന്തുണ നാല്‍കുന്ന ഈ പരീക്ഷാവേളകളില്‍ , പക്ഷെ അരുണ്‍ ദാസിന്റെ സ്ഥിതി വ്യത്യസ്ഥമാണ് । അച്ചനെക്കുറിച്ചൊര്‍ക്കുംബൊള്‍ അരുണ്‍ ദാസിനു നടുക്കമാണ് । വൈകീട്ട് ഏഴു മണിയൊടെ അച്ചന്‍ വരും। മൂക്കറ്റം കുടിച്ചുള്ള വരവായിരിക്കും। പിന്നെ ബഹളം। അച്ചന്റെ താഡനങ്ങള്‍ നിശ്ശബ്ദമായി സഹിക്കുന്ന അമ്മ। അരുണ്‍ ദാസിനും കിട്ടും। വായന നിര്‍ത്താന്‍ ആക്രൊശിക്കും।
“പരീക്ഷക്ക് പഠിക്കുകയല്ലേ, അവനെ വെറുതേ വിട് ” അമ്മ കേണപേക്ഷിക്കും।
ഇവന്‍ പഠിച്ചിട്ട് എനിക്കൊരു കാര്യമില്ലെന്ന് പറഞ്ഞ് അച്ചന്‍ ക്രൂദ്ധനാവും। പുസ്തകങ്ങള്‍ വലിച്ചെറിയും।
എസ് എസ് എല്‍ സി മൊഡല്‍ പരീക്ഷക്ക് രണ്ടാഴ്ച്ചയൊളം മാത്രമുള്ളപ്പൊള്‍ പൊലും അരുണ്‍ ദാസിന് മനസ്സമാധാനമില്ല। വീടിന്റെ താഴത്തെ നില വാടകക്ക് കൊടുത്തിട്ട് മുകളിലുള്ള ഒരു ഒറ്റ മുറിയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് അരുണ്‍ ദാസിന്റെ കുടുംബം ।അടുക്കളയും, വായനയും, കിടപ്പു മുറിയും ഒക്കെ ഇതു തന്നെ। മദ്യപാനം വരുത്തിവെച്ച കടക്കെണിയില്‍ നിന്നും തലയൂരുന്നതിനാണ് സ്വന്തം വീടിന്റെ ഒരു ഭാഗം വാടകക്ക് കൊടുത്തത്। പണയമായി ലഭിച്ച ഒരു ലക്ഷം രൂപ കൊണ്ട് കുറച്ച് കടം വീട്ടി। നല്ല വെല്‍ഡറാണ് അരുണ്‍ ദാസിന്റെ അച്ചന്‍। എന്തു കാര്യം? കൂലി കിട്ടുന്നത് കുടിക്കാന്‍ തികയുകയില്ല।
ഇക്കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നടന്ന രക്ഷാകര്‍ത്രു യൊഗങ്ങളിലൊന്നും അരുണ്‍ ദാസിന്റെ അച്ചന്‍ വന്നിട്ടില്ല। മകന്റെ പഠിപ്പിനെ പറ്റി സ്കൂളില്‍ വന്ന് അന്വേഷിക്കാറുമില്ല। എന്നാല്‍ എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട് ഇക്കഴിഞ്ഞ യൊഗത്തിന് അദ്ദേഹം വന്നു। ഞാന്‍ ആദ്യമായി കാണുകയാണ് । ഞാന്‍ ആഹ്ലാദിച്ചു। അദ്ദേഹം നന്നാവാന്‍ തുടങ്ങുകയായിരിക്കും എന്നു ഞാന്‍ കരുതി। മകന്റെ പഠനമികവിനെയൊക്കെ പറഞ്ഞു। പറഞ്ഞതൊക്കെ മൂളിക്കേട്ടു।
അച്ചന്‍ പൊയിക്കഴിഞ്ഞപ്പൊള്‍ അരുണ്‍ ദാസ് എന്റെ അരികില്‍ വന്ന് ഭവ്യതയൊടെ ചൊദിച്ചു:“അച്ചന്‍ കുടിച്ചിട്ടാണ് വന്നത് ।സാറിനു മനസ്സിലായൊ ?”
ഞാന്‍ പറഞ്ഞു। “സാരമില്ല അരുണ്‍, അച്ചന്റെ ദുശ്ശീലമൊക്കെ മാറും।അരുണ്‍ ധൈര്യമായി പഠിക്ക്।പ്രതിസന്ധികളെ തരണം ചെയ്യാന്‍ നൊക്കുക।”
പരീക്ഷ പടിവാതിലില്‍ വന്ന് മുട്ടിവിളിക്കുംബൊള്‍ അരുന്‍ ദാസിന്റെ വിഷാദ ഭാവം കൂടി വരുന്നത് ഞാന്‍ കാണുന്നു। പരീക്ഷാദിവസങ്ങളില്‍ വീട്ടിലെ സാഹചര്യങ്ങള്‍ എന്തായിരിക്കുമെന്നൊര്‍ത്ത് അവന്‍ ആകുലപ്പെടുന്നുണ്ട്। എല്ലാം സഹിച്ച് പരിക്ഷീണയായ അമ്മ മാത്രമുണ്ട് ആശ്വാസമേകുവാന്‍।
വീടുകളില്‍ പഠിക്കുവാനുള്ള സാഹചര്യങ്ങള്‍ നഷ്ഠപ്പെടുന്ന അരുണ്‍ ദാസിനെപ്പൊലുള്ള കുട്ടികള്‍ക്ക് പരീക്ഷകഴിയും വരെ സംരക്ഷണം നല്‍കാനുള്ള ബാധ്യത നമുക്കില്ലേ?