16 January, 2011

എന്റെ സ്കൂള്‍ ഡയറി - 1

മികവ് 2011

മിതം ച സാരംച

വാചൊഹി വാഗ്മിത

മിതമായും, സാരമായും സംസാ‍രിക്കുന്നയാളാണ് വാഗ്മി എന്ന് ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട് മിതമായി സംസാരിക്കുന്നവര്‍ക്ക് ഇന്ന് യാതൊരു പരിഗണനയും കിട്ടുകയില്ല।സമൂഹത്തില്‍, സദസ്സില്‍ , ആള്‍ക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് ആളാവണൊ ? വായതുറന്ന് ചറപറ പറയണം। സ്ഥാനത്തും ,അസ്ഥാനത്തും കയറി ഇടപെടണം

നിങ്ങളോരു ടീച്ചറാണൊ? ക്ലാസ്സില്‍ കുട്ടികളുടെ മുന്നില്‍ നാല്‍പ്പത് , നാല്‍പ്പത്തഞ്ച് മിനുട്ട് നേരം കുട്ടികളുമായി ഇടപെടുന്നുണ്ടാവും എന്നത് നേര് ! കുട്ടികളുമായി മികച്ച രീതിയില്‍ ആശയങ്ങള്‍ വിനിമയം ചെയ്യാനുള്ള പാണ്ഡിത്യം മികച്ച അധ്യാപകര്‍ക്കുണ്ടാവുമല്ലൊ।അതു മാത്രം പൊരാ।സ്റ്റാഫ് റൂമില്‍, ക്ലുസ്റ്റര്‍ മീറ്റിങ്ങുകളില്‍ ,അധ്യാപകര്‍ കൂടുന്നിടത്ത് ഒക്കെ സംസാര മലിനീകരണം നടത്തി ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നുണ്ടൊ ? സ്റ്റാഫ് റൂമില്‍ ഒന്നും മിണ്ടാതെ ,ഒരു മൂലക്കിരിക്കുന്നവര്‍ ഒരു വകക്കും കൊള്ളില്ലത്രെ! ( ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് മുന്നില്‍ മിണ്ടാട്ടമില്ലാതവരാണ് സ്റ്റാഫ് റൂമില്‍ വായിട്ടലക്കുന്നത് എന്നത് മറ്റൊരു സത്യം! ഇങനെയുള്ളവര്‍ക്ക് ചില സ്ഥാനങ്ങള്‍ പാര്‍ശ്വവര്‍ത്തികള്‍ നല്‍കിയിട്ടുണ്ടാവും।‘ആക്ടീവ് ടീച്ചര്‍’, ‘ഏബിള്‍ ടീച്ചര്‍ എന്നൊക്കെ. )

ഒരു ട്രാന്‍സ്ഫര്‍ വന്നാല്‍ എല്ലാവരും കൂടി ഉന്തി തള്ളി വിടുന്നത് ഈ മിണ്ടാപ്രാണിയെയായിരിക്കും। ഇത്തരക്കാര്‍ പൊയാല്‍ ഒരു കുഴപ്പവുമില്ലല്ലൊ !

നടുപ്പുഴയില്‍ ഭാരക്കുടുതല്‍ കാരണം മുങ്ങാന്‍ തുടങ്ങുന്ന വള്ളം। ഒരാള്‍ വെള്ളത്തില്‍ ചാടണം। ആരു ചാടും ? ആരും തയ്യാറല്ല। അപ്പൊള്‍ ഒരാളെ ഉന്തിയിടാം । അതാരെ ? ആക്ടീവ് അല്ലാത്ത, ഏബിള്‍ അല്ലാത്ത, ഒന്നും മിണ്ടാത്ത ഒരു പാവത്തെ ഉന്തിയിട്ടാല്‍ ആര്‍ക്കെന്തു ചേദം? ആര്‍ക്കും ഒരു കുഴപ്പവുമില്ലല്ലൊ !

എന്തു കണ്ടാലും, കേട്ടാലും ‘കമാ’ എന്നു ഉരിയാടിയേക്കേരുത് തലയും ,കാലും പുറന്തൊടിനകത്തേക്ക് വലിക്കുന്ന ആമയെപ്പൊലെ കഴിച്ചുക്കൂട്ടുന്നതാണ് നല്ലത്.

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...