തെരഞ്ഞെടുപ്പ് ജൊലിക്ക് നിയൊഗിക്കപ്പെടുന്ന ദിനങ്ങള്‍ ।കഷ്ടപ്പാടും,പട്ടിണിയും,ദുരിദവും സ്രുഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍ ഒട്ടേറെയാണെങ്കിലും ഔദ്യൊഗിക ജീവിതത്തിനിടക്ക് അനുഭവിക്കുന്നാ പച്ചതുരുത്തുകളായാണ് അവ ഓര്‍മ്മയില്‍ അവശേഷിക്കുന്നത് ജീവിതത്തിലെ ആധികളും, വ്യാധികളും മറന്ന് , ജനാധിപത്യം സ് റ് ഷ്ടീക്കുന്നതിനുള്ള പ്രക്രിയയില്‍ പങ്കാളിയാവുന്നത് അതിലേറെ അഭിമാനകരവും
വടുതല തട്ടാളാം എല്‍।പി।എസ്।ആയിരുന്നു ബൂത്ത് പള്ളിയും, സ്കൂളും ഹാളും പൂന്തൊട്ടവും വളരെ സൌകര്യമുള്ള ഒരു സ്ഥലം സ്കൂള്‍ ഗേറ്റും, വടുതല റെയില്‍ ഗേറ്റും മുഖാമുഖം രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തിയത് ട്രെയിനുകളുടെ അട്ടഹാസം ഇത്രയധികം ട്രെയിനുകള്‍ ഭൂമികുലുക്കിപ്പറിച്ച് എങ്ങൊട്ടാണാവൊ പാഞ്ഞുപൊകുന്നത് എല്‍। പി. കുട്ടികള്‍ ഇരുന്നു പഠിക്കുന്ന
ബെഞ്ച് കൂട്ടിയിട്ട് ഷീറ്റ് വിരിച്ച് കൈ മടക്കി തലയണയാക്കിയുള്ള ഉറക്കം ട്രെയിനുകള്‍ ഇടക്ക് കാട്ടാനകളെപ്പൊലെ അലറിപ്പൊകുംബൊള്‍ ഉറക്കം ഞെട്ടും
പ്രിസൈഡിങ്ങ് ഓഫിസര്‍ തമിഴ് നാട് ഈറൊഡ് സ്വദേശി ശ്രീ ഭൂപാലന്‍। കയര്‍ബൊര്‍ഡിലെ എറണാകുളം മാനേജര്‍ കേരളത്തിലെത്തിയിട്ട് രണ്ടുവര്‍ഷം മലയാളം സംസാരിക്കാന്‍ മാത്രം അറിയാം മറ്റൊരു സഹപ്രവര്‍ത്തകാനായിരുന്നത് പി।ഡബ്ലിയു। യിലെ ശ്രീ
തൊടുപുഴ ഉണ്ണിക്രിഷ്ണന്‍ പറവൂരാണ്‍ താമസമെങ്കിലും പരിചയപ്പെടുന്നതിപ്പൊള്‍ സിനിമ, സീരിയല്‍ നടന്‍, ഗായകന്‍, മിമിക്രി കലാകരന്‍, റേഡിയൊ നാടകനടന്‍, ദൂരാര്‍ശന്‍ അനൌണ്‍സര്‍ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭ
ഇതുപൊലെ പുതിയ സൌഹ് റ്ദങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഒര്രു അവസരമാണ് ഇത്
തികച്ചും സമാധാനപരമായ പൊളിങ്ങ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ അടുക്കിപ്പെറുക്കി വൈകുന്നേരം ആറുമണിയൊടെ മടക്കയാത്ര ....വീണ്ടൂം ഒരു ഇലക്ഷന്‍ ഡ്യൂട്ടിക്കായി കാത്തിരിക്കുന്നു
26 October, 2010
Subscribe to:
Post Comments (Atom)
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
കേസരി എ . ബാലകൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം ' കേരളത്തി ന്റെ സോക്രട്ടീസ് '...
ഹ ഹ താങ്കള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെയാണോ?
ReplyDelete