16 October, 2010

നവരാത്രി



ഭാരതത്തിലെ ആധ്യാന്മിക ഭൌതിക പശ്ചാത്തലങ്ങളെ വികസിപ്പിക്കുന്നതിനുള്ള ശക്തമായ വ്രതങ്ങളിലൊന്നായാണ് നവരാത്രി വ്രതത്തെ കാണുന്നത് ।നവരാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമിയല്‍ വിദ്യാരംഭം കുറിക്കുന്നത് തന്നെ അന്ധകാരത്തിന്റെ പരിസമാപ്തി കുറിക്കുന്നതു കൊണ്ടാണ് ।അന്ധകാരം എന്നത് അജ്ഞാനം എന്നും എടുക്കം സമസ്ത ദുരിതങ്ങള്‍ക്കും കാരണം അജ്ഞാനമാണ് അജ്ഞാനങ്ങള്‍ ഇല്ലാതാവുംബൊള്‍ നാം പരിശുദ്ധാന്മാക്കള്‍ ആയി മാറുന്നു അറിവിന്റെ പ്രതീകമായ സരസ്വതി ആയി നാം മാറുന്നു।സരസ്വതിയെ ആരാധിക്കുന്നതിലൂടെ മനുഷ്യന്‍ സ്വാത്തികമായ അന്നത്തെ നേടുവാന്‍ കെല്‍പ്പുള്ളവനാകുന്നു ത്യാഗം ചെയ്യുവാനുള്ള ഭാവം യഥാര്‍ത്ഥ സരസ്വതി കടാക്ഷത്തിലൂടെ മാത്രമെ നേടാനാവു । ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതി, മഹാവിദ്യ , വാക്ക് , മഹാവാണി, ആര്യ,ബ്രാഹ്മി, കാമധേനു, ബീജഗര്‍ഭ, ധനേശ്വരി, വാഗ്ദേവി, വീണാവാണി, ശാരദ എന്നൊക്കെ സരസ്വതിക്ക് പേരുണ്ട് । ഓരൊ ഗുണത്തേയും സാക്ഷാത്കരിക്കാന്‍ നമുക്ക് ലഭിച്ചിട്ടുള്ള മാര്‍ഗനിര്‍ദേസമാണ്‍ ഈ പേരുകള്‍।
സരസ്വതി വിഗ്രഹം
വെള്ള വസ്ത്രം ധരിച്ച് ,വെള്ളത്തമരയില്‍ ഇരിക്കുന്ന ദേവിയാണ് സരസ്വതി। ഈ ദേവിയുടെ കൈകളില്‍ അക്ഷമാല, പുസ്തകം, വീണ എന്നിവ ഉണ്ട്
ജനനം
സരസ്വതി ദേവി ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതിയുടെ ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡ പുരാണം നാല്‍പ്പത്തിമൂന്നാം അധ്യായത്തില്‍ ഇങ്ങനെ കാണുന്നു ധ്യാനനിരതനായിരിക്കുന്ന സമയത്ത് മനസ്സില്‍ സത്വഗുണം വര്‍ദ്ധിച്ചു വരുന്നതായി ബ്രഹ്മാവിന് തൊന്നി ആ സത്വഗുണാന്വിതമായ മനസ്സില്‍ നിന്നും ഒരു ബാലിക ജനിച്ച് മുന്നില്‍ വന്നു നിന്നു
നീ ആര് ? ബ്രഹ്മാവ് ചൊദിച്ചു
അങ്ങയില്‍ നിന്നും ജനിച്ചവാളാണ് ഞാന്‍ എന്റെ സ്ഥാനവും , ജൊലിയും എന്തെന്ന് കല്‍പ്പിച്ചാലും
ബാലിക പറഞ്ഞു
ധന്യെ, നിന്റെ പേര്‍ സരസ്വതി എന്നാണ് സകല ജീവികളുടേയും നാവിന്റെ അഗ്രത്തില്‍ നീ വസിക്കുക വിശേഷിച്ച് വിദ്വാന്മാരുടെ ജീഹ്വാഗ്രത്തില്‍ നീ ന്രത്തം ചെയ്യുക ഒരു നദീ രൂപത്തില്‍ ഭൂമിയിലും നീ വസിക്കണം മൂന്നാമതൊരു രൂപം പൂണ്ട് നീ എന്നിലും വസിക്കണം
സരസ്വതി അത് സമ്മതിച്ചു


സരസ്വതി ഭവസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതും സദാ


No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...