സിക്സർ
നഗരത്തിലെ ഇത്തിരി മുറ്റമുള്ള വീടിനു മുകളിലെ ടെറസ്സിലായിരുന്നു മോനും, മോളും ക്രിക്കറ്റ് കളിച്ചിരുന്നത്। ബാറ്റ് ആഞ്ഞു വീശിയാൽ പന്ത് അടുത്ത വീട്ടിലേക്ക് പറക്കും.സിക്സും, ഫൊറും അടിക്കാൻ സാധിക്കില്ല.അതിർത്തി ലംഘിക്കാത്ത വിധം പന്ത് മെല്ലെ ഉരുട്ടി വിട്ടാണ് കളി.
അവധിക്കാലത്ത് മോനും, മോളും ഗ്രാമത്തിലെ തറവാട്ടു വീട്ടിൽ ചെലവഴിക്കുന്നതിനിടെ ക്രിക്കറ്റ് കളിച്ചതിന്റെ രസങ്ങൾ ഫൊണിൽ വിളിച്ചു പറഞ്ഞു. ആശ്ചര്യത്തൊടെയാണ് മോനത് പറഞ്ഞത്. “ സിക്സും, ഫോറുമൊക്കെ ആഞ്ഞാഞ്ഞടിക്കാം ! പന്ത് പറ പറക്കുകയാണ്...... ! പന്ത് പൊങ്ങി പ്പൊകുന്നത് കാണാൻ നല്ല രസമാണ്. കുറെ സിക്സ് അടിച്ചു !“മൊനൊരു സ്വകാര്യ ആവശ്യവും കൂടി പറഞ്ഞു. “ അച്ചാ, നമുക്ക് സിറ്റിയിലെ വീട് ഒഴിഞ്ഞ് ഇവിടെ എവിടെയെങ്കിലും താമസിച്ചാലൊ ? ഇവിടെയാകുംബൊ കളീക്കാനായി ഒത്തിരി സ്ഥലമുണ്ട്.”എന്റെ മറുപടിക്ക് അവന് കാത്തുനിന്നു.
No comments:
Post a Comment