കൊടുങ്ങല്ലൂര്‍ ശ്രീകുരുംമ്പക്കാവില്‍
കേരളത്തിലെ
ഭഗവതി ക്ഷേത്രങ്ങളില്‍ ഏറെ
പ്രാധാന്യം അര്‍ഹിക്കുന്നു
കൊടുങ്ങല്ലൂര്‍ ശ്രീകുരുംമ്പക്കാവില്‍
ഭഗവതി
ക്ഷേത്രം.മീന
മാസത്തിലെ ഭരണി, അശ്വതി
നാളിലെ കാവുതീണ്ടല്‍,
കോഴിക്കല്ലു മൂടല്‍
എന്നിവ ഇവിടത്തെ പ്രധാന
വിശേഷാവസരങ്ങളാണ്. ഭരണിപ്പാട്ട്
എന്ന പ്രാചീന എനുഷ്ഠാനം
സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നു
എന്ന് ആരോപിച്ച് ഇപ്പോള്‍
നിരോധിക്കപ്പെട്ടിട്ടുണ്ട്.
മലബാര്‍
ഭാഗത്തുനിന്നുള്ള ഭക്തന്മാരാണ്
കൂടുതലായും എത്തുന്നത്.പാട്ടു
പാടിയാണ് അവര്‍ മുന്നോട്ട്
നീങ്ങുക. ഭക്തി
പരമായ പാട്ടുകളും തെറിപ്പാട്ടുകളും
ഉണ്ടാവും.
ഉന്മാദത്തിന്റെ
തലത്തോളമെത്തുന്ന ഭക്തി
ലഹരിയാണ് കാവുതീണ്ടലിനെത്തുന്ന
കോമരങ്ങളില്‍ കാണാനാവുക.അവരവരുടെ
അവകാശത്തറകളില്‍ നിന്നാണ്
കാവുതീണ്ടലിനായി പുറപ്പെടുക.വാളും,
ചിലമ്പും കിലുക്കി
ക്ഷേത്രമുറ്റത്തുകൂടി ഓടി
ക്ഷേത്രഭിത്തിയിലും,
ചിലപ്പോള്‍ സ്വന്തം
ശിരസ്സിലും വെട്ടും.തലപൊട്ടി
ചോര ഒലിക്കും.ക്ഷേത്രത്തില്‍
നിന്നുള്ള മഞ്ഞള്‍ പുരട്ടിയാല്‍
ചോരയൊഴുക്കു നിലക്കുമെന്നാണ്
അനുഭവസാക്ഷ്യം.ദാരുകനെ
വധിച്ച ഭദ്രകാളിയെ സഹായിച്ച
ഭൂതഗണങ്ങളാണ് തങ്ങളെന്നാണ്
കോമരങ്ങളുടെ വിശ്വാസം.
കാവുതീണ്ടല്‍
നടക്കുന്ന ദിവസം കൊടുങ്ങല്ലൂരമ്മ
സാധാരണക്കാരിയായി മാറുന്നു
എന്നാണ് വിശ്വാസം.അന്ന്
ഉച്ചയോടെ വടക്കേനട
അടക്കും.അശ്വതിപൂജയെന്ന
ചടങ്ങില്‍ ഭഗവതിയുടെ വിഗ്രഹത്തിലെ
തിരുവാഭരണങ്ങള്‍ അഴിച്ചു
മാറ്റും.തൃച്ചന്ദനപ്പൊടി
തൂകി സാധാരണക്കാരിയാക്കി
മാറ്റും.ഈ രൂപത്തില്‍
ഭഗവതിയെ ദര്‍ശിക്കുന്നത്
ഐശ്വര്യദായകമാണത്രേ !
നടതുറന്നാലുടന്‍
കൊടുങ്ങല്ലൂര്‍ വലിയതമ്പുരാനെ
ഭക്തന്മാര്‍ സ്വീകരിച്ചു
കൊണ്ടു വരും. അദ്ദേഹം
കിഴക്കേ നടയിലെ നിലപാടുതറയില്‍
കയറിനിന്ന് നാല്‍പ്പത്തൊന്ന്
പേര്‍ക്ക് ആയുധം നല്‍കും.
ഇത് കാവുതീണ്ടലിനുള്ള
സൂചനയാണ്.പിന്നെ
പട്ടുകുട നിവര്‍ത്തിച്ച്
ചടങ്ങിന് അനുവാദം കൊടുക്കും.
തിരുവഞ്ചിക്കുളം
ആസ്ഥാലമാക്കി വാണ ചേരന്‍
ചെങ്കട്ടുവനാണ് കൊടുങ്ങല്ലൂര്‍
ക്ഷേത്രം പണി കഴിപ്പിച്ചതെന്ന്
ചില്ര്‍ വിശ്വസിക്കുന്നു.ചിലപ്പതികാരം
രചിച്ച ഇളങ്കോവടികള്‍ ചേരരന്‍
ചെങ്കട്ടുവന്റെ സഹോദരനായിരുന്നുവെന്നും
അതിലെ നായികയായായ കണ്ണകിയെ
കൊടുങ്ങലൂരില്‍ പ്രതിഷ്ഠിക്കാന്‍
രാജാവിനെ പ്രചോദിപ്പിച്ചത്
ഇതാണെന്നും കരുതപ്പെടുന്നു.ചിലപ്പതികീരത്തിലെ
കണ്ണകി ഭദ്രകാളി തന്നെയാണെന്ന്
കരുതപ്പെടുന്നു. കണ്ണകി
തപസ്സു് ചെയ്ത ചെങ്കല്ലില്‍
കണ്ണകിയെ സങ്കല്പിച്ച്
ഭദ്രകാളിയെ
പ്രതിഷ്ഠിക്കുകയാണ്
ചെയ്തത്.ഇളങ്കോവടികളാണ്
ആദ്യ പൂജ ചെയ്തത് എന്ന്
കരുതുന്നു.ഒരു
മുല പറിച്ചെറിഞ്ഞ് മധുരാ
നഗരം ചാമ്പലാക്കിയ കണ്ണകി
ഒറ്റ മുലച്ചി എന്ന് അറിയപ്പെടുന്നു.
കൊടുങ്ങല്ലൂരമ്മയും
ഈ പേരിലറിയപ്പെടുന്നണ്ട്.
മധുര
മീനാക്ഷിയാണ് കൊടുങ്ങലൂരമ്മ
എന്നാണ് ഒരു വാദം. അതുകൊണ്ടാണ്
നിരവധി തമിഴ് ഭക്തന്മാര്‍
ഭരണി നാളില്‍ കൊടുങ്ങല്ലൂരില്‍
എത്താറുണ്ട്.
ത്രിലോകങ്ങളും
വിറപ്പിച്ച ദാരുക വധത്തിനായി
ദേവന്മാര്‍ ശ്രീ പരമേശ്വരനെ
അഭയം പ്രാപിച്ചു.ഭഗവാന്‍
മൂന്നാം കണ്ണില്‍ നിന്നും
ഭദ്രകാളിയെ സൃഷ്ടിച്ചു.ഭദ്രകാളി
ദാരുകനെ വധിച്ചു. ഈ
ഭദ്രകാളിയാണ് കൊടുങ്ങലൂരിലെ
ശ്രീകുരുംമ്പ എന്നും
വിശ്വസിക്കപ്പെടുന്നു.ദാരുക
പത്നി മനോദരിയെ "വസൂരി
മാലയാക്കി" കൂടെ
കൂട്ടുകയും ചെയ്തത്രെ.
ഭദ്രകാളി
സാന്നിദ്ധ്യം ശക്തമായ ആദ്യം
"കൊടുംകാളിയൂരും"
ക്രമേണ കൊടുംങ്ങല്ലൂരും
ആയെന്ന് സ്ഥല പുരാണം പറയുന്നു.
കൊടുങ്ങലൂര്‍
മുന്‍കാലത്ത് ബുദ്ധകേന്ദ്രമായിരുന്നത്രെ
. പിന്നീട് ഹൈന്ദവര്‍
അവരെ ഓടിച്ചു.ആരാധനാലയം
വളരെ പവിത്രമായി കരുതിയിരുന്ന
ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍
അവ്ര്‍ പല ഹീന മാര്‍ഗ്ഗങ്ങളും
സ്വീകരിച്ചു. ജന്തുഹിംസ
നടത്തി, തെറിപ്പാട്ട്
പാടി, വാളും വടികളും
കൊണ്ട് ആക്രമിച്ച് വിഹാരങ്ങള്‍
അശുദ്ധമാക്കി. ബൗദ്ധരുടെ
പാലായനത്തെ തുടര്‍ന്ന് വിഹാരം
തകര്‍ത്ത് അവിടെ ഭദ്രകാളിക്ഷേത്രം
പണിതു എന്നും പറയപ്പെടുന്നു.ആ
ആക്രമങ്ങളുടെ ഓര്‍മ്മക്കായാണ്
കോഴിക്കല്ലു് മൂടല്‍.
കാവുതീണ്ടല്‍,
ഭരണിപ്പാട്ട്
തുടങ്ങിയ ചടങ്ങുകള്‍ എന്ന്
അഭിപ്രായമുണ്ട്.
No comments:
Post a Comment