19 March, 2010

വിരാമം

ഇത് വെറുമൊരു പാതയല്ല. രാജവീഥിയാണ് . ഈ പാത അനന്തതയിലേക്ക് നീണ്ടുപൊകുന്നു. യാത്ര! എന്തെല്ലാം അനുഭവങ്ങള്‍ . പുതിയ യാത്രികര്‍ ഇടക്ക് വന്നു ചേരുന്നു. ഇടക്ക് ചിലര്‍ സ്വഗ്രുഹങ്ങളിലേക്ക് മടങ്ങുന്നു.ജീവിതയാത്രയിലെ ഒരു അര്‍ധവിരാ‍മം.റിട്ടയര്‍മെന്റ് എന്നണതിന്റെ പേര് . ഈ പാതയില്‍ നിന്ന് ഇപ്പൊള്‍ പിരിയുന്നത് ശ്രീമതി പന്മജ ടീച്ചെര്‍. ഇരുപത്തിയെട്ടുവര്‍ഷംസാമൂഹ്യശാസ്ത്ര അധ്യാപികയായി പ്രവര്‍ത്തിച്ചശേഷം ടീച്ചെര്‍ വിടപറയുകയാണ് .
പന്മജ ടീച്ചറിനു ഈ എളിയ സഹപ്രവര്‍ത്തകന്റെ വിനീതമാ‍യ ആശംസകള്‍ !

Birds
Gourilakshmi.M.S
There are one and three and
five and six birds
There are yellow ,blue and
green and red birds.
There are cute and nice and
good and lovely birds.
Singing birds
Dancing birds
Hi ! I wonder what a wonderful birds!

04 March, 2010

മനോഹരമായ പരീക്ഷ !

ഐ.ടി. പ്രക്റ്റികല്‍ പരീക്ഷ ഇന്നു കഴിഞ്ഞു. മനസ്സമാധാനമായി. ആ വിദ്യാര്‍ഥിനിയുടെ അമ്മ നേരിട്ടു വന്നു പറഞ്ഞു. “ മറ്റു സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കാണിച്ചാല്‍ ഇരുപത് മാര്‍ക്ക് നല്‍കുകയാണ് .പിന്നെയെന്തിനാണു മാഷെ പതിനേഴു മാര്‍ക്ക് കൊടുത്തത് ? നന്നായി പ്രാക്റ്റിക്കല്‍ ചെയ്യുന്ന കുട്ടിയാണ് . അന്ന് വല്ലാതെ ടെന്‍ഷന്‍ ആയിപ്പൊയി.അതാണ് ശരിക്ക് ചെയ്യാന്‍ പറ്റാതെ പൊയത് . ഈസി ആയി എ പ്ലസ് കിട്ടാവുന്ന വിഷയമായിരുന്നു ഐ.ടി.ഇനി എ പ്ലുസ് വാങ്ങണമെങ്കില്‍ തിയറിക്ക് പത്തില്‍ ഒമ്പത് മാര്‍ക്ക് കിട്ടണം. വല്ല്ലാത്ത കഷ്ട്ടപ്പാടാകും! ഒരു പാരന്റിന്റെ സ്ഥാനത്തു നിന്നു സാറൊന്നു ആലൊചിച്ചു നൊക്ക് . “
ഞാന്‍ ആലൊചിച്ചത് മറ്റൊരു കാര്യമായിരുന്നു. “ എത്ര മനൊഹരമായ എസ്.എസ് എല്‍. സി.പരീക്ഷ !’

27 February, 2010

IT prctical

എസ്.എസ്.എല്‍. സി.,ഐ.ടി പ്രാക്റ്റികല്‍ പരീക്ഷയുടെ എക്സാമിനര്‍ ആയി ഇപ്രാവശ്യം നിയമനം കിട്ടിയത് വൈപ്പിന്‍ കരയിലെ ഒരു അണ്‍ എയ്ഡെഡ് സ്കൂളില്‍.സ്കൂളിലേക്കുള്ള യാത്ര സൌകര്യപ്രദം.സ്വന്തം നാട്ടില്‍! ആശ്വാസമായി.
ഒന്നാം ദിവസം.
ഉത്തര സൂചിക ഉപയൊഗിച്ച് അംബത് ശതമാനം മാര്‍ക്കിടേണ്ട കുട്ടികള്‍ക്ക് പൊലും എണ്‍പതു ശതമാനം മാര്‍ക്ക് നല്‍കിക്കൊണ്ട് പരീക്ഷ മുന്നേറുന്നു. ( ഐ.ടി. പരീക്ഷണം അങ്ങനെയാണ് .അതിന് പല ന്യായങ്ങളുമുണ്ട് .)ഐ.ടി.യില്‍ കേരളത്തിലെ കുട്ടികള്‍ ഇത്ര കേമന്മാരാണൊ എന്നു നമ്മള്‍ ചിന്തിച്ചു പൊകും.
രണ്ടാം ദിവസം
80 , 90 , 100 ശതമാനം മാര്‍ക്ക് മാത്രം നല്‍കിക്കൊണ്ട് രണ്ടാം ദിവസത്തെ പരീക്ഷണം നടക്കുന്നു.മറ്റു പരീക്ഷകളില്‍ നിന്നും വ്യത്യസ്തമാണ് ഐ.ടി. ലാബിലെ സ്ഥിതി. കൈയും കെട്ടി ഉലാത്തിയല്‍ പൊരാ. കുട്ടികള്‍ക്ക് സംശയങ്ങള്‍ പറഞ്ഞു കൊടുക്കണം.ചെയ്തു കൊടുക്കുകയും വേണ്ടിവരും.നാല്‍പ്പത്തചു മിനുട്ടുകൊണ്ട് നാലു ചൊദ്യങ്ങളിലൂടെയും കുട്ടിയെ കടത്തിവിടണമെങ്കില്‍ ഇങ്ങനെ അല്പം ടെന്‍ഷനടിച്ചേ പറ്റു ! ഇങ്ങനെയും ഉണ്ടൊ ഒരു പരീക്ഷ ?
രണ്ടാം ദിവസം രാത്രി ഒരു ഫൊണ്‍ കാള്‍ !ഐ.ടി.പരീക്ഷാ ചുമതലയുള്ള ജില്ലയില്‍ നിന്നും ആണ് വിളി.അതായത് പരാതി രക്ഷിതാക്കളില്‍ നിന്നും ജില്ല വരെ എത്തിയിരിക്കുന്നു. ഞാന്‍ മാര്‍ക്ക് വളരെ കുറച്ചാണ് ഇടുന്നത് , അതു ശരിയാണൊ എന്നന്വേഷിക്കാനാണ് വിളിച്ചിരിക്കുന്നത് .രക്ഷിതാക്കള്‍ ഒരു കാര്യം തെളിവായി സൂചിപ്പിച്ചിട്ടുണ്ട്. അതായത് A ,B, C,D എന്നീ സ്കൂളുകളില്‍ കുട്ടികള്‍ കംബ്യൂട്ടര്‍ ഒന്നു തുറന്നു കാണിച്ചാല്‍ മാത്രം മതി ഇരുപതു മാര്‍ക്ക് വീതം നല്‍കുന്നുണ്ട്. പിന്നെയെന്താണ് ഈ മാഷ് ഇങ്ങനെ ?
ഒരു കാര്യം ഞാന്‍ പറഞ്ഞു.എന്റെ സഹായത്തൊടു കൂടിയാണ് (ആ ) കുട്ടി പരീക്ഷ പൂര്‍ത്തിയാകിയത്,മാത്രമല്ല അര്‍ഹിക്കുന്നതിലുംകൂടുതല്‍ മാര്‍ക്ക് നല്‍കിയിട്ടുമുണ്ട് എന്ന് എനിക്ക് ഉറച്ച വിശ്വാസവുമുണ്ട്.
“ മാഷ് പേടിക്കേണ്ട, ആ നിലപാടില്‍ തന്നെ നിന്നൊളു. എന്തു വന്നാലും ഞാനൊപ്പമുണ്ട് എന്ന സ്വാന്തനം”
ഇനി മൂന്നാംദിവസം എന്തു പരീക്ഷണമാണാവൊ നേരിടേണ്ടി വരിക ?

31 December, 2009

Greettings

സമാധാനവും,സന്തൊഷവും,ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെ ,എണ്ടെ പ്രിയപ്പെട്ട എല്ലാവര്‍ക്കും പുതുവര്‍ഷം എന്നു ഞാന്‍ ആശംസിക്കുന്നു!

27 December, 2009

cinima review




ഞാന്‍ കണ്ട സിനിമ
ഇവിടം സ്വര്‍ഗ്ഗമാണ്
-സിനിമാ നിരൂപണം
ഉദയനാണു താരത്തിനു ശേഷം മൊഹന്‍ലാലിനെ നായകനാക്കി റൊഷന്‍ ആന്‍ഡ്രൂസ് സംവിധാ നം ചെയ്തിരിക്കുന്ന “ഇവിടം സ്വര്‍ഗമാണ് “ എന്ന ചിത്രം കുടുംബ സദസ്സുകള്‍ക്ക് ഇഷ്ടമാകും.റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കെണിയില്‍ അകപ്പെടുന്ന ഒരു ഫാം ഹൌസ് ഉടമയുടെ നൊംബരങ്ങളാണു സിനിമയുടെ പ്രമേയം.ശുദ്ധമനസ്ക്കരായ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ റിയല്‍ എസ്റ്റെറ്റ് മഫിയ വല വിരിക്കുംബൊള്‍
അഴിമതിക്കരായ ചില ഭരണാധികാരികളും, ഉദ്യൊഗസ്ത്തരും കൂട്ടുനില്‍ക്കുന്നുണ്ട് എന്ന് സിനിമ തുറന്നടിക്കുന്നു.അഴിമതി നടത്തുന്ന ഇക്കൂട്ടര്‍ക്ക് ഈ സിനിമ കണ്ടാല്‍ ചൊറിയും! ( നൈസില്‍ വാങ്ങി ദേഹമാസകലം പൂശി രണ്ടു ദിവസം ലീവ് എടുത്തിരുന്നു ചൊറിയട്ടെ.)

ധര്‍മ്മസങ്കടത്തില്‍ പെട്ടുഴലുന്ന തൊമാസ് എന്ന ഫാം ഹൌസ് ഉടമയെ മൊഹന്‍ലാല്‍ മികച്ചതാക്കി.(സുപ്പര്‍ താരം മൊഹന്‍ലാല്‍ തന്നെ വേണമായിരുന്നൊ ഈ റൊളിലേക്ക്?)നായിക ഇല്ലാത്ത സിനിമ എന്ന ഒരു പൊരായ്മയും ഉണ്ട്. മുന്നു പ്രമുഖനടിമാര്‍ ഉണ്ടെങ്കിലും അവര്‍ സഹനായികമാരെ ആകുന്നുള്ളു.

ഒരു പാട്ടുസീനെങ്കിലും ആകാമായിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കരാളഹസ്തങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന പാവം ഫം ഹൌസ് നായകന് പാട്ടു പാടി ഉല്ലസിക്കാന്‍ എവീടെ നേരം?കൌശലവും,കൂര്‍മമബുദ്ധിയുംമുപയൊഗിച്ചു നായകനെ രക്ഷപ്പെടുത്തുന്ന പതിവു റൊളില്‍ ശ്രീനിവാസന്‍.പക്ഷെ ആ റൊളില്‍ ശ്രീനിവാസനു പഴയ പ്രസരിപ്പില്ല.

ആലുവ ചാണ്ടി എന്ന ഭൂമി തട്ടിപ്പു രാജാവായി വില്ലന്‍ റൊളിലേക്ക് ലാലു അലക്സിണ്ടെ ചുവടു മാറ്റം നന്നായി.ഭൂമി കച്ചവടം ഒരു സീരിയസ് കാര്യം ആയതിനാലാണൊ ഹാസ്യ താരങ്ങളെ വേണ്ടെന്നു വെച്ചത്? താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.

നായകന്റെ ജിവിത പ്രശ്നങ്ങളില്‍ ഇടപെടുന്ന വക്കീല്‍, ബാങ്ക് മാനേജര്‍, ടി.വി. റിപ്പൊര്‍ട്ടര്‍ എന്നീ മൂന്നു വനിതകളില്‍ ആരെ വധുവായി സ്വീകരിക്കണം എന്നു തീരുമാനിക്കുന്നിടത്തു സിനിമ തീരുന്നു.ആദ്യം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.

25 December, 2009

ഇന്നലെകള്‍ !

പത്രക്കാരന്‍ പുതുവര്‍ഷത്തെ കലണ്ടര്‍ തന്നു. ഹരി അതു 2009ലെ കലണ്ടരിനു മുകളിലിട്ടു.
ഡിസംബറില്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ടല്ലൊ.മാസം മുഴുവനായിട്ടു പൊരെ പുതിയ കലണ്ടര്‍ .
വേറൊരു ആണിയില്‍ തൂക്കി കലണ്ടര്‍ ച്മരിലിടാന്‍ മൊന്‍ നടത്തിയ ശ്രമവും ഞാന്‍ വിലക്കി.
ഞാന്‍ പറഞ്ഞതു പ്രകാരം 2009നു പിന്നില്‍ 2010നെ കൊളുത്തിയിട്ടു.
അതങ്ങനെ കിടക്കട്ടെ !

ആശംസകള്‍

മഞ്ഞിന്റെയും, മധുരത്തിന്റെയും,
പ്രകാശത്തിന്റേയും,പാട്ടിന്റേയും,
അലങ്കാരത്തിന്റേയും, ആഘൊഷത്തിന്റേയും
ഡിസംബര്‍ !
ഈ നല്ല ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും
ഞാന്‍ ക്രിസ്തുമസ്സ് ആശംസകള്‍ നേരട്ടെ !

22 November, 2009

നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ഹരിശങ്കര്‍ ആദ്യമായി എഴുതിയ കവിത ഇതാ .
വായിക്കുമല്ലൊ.അഭിപ്രായം പറയുമല്ലൊ.......


വെള്ളച്ചാട്ടം


അതിരപ്പിള്ളി താഴ്വരയില്‍
കണ്ണുതുറന്നു നാം നൊക്കിയാല്‍
അവിടെ നമുക്കു കാണാം
അതിന്റെ വന്യ ഭംഗി നേരില്‍
കാണാം നമുക്കു വെള്ളച്ചാട്ടം
തക്രുതിയായ് ഒഴുകുന്നു
കുരങ്ങന്മാരുടെ കലപിലകള്‍
രസിക്കും നമ്മളേവരും
കുളിര്‍ക്കും വെള്ളം മേനി തൊടുംബൊള്‍
മറക്കും നാം നമ്മെപ്പൊലും!

ഹരിശങ്കര്‍ . എം.എസ്
നാലാം ക്ലാസ്
ലിറ്റില്‍ ഹാര്‍ട്ട്സ് സ്കൂള്‍
പറവൂര്‍

27 October, 2009

മിഡ് ടേം ബോറടി

മിഡ് ടെം പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികള്‍ പഠനത്തിന്റെ തിരക്കില്‍. അധ്യാപകര്‍ക്ക് ഇത് ചെറിയ ഒരു ഇടവേള. എ ഷൊര്‍ട് ബ്രെക്! പക്ഷെ, എന്നെ സംബന്ധിച്ചിടത്തൊളം ഇത് വിരസതയുടെ കാലം.

കുട്ടികളൊടൊപ്പം ക്ലാസ്സില്‍ കഴിയുന്നതാണു ഏറെ ഇഷ്ടം.പരീക്ഷ എഴുതുന്ന കുട്ടികളൊടൊപ്പം അവരുടെ സംശയം തീര്‍ത്തു നടക്കുന്നതും രസകരം തന്നെ.പക്ഷെ പരീക്ഷാ ഡ്യൂട്ടി കിട്ടുന്നില്ലല്ലൊ.

ക്ലാസ്സില്‍ പൊകാന്‍ പറ്റുന്നില്ല.സ്റ്റാഫ് റൂമില്‍ വെറുതെ ഇരുന്നു ബൊറടിക്കുക. അല്ലെങ്കില്‍ ചുമ്മാ നടന്നു സമയം കളയുക. കാരണം പരീക്ഷാ ഡ്യൂട്ടിക് അഞ്ചു മുറികളിലേക്കു പത്തുപേരുള്ള റ്റീമിനെയാണു നിയൊഗിച്ചിരിക്കുന്നത്. അഞ്ചു പേരും ക്ലാസ്സില്‍ പൊകും, കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ഞാന്‍ ഔട്ട്!

ഈ സിസ്റ്റം ശരിയല്ല. ഒരൊരുത്തരേയും ഓരൊ റൂമിലേക്കു പൊസ്റ്റ് ചെയ്യണം.അതാണു വേണ്ടതു.

അപ്പൊള്‍ ഓരൊരുത്തറ്ക്കും ഡ്യൂട്ടി കിട്ടും.എല്ലാവര്‍ക്കും പൊകാന്‍ അവസരം ലഭിക്കും.

ഈ ബൊറന്‍ പരിപാടി അവസാനിപ്പിക്കണമെന്നു വിനയപൂര്‍വം എച്ച്.എം., ഡെപ്യൂട്ടി എച്ച്.എം.,മാരൊട് അപേക്ഷിക്കുന്നു.

സാനു മാഷ്

https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം