26 August, 2014
15 August, 2014
11 July, 2014
ആക്ഷേപങ്ങളും അഭീപ്രായങ്ങളും
നോട്ടില്‍
വരക്കുന്നവരുടെ ശ്രദ്ധക്ക്
സ്റ്റേറ്റ്
ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
നോര്‍ത്ത് പറവൂര്‍ ശാഖയില്‍
പണം അടക്കാന്‍ ചെന്നപ്പോള്‍
അനുഭവിക്കേണ്ടി വന്ന മാനസിക
പീഢനമാണ് ഈ കത്തെഴുതാന്‍
പ്രേരിപ്പിച്ചത്. എസ്.ബി.ടിയുടെ
എ.ടി.എം.
കൗണ്ടറില്‍ നിന്നും
20/06/2014 രാവിലെ 10.04
ന് ഞാന്‍ പതിനായിരം
രൂപ പിന്‍വലിച്ചു.തൊട്ടടുത്തുള്ള
എസ്.ബി.ടി.
ശാഖയില്‍ ഇതേ പതിനായിരം
രൂപ ഹൗസിങ്ങ് ലോണ്‍ അടക്കാനായി
കൗണ്ടറില്‍ കൊടുത്തു. ഞാന്‍
കൊടുത്ത കറന്‍സികളില്‍ ഒരു
ആയിരം രൂപ നോട്ടില്‍
മഹാത്മാഗാന്ധിയുടെ ചിത്രത്തില്‍
പേന കൊണ്ട് എഴുതിയിരിക്കുന്നതായി
ബാങ്ക് ഉദ്യോഗസ്ഥ കണ്ടെത്തി.
നോട്ടില്‍
ആ സ്ഥലത്ത് എഴുതാന്‍ പാടില്ലെന്ന്
ആ ഉദ്യോഗസ്ഥ പറഞ്ഞു. നോട്ട്
എവിടെ നിന്നും എനിക്ക് കിട്ടി
എന്ന് ഞാന്‍ ബോധിപ്പിച്ചു.
അത് പറഞ്ഞിട്ട്
കാര്യമില്ലെന്നായി അവര്‍.
തൊട്ടടുത്തിരിക്കുന്ന
സഹപ്രവര്‍ത്തകനെ ആ ഉദ്യോഗസ്ഥ
നോട്ട് കാണിച്ചു. നോട്ടില്‍
വരക്കുകയോ എഴുതുകയോ ചെയ്യരുതെന്ന്
അദ്ദേഹവും എന്നെ ഉപദേശിച്ചു.
ഞാന്‍ നിസ്സാഹയനായി.ഹെഡ്കാഷ്യറെ
കാണിച്ച് ബോധ്യപ്പെടുത്താന്‍
പറഞ്ഞ് കൊണ്ട് അവര്‍ ആ നോട്ട്
എനിക്ക് തിരിച്ചു തന്നു.
ഹെഡ്കാഷ്യര്‍
കൗണ്ടറില്‍ ഇല്ലാതിരുന്നതിനാല്‍
തൊട്ടടുത്ത കൗണ്ടറിലെ മറ്റൊരു
ഉദ്യോഗസ്ഥനെ ഞാന്‍ സമീപിച്ചു.
എ.ടി.എം.
ല്‍ നിന്നും പണം
പിന്‍വലിച്ച രസീത് ഞാന്‍
കാണിച്ചു. അതില്‍
എസ്.ബി.ടിയുടെ
പേരും ചിഹ്നവും ഉണ്ട്.
എസ്.ബി.ടി.യുടെ
എ.ടി.എം.
കൗണ്ടറിനുള്ളില്‍
രണ്ട് മെഷിനുകള്‍ ഉണ്ട് .
അതില്‍ ഒന്നില്‍
പണം നിക്ഷേപിക്കുന്നത്
സ്വകാര്യ ഏജന്‍സിയാണ്.
അതില്‍ നിന്നും
എടുക്കുന്ന പണത്തിന്
എസ്.ബി.ടി.ക്ക്
ഉത്തരവാദിത്വമില്ലെന്നാണ്
ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
രസീതിലുള്ള എ.ടി.എം.
ഐ.ഡി.
പരിശോധിക്കാന്‍
ഞാന്‍ ആവശ്യപ്പട്ടു.
എസ്.ബി.ടി.
പണം നിക്ഷേപിക്കുന്ന
മെഷിനില്‍ നിന്നാണ് ഞാന്‍
പണം പിന്‍വലിച്ചിരിക്കുന്നത്
എന്ന് തെളിഞ്ഞു. അപ്പോള്‍
ആ ഉദ്യോഗസ്ഥന്റെ പ്രതികരണം
ഞെട്ടിക്കുന്നതായിരുന്നു.
“പണം
എടുത്തത് ഞങ്ങളുടെ എ.ടി.എം.ല്‍
നിന്നായിരിക്കാം. പക്ഷെ
ഈ നോട്ട് മെഷിനില്‍ നിന്ന്
കിട്ടിയതാകണമെന്നില്ലല്ലോ
!”
ഇങ്ങനെ
പറയരുത്. ഞാന്‍
സാറിന്റെ നാട്ടുകാരനാണ് .
സഹായിക്കും എന്ന്
കരുതിയാണ് സാറിനെ സമീപിച്ചത്
എന്ന് വിനയത്തോടെ പറഞ്ഞു.
അപ്പോള്‍ ആ ഉദ്യോഗസ്ഥന്റെ
മറുപടി ഇങ്ങനെയായിരുന്നു.
"നാട്ടുകാരനായിരിക്കാം.
പക്ഷേ നോട്ട്
തിരുകിമാറ്റുന്ന സ്വഭാവമുണ്ടോയെന്ന്
എനിക്കറിയില്ല.”
ഞാന്‍
ഞെട്ടി. വിയര്‍ത്തു.
അപഹസിക്കപ്പെടുകയാണെന്ന
തോന്നല്‍. തര്‍ക്കത്തിനൊടുവില്‍
ഹെഡ്കാഷ്യര്‍ ഇടപെട്ട് നോട്ട്
മാറി തന്നു. ഏതാണ്ട്
അരമണിക്കൂറോളം സമയം ബാങ്കില്‍
വെച്ച് അപമാനിക്കപ്പെട്ടപ്പോള്‍
ബോധ്യപ്പെട്ട
ചില ചിന്തകള്‍ കുറിക്കുകയാണ്.
- മാന്യമഹാജനങ്ങളെ , ദയവു് ചെയ്ത് കറന്‍സി നോട്ടില്‍ എഴുതുകയോ, ഒപ്പിടുകയോ ചെയ്യല്ലേ .
- എസ്.ബി.ടി.യുടെ എ.ടി.എം.ല്‍ സ്വകാര്യ ഏജന്‍സിക്ക് പണം നിക്ഷേപിക്കാന്‍ അനുവാദംകൊടുത്തിരിക്കന്നത് ശരിയാണോ ? എങ്കില്‍ കള്ളനോട്ട് ഉള്‍പ്പെടാന്‍ സാധ്യതയില്ലേ ? പണം എടുക്കുന്ന നിരപരാധിയായ ഉപഭോക്താവല്ലേ കുടുങ്ങുക ? സംശയാസ്പദമായ ഒരു നോട്ട് കൈയിലെത്തുകയും , ചുറ്റും മേല്‍പ്പറഞ്ഞതുപോലുള്ള ഉദ്യോഗസ്ഥരുമാണ് ഉള്ളതെങ്കില്‍ എങ്ങനെ നിരപരാധിത്വം തെളിയിക്കും ?
- ബാങ്കില്‍ ഇടപാടിനെത്തുന്നവരില്‍ ഭൂരിഭാഗവും ആധാരം അടിയറ വെച്ച് വായ്പ എടുത്തിരിക്കുന്നപാവങ്ങളാണേ ! ബാങ്ക് ഇടപാടിനെത്തുന്ന അത്തരക്കാര്‍ തട്ടിപ്പുകാരെന്ന മട്ടില്‍ പെരുമാറുന്ന ബാങ്ക് ജീവനക്കാര്‍ക്ക് , മാന്യമായി പെരുമാറുന്നതിനുള്ള പരിശീലനം നല്‍കുക.
09 May, 2014
20 April, 2014
11 April, 2014
01 April, 2014
ഓര്‍മ്മയിലെ ഏപ്രില്‍ ഫൂള്‍
ഫൂള്‍ ദിന ചിന്തകള്‍
ആര്‍ക്കും
ആരെയും പറ്റിക്കാം,
പറ്റിക്കപ്പെടാം.
നുണ പറയാം. പരാതിയോ
പരിഭവമോ ഇല്ല. ഏപ്രില്‍
ഒന്ന് .രാവിലെ
കേള്‍ക്കുന്ന കാര്യം,
കാണുന്ന കാഴ്ച്ച
നുണയാകാം. കണ്ണ്
മഞ്ഞളിച്ച് തരിച്ചിരിക്കമ്പോഴാകും
, തിരിച്ചറിയുന്നത്
ഏപ്രില്‍ ഫൂള്‍ ആണല്ലല്ലോ
എന്ന് . പറ്റിക്കമ്പോഴുള്ള
രസം, പറ്റിക്കപ്പെടുമ്പോഴുള്ള
ജാള്യത , അതവിടെ
തീര്‍ന്നു !
ഒരു
നുണ വിദഗ്ധമായി പറഞ്ഞു
ഫലിപ്പിക്കുന്നതിലാണ്
ഫൂളാക്കലിന്റെ രസം.
കുട്ടിക്കാലത്തെ
ഏപ്രില്‍ ഫൂള്‍ ദിന ചിന്തകള്‍
ഒന്നോര്‍ത്ത് നോക്കട്ടെ.
പുലര്‍ച്ചെ തന്നെ
അയല്‍ പക്കത്തെ ആരെങ്കിലും
എത്തും ഒരു കല്ല് വെച്ച
നുണയുമായി. ഫൂളാവരുതെന്ന്
കരുതിയിരുന്നിട്ടുണ്ടാവും
തലേന്ന് തന്നെ . പക്ഷെ
, പെട്ടു പോകും
!
ഒരു
ദിവസം ലാലു ചേട്ടന്‍ രാവിലെ
വന്നത് ഒരു വാര്‍ത്തയുമായി.അയല്‍പക്കത്തെ
കുമാരന്‍ ചേട്ടന്‍ രാത്രി
പെട്ടെന്ന് തല ചുറ്റി വീണു.
ആശുപത്രിയിലാക്കി.
വഞ്ചിയിലാ കൊണ്ടുപോയത്.
ഞങ്ങള് മൂന്നാല്
പേര് പോയി. രക്ഷയില്ല.
അറിയിക്കണ്ടവരെയൊക്കെ
അറിയിക്കാന്‍ ഡോക്ടര്‍
പറഞ്ഞു. ലാലു
ചേട്ടന്‍ അടുത്ത വീട്ടിലേക്ക്
നടന്നു.
അപ്പോള്‍
പാവം കുമാരന്‍ ചേട്ടന്‍
പശുവിന് വെള്ളം കൊടുത്ത്
കൊണ്ടിരിക്കുകയാണ്.അങ്ങരറിഞ്ഞിട്ടില്ല
തന്നെപ്പറ്റി ലാലു പറഞ്ഞ്
പരത്തുന്ന നുണ. കുമാരന്‍
ചേട്ടനെ കണ്ടപ്പോള്‍ എനിക്ക്
വളരെ ആശ്വാസമായി.നിന്ന്
പരുങ്ങുന്നത് കണ്ടപ്പോള്‍
കുമാരന്‍ ചേട്ടന്‍ ചോദിച്ചു.
"എന്താടാ ,
ഫൂളാക്കാന്‍ വന്നതാണോ
? എന്നെ ഫൂളാക്കി
ഏതോ കാലമാടന്മാര്. വെച്ചിട്ടുണ്ട്
ഞാന്‍ ഒക്കെത്തിനും.”
"എന്താ
പറ്റിയത് , ചേട്ടാ
?”
“പശുന്റെം
ക്ടാവിന്റെം കയര്‍ അറുത്തു
കളഞ്ഞു ഏതോ കാലമാടന്മാര്.
അവറ്റകള് പറമ്പില്
നടന്ന് കണ്ണിക്കണ്ടതൊക്കെ
തിന്ന് നശിപ്പിച്ചു. ക്ടാവ്
പാല് മുഴുവനും കുടിച്ച്
തീര്‍ത്തു. ഒറ്റ
ത്തുള്ളി പാലില്ല.”
പാവം
കുമാരന്‍ ചേട്ടന്‍ , തന്നെ
ഫൂളാക്കിയവര്‍ക്ക് നേരെ
കണ്ണുരുട്ടുന്നു.
കോവിലകത്തും
കടവിലെ കടവാരത്ത് കുറെ തമാശകള്‍
അരങ്ങേറാറുണ്ട്.
കള്ള്
ഷാപ്പിന്റെ ബോര്‍ഡ് ഹോട്ടലിന്
മുന്നില്‍ തൂക്കിയിടും.
ഹോട്ടലിന്റെ ബോര്‍ഡ്
ബാര്‍ബര്‍ ഷാപ്പിന്. ആങ്ങനെ
ബോര്‍ഡ് മാറ്റങ്ങള്‍ തകൃതി
! പിന്നെ കടക്കാരുടെ
പണിയാണ്. കണ്ണിച്ചോരയില്ലാത്ത
ചില കച്ചവടക്കാരെ പാഠം
പഠിപ്പിക്കാന്‍ ചിലര്‍ ഈ
അവസരം ഉപയോഗിക്കും. കട
വരാന്ത വൃത്തികേടാക്കും.(
ചിലപ്പോള്‍ ചാണകം
കോരിയിടും)
ഒരു
ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ
കേട്ട വാര്‍ത്ത കേട്ട് എല്ലാവരും
ആഹ്ളാദിച്ചു. സിദ്ധന്‍
പാപ്പനായിരുന്നു
റിപ്പോര്‍ട്ടര്‍."ഒളിച്ചു
പോയ അപ്പുക്കുട്ടന്‍ ഇന്നലെ
രാത്രി തിരിച്ചു വന്നു.
പാതി രാത്രിയില്‍
വാതിലില്‍ മുട്ട് കേട്ട്
പവിത്രന്‍ ചേട്ടന്‍ തുറന്ന്
നോക്കിപ്പോ മോന്‍ നില്‍ക്കുന്നു.
സ്വപ്നോണന്നാ
പവിത്രന് തോന്നീതത്രെ !
വെളുപ്പിന്
അരവിന്ദാക്ഷന്‍ ചേട്ടന്റെ
കടേല് ചായ കുടിക്കാന്‍ ചെന്നപ്പോ
പവിത്രനും ഉണ്ടായിരുന്നു.
അപ്പോ കേട്ടതാ.
അപ്പുക്കുട്ടനുണ്ട്
കടേല്. ബോംബെലാത്രെ.
ആളങ്ങ് മാറിപ്പോയി"
അപ്പുക്കുട്ടന്‍
നാടുവിട്ട് പോയിട്ട് പത്തു
പന്ത്രണ്ട് വര്‍ഷമായി.
എന്റെ കൂട്ടുകാരനാണ്.
ഞാന്‍ അപ്പുക്കുട്ടനെ
കാണാന്‍ വെച്ചു പിടിച്ചു.
അരവിന്ദാക്ഷന്‍
ചേട്ടന്റെ ചായക്കടയില്‍
ചായകുടിക്കാരുടെ ചായകുടിയും
വര്‍ത്തമാനവും തകൃതി. ആവി
പറക്കുന്ന ചൂടന്‍ പുട്ടിന്റെയും
കടലക്കറിയുടെയും രസികന്‍
മണം.
“അപ്പുക്കുട്ടന്‍
വീട്ടിലേക്ക് പോയോ?” ഞാന്‍
തിരക്കി.
“ഏത്
അപ്പുക്കുട്ടന്‍ ?”
“ പവിത്രന്‍
ചേട്ടന്റെ മോന്‍. സിദ്ധന്‍
പാപ്പനാണ് പറഞ്ഞത്"
“ എടാ
ഇന്ന് ഏപ്രില്‍ ഫൂളാണെന്ന്
നിനക്കറിയില്ലേ?”
ഞാന്‍
ചമ്മി.
ഞങ്ങള്‍
പിള്ളേര്‍ കൊച്ചു കൊച്ചു
നുണകളേ കാച്ചാറുള്ളു.കടപ്പുറത്ത്
തിമിംഗലം ചത്തടിഞ്ഞു.കപ്പല്
കരക്കടുത്തു. ഹെലിക്കോപ്ടര്‍
വീണു. എന്നൊക്കെ
വെച്ചു കാച്ചും. പൊതി
കെട്ടി വഴിയിലിടും .
വഴിപോക്കര്‍ എടുത്ത്
അഴിച്ച് നോക്കും. മണ്ണായിരിക്കും.
സൃഷ്ടാക്കള്‍
മറഞ്ഞിരിപ്പുണ്ടാവും.
പറ്റിക്കപ്പെട്ടാല്‍
ഉടന്‍ "ഫൂള്‍
ഫൂള്‍" എന്ന്
പറഞ്ഞ് ആര്‍ത്തട്ടഹസിക്കും.
ഏപ്രില്‍
ഫൂളാക്കലിന്റെ രസികത്ത്വം
ഇന്നില്ല. ഇന്നത്തെ
തലമുറക്ക് അതിന് നേരമില്ല.
ആ രസക്കാലം ഓര്‍മ്മയില്‍
മാത്രം.
14 January, 2014
Solved Question Paper
SSLC Maths Revision Questions 1 To View Click Here
SSLC IT Theory Model Questions Part I To View Click Here
SSLC IT Theory Model Questions PartII To View Click Here
SSLC 2012 MARCH MATHS QUESTION PAPER
( ENG.MED) Click Here
SSLC 2012 MARCH MATHS QUESTION PAPER
( Mal .MED) Click Here
SSLC MODEL EXAM 2012 Question Paper Click Here
Page1 page2 Page3 Page4
SSLC 2013 MARCH MATHS QUESTION PAPER
( Mal .MED) Click Here
SSLC 2013 MARCH MATHS QUESTION PAPER
( English Medium) Click Here
Collected from mathsblog. For more questions visit: www.mathsblog.in
11 January, 2014
യാത്രാവിവരണം.
മൂന്നാറിലെ
തണുപ്പ് ആസ്വദിക്കാന്‍ ഒരു
യാത്ര
ഗൗരിലക്ഷ്മി
മൂന്നാറിലേക്ക്
പോകുന്ന ആഹ്ളാദത്തില്‍
വെള്ളിയാഴ്ച്ച ഒരുങ്ങുന്ന
സമയത്ത് ടിവിയില്‍ ഒരു വാര്‍ത്ത
കണ്ടു.ഇടുക്കി
ജില്ലയില്‍ ശനിയാഴ്ച്ച
ഹര്‍ത്താല്‍.അതു
കേട്ടപ്പോഴേ ഞങ്ങള്‍ക്കേല്ലാം
വിഷമം വന്നു. ശനിയാഴ്ച്ച
നാലു മണിക്ക് എഴുന്നേറ്റു.
യാത്ര ഒരു മണിക്കുര്‍
നേരത്തേയാക്കി. ഹര്‍ത്താല്‍
പിന്‍വലിച്ചില്ലെങ്കില്‍
അന്നു തന്നെ മടങ്ങും ,
പിന്‍വലിച്ചാല്‍
അവിടെ തങ്ങും. അങ്ങനെയാണ്
പ്ലാന്‍.
വീട്ടില്‍
നിന്ന് സാധനങ്ങള്‍ കാറില്‍
കയറ്റി. മാമാജിയുടെ
വീട്ടില്‍ 5.45 ന്
എത്തി. പിന്നെ
അവിടത്തെ സാധനങ്ങളഅ കയറ്റി.
എടവനക്കാട് നിന്നും
വല്യമ്മയുടെ കാറും എത്തി.ഒരു
ദിവസം കഴിക്കാനുള്ള ഭക്ഷണ
സാധനങ്ങള്‍ എല്ലാവരുമായി
കരുതിയിട്ടുണട്. സാധനങ്ങളെല്ലാം
കാറില്‍ കയറ്റി ഞങ്ങള്‍
റെഡിയായി. 6.15 ഞങ്ങള്‍
രണ്ട് കാറുകളില്‍ പുറപ്പെട്ടു.
മാമാജിയുടെ കാറില്‍
ഞാന്‍ , ചേട്ടന്‍,
മാമി, അമ്മു,
അച്ചാച്ചന്‍ എന്നിവര്‍.
വല്യച്ചന്റെ കാറില്‍
വല്യമ്മ, അമ്മ,
അച്ചന്‍, മണിച്ചേട്ടന്‍.
ആലുവയും ,
പെരുംമ്പാവുറും,
കോതമംഗലവും കടന്ന്
ഞങ്ങള്‍ ഹൈറേഞ്ചിലേക്ക്
പ്രവേശിച്ചു. 9.30 ആയപ്പോള്‍
ഞങ്ങള്‍ കാറ്‍ നിറുത്തി.റോഡിന്
ഇരുവശവും റബ്ബര്‍ തോട്ടങ്ങള്‍.
ചായ കുടിക്കാനാണ്
കാര്‍ നിറുത്തിയത്.രാവിലെ
ഒരു ചായ മാത്രം കുടിച്ച്
ഇറങ്ങിയതീണ്.നല്ല
വിശപ്പുണ്ട്. വല്യമ്മച്ചി
കൊണ്ടുവന്ന പൂരിയും ,കോളിഫ്ളവര്‍
കറിയും വിളമ്പി. ചൂടന്‍
ചായയും കുടിച്ചപ്പോള്‍ നല്ല
ഉന്മേഷം കിട്ടി.വീണ്ടും
കാറില്‍ കയറി.
കാറിലിരുന്ന്
നോക്കുമ്പോള്‍ ദൂരെ മലകള്‍
കാണാന്‍ നല്ല ഭംഗി.മലകളെ
മൂടല്‍ മഞ്ഞ് പൊതിഞ്ഞിരിക്കുന്നു.വളഞ്ഞുപുളഞ്ഞ
മലമ്പാതയിലൂടെ കാര്‍ മല കയറി
കൊണ്ടിരിക്കുകയാണ്.ഒരു
വെള്ളച്ചാട്ടം കണ്ടു.അവിടെ
കാര്‍ നിറുത്തി. കുറച്ചു
നേരം വെള്ളച്ചാട്ടത്തിന്റെ
ഭംഗി ആസ്വദിച്ചു നിന്നു.കുക്കുമ്പറും,
പൈനാപ്പിളും,
കപ്പ വറുത്തതും
തിന്നു.വീണ്ടും
കാറില്‍ കയറി. തേയില
തോട്ടങ്ങള്‍ കണ്ടു തുടങ്ങി.
എന്തൊരു ഭംഗി !
ആദ്യമായാണ്
തേയിലത്തോട്ടങ്ങള്‍ കാണുന്നത്.
കാര്‍ അവിടെ നിറുതതി
ആ മനോഹര കാഴ്ച്ചകള്‍ കണ്ടു.
പിന്നെ വീണ്ടും
യാത്ര. 12 കി.മീറ്റര്‍
ഇനി മൂന്നാറിലേക്കുണ്ടെന്ന്
മാമാജി പറഞ്ഞപ്പോള്‍ ഞങ്ങള്‍
വലിയ സന്തോഷത്തിലായി.
പക്ഷെ
12 കി.മീറ്റര്‍
ദൂരം കടക്കാന്‍ രണ്ടര മണിക്കൂര്‍
എടുത്തു. റോഡ്
ബ്ളോക്ക് ആയി. വാഹനം
അങ്ങോട്ടുമില്ല, ഇങ്ങോട്ടും
വരുന്നില്ല. ഞങ്ങള്‍ക്ക്
ബോറഡിയായി.ഞങ്ങള്‍
ഒരു ഓട്ടോറിക്ഷക്കാരനോട്
ചോദിച്ചു എന്തു പറ്റിയെന്ന്.
അയാള്‍ പറഞ്ഞു അവിടെ
റോഡ് പണി നടക്കുകയാണെന്ന്.രണ്ടു
മണിക്കൂറെങ്കിലും എടുക്കുമെന്നും
പറഞ്ഞു. അതുപോലെ
തന്നെ സംഭവിച്ചു. രണ്ടര
മണിക്കൂര്‍ കഴിഞ്ഞിട്ടാണ്
ആ ബ്ളോക്കില്‍ നിന്ന്
രക്ഷപ്പെട്ടത്.ഞങ്ങള്‍ക്ക
വലിയ ആശ്വാസമായി.
പന്ത്രണ്ടേ
മുക്കാലിന് ഞങ്ങള്‍ മൂന്നാറിലെത്തി.
നട്ടുച്ചക്കും ഇളം
കുളിര്! ക്രിസ്തുമസ്സ്
അവധിക്കാലം തീരാന്‍ രണ്ടു
ദിവസം മാത്രമുള്ളതിനാലായിരിക്കാം
മൂന്നാറില്‍ നല്ല തിരക്കായിരുന്നു.
മുന്‍കൂട്ടി ബുക്ക്
ചെയ്തിരുന്നതിനാല്‍ മുറി
കിട്ടാന്‍ പ്രയാസമുണ്ടായില്ല.
ഞങ്ങള്‍ മുറി
കാണാന്‍പോയി. ഒരു
കുന്നിന്റെ മുകളിലാണ്.
സിമന്റ് പടികള്‍
കയറി മുകളിലെത്തി. നിര
വീടാണ്. ഒരു ഹാള്‍
. നാല് ബെഡ്,
ടിവി, രണ്ട്
ബാത്ത് റൂം,ചൂട്
വെള്ളം . റൂം
ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു.
ഞാനും, അമ്മുവും,
അച്ചാച്ചനും
മുറിയിലിരുന്നു . മറ്റെല്ലാവരും
ചേര്‍ന്ന് സാധനങ്ങള്‍
റൂമിലേക്ക് കയറ്റി.പിന്നെ
ലഞ്ച് കഴിക്കാനുള്ള ഒരുക്കമായി.
ഊണിനുള്ള വിഭവങ്ങള്‍
എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി
കൊണ്ടുവന്നിട്ടുണ്ടായിരുന്നു.
ചിക്കന്‍, അച്ചിങ്ങ,
മോര് കാച്ചിയത്,
സവാള ചൊറുക്കയില്‍
ഇട്ടത്, മാങ്ങ
അച്ഛാര്‍, തുടങ്ങിയ
രസകരമായ വിഭവങ്ങള്‍. ഭക്ഷണ
കഴിച്ചതോടെ ക്ഷീണം പമ്പ
കടന്നു. എല്ലാവരും
വിശ്രമിച്ചു.
2.30 ന്
മാട്ടുപെട്ടി, എക്കോ
പോയിന്റ് എന്നീ സ്ഥലങ്ങള്‍
കാണാന്‍ പുറപ്പെട്ടു.മാട്ടുപെട്ടിയിലേക്ക്
12കി.മീറ്റര്‍
ദൂരം. മാട്ടുപെട്ടിയില്‍
എത്തിയപ്പോഴാണ് അറിയുന്നത്
സന്ദര്‍ശകരെ കയറ്റുന്നില്ലയെന്ന്.
നാട്ടിലെല്ലാം
കന്നുകാലികള്‍ക്ക് കുളമ്പു
രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നതിനാല്‍
മുന്‍കരുതലായാണ് സന്ദര്‍ശകരെ
നിരോധിച്ചിരിക്കുന്നതെന്നറിഞ്ഞു.അതിനാല്‍
കാര്‍ എക്കോപോയിന്റിലേക്ക്
വിട്ടു. അവിടന്ന്
നാലു് കി.മീറ്റര്‍
ദൂരമുണ്ട് എക്കോപോയിന്റിലേക്ക്.യാത്രക്കിടയില്‍
മാമി കാരറ്റ് വാങ്ങി തന്നു.
നല്ല ഫ്രഷ് കാരറ്റ്
. തിന്നാന്‍ നല്ല
രസം. കറുമുറെ
കടിച്ചു തിന്നു.എക്കോ
പോയിന്റില്‍ നല്ല തിരക്കായിരുന്നു.
ആളുകള്‍ ബോട്ടിങ്ങ്
നടത്തുന്നുണ്ട്. അവിടെ
ഒരു കടയില്‍ നിന്നും മസാല
ചായ കഴിച്ചു.
തിരിച്ചു
വരുന്ന വഴിക്ക് ബൊട്ടാണിക്കല്‍
ഗാര്‍ഡനില്‍ ഇറങ്ങി.ഗാര്‍ഡന്‍
അടക്കാറായിട്ടുണ്ടായിരുന്നു.
ലാസ്സ് ടിക്കറ്റ്
ഞങ്ങള്‍ക്കായിരുന്നു.
ടിക്കറ്റ് ചാര്‍ജ്ജ്
പതിനഞ്ച് രൂപ.അപ്പോഴെക്കും
തണുപ്പ് കൂടി വന്നു.പക്ഷെ
പൂക്കളുടെ വര്‍ണ്ണഭംഗിയില്‍
മനം മയങ്ങി തണുപ്പ് ഫീല്‍
ചെയ്തില്ല.ഗാര്‍ഡനില്‍
നിന്ന് വേഗം ഇറങ്ങി. നേരം
ഇരുട്ടി തുടങ്ങി. മൂന്നാര്‍
ടൗണില്‍ എത്തുമ്പോള്‍ സമയം
എട്ടര. ഞങ്ങള്‍
ലോഡ്ജില്‍ എത്തി.ഭക്ഷണം
കഴിക്കാനുള്ള ഒരുക്കമായി.
ടാപ്പിലെ വെള്ളം
ഐസ് പോലെയായിരന്നു. കൊണ്ടു
വന്ന ഭക്ഷണം എല്ലാവരും കഴിച്ചു
തീര്‍ത്തു. ഒമ്പതരയോടെ
കിടന്നു. പക്ഷെ
ഉറക്കം വന്നില്ല. നാളത്തെ
കാഴ്ച്ചകള്‍ എന്തൊക്കെയായിരിക്കും?
അച്ഛനോട് ചോദിച്ചു.
ഇരവികുളം നാഷണല്‍
പാര്‍ക്ക് കാണാന്‍ നാളെ
പോകാമെന്ന് അച്ഛന്‍ പറഞ്ഞു.
സ്വെറ്ററും, മങ്കി
ക്യാപ്പും ധരിച്ച് കിടന്നു.
തണുപ്പിന് അല്‍പ്പം
ആശ്വാസം. ഉറങ്ങിയതറിഞ്ഞില്ല.
രാജമലയുടെ
മടിത്തട്ടില്‍
ഹരിശങ്കര്‍
2013 ഡിസംമ്പര്‍
28 ശനി . മൂന്നാറിലെ
ഞങ്ങളുടെ ആദ്യ പുലരി. അത്
വളരെ മനോഹരമായിരുന്നു.
പതിവുപോലെ അച്ഛന്റെ
ഫോണിന്റെ അലാറം അടിച്ചു.
ആദ്യം നിദ്ര
വിട്ടുണര്‍ന്നതും അച്ഛന്‍
തന്നെ. രാവിലത്തെ
കൂളി അവഗണിക്കാനാകാത്തതിനാല്‍
മൂന്നാറിലെ കൊടുംതണുപ്പ്
വെള്ളത്തില്‍ കുളിക്കുകയും
ചെയ്തു.പിന്നീട്
പത്രം വാങ്ങാനായി പുറത്തേക്ക്
പോയി. പതിയെ
പതിയെ എല്ലാവരും ഉറക്കമുണര്‍ന്നു.
മൂന്നാറിലെ
വെള്ളത്തിന്റെ തണുപ്പ്
ആസ്വദിച്ചറിയാതിരിക്കാന്‍
ആര്‍ക്കും മനസ്സ് വന്നില്ല.
പത്രം
കിട്ടിയില്ലെന്ന് പറഞ്ഞ്
അച്ഛന്‍ തിരിച്ചു വന്നു.
പത്രം കിട്ടാത്തതിന്റെ
നിരാശയേക്കാള്‍ കൂടുതല്‍
തണുപ്പ് ആസ്വദിച്ചതിന്റെ
സന്തോഷം അച്ഛന്റെ മുഖത്തുണ്ടായിരുന്നു.
ഇന്നെവിടെയാണ്
പോകുന്നതെന്ന് ഗൗരി ചോദിച്ചു.
ഇരവികുളം നാഷണല്‍
പാര്‍ക്കില്‍ പോകാം എന്ന്
മാമാജി പറഞ്ഞു. സമയം
ഏതാണ്ട് അഞ്ചരയായിക്കാണും.
പത്രം കിട്ടുമോ
എന്നറിയാന്‍ ഒരു ശ്രമം കൂടി
നടത്താന്‍ അച്ഛന്‍ തീരുമാനിച്ചു.
ഇത്തവണ ഞാനും കൂടെ
കൂടി.
ചൂടുചായ
കിട്ടിയിരുന്നുവെങ്കില്‍
നന്നായിരുന്നു എന്ന് അമ്മ
പറഞ്ഞു. ചായ
വാങ്ങാന്‍ അച്ഛന്‍ ഫ്ളാസ്ക്കെടുത്തു.
ഞാനും അച്ഛനും
പുറത്തിറങ്ങി. കൊടുംതണുപ്പായിരുന്ന
അപ്പോള്‍ . കോടമഞ്ഞ്
കാണാന്‍ കഴിഞ്ഞില്ലെങ്കിലും
മൂന്നാറിന്റെ തണുപ്പറിയാന്‍
കഴിഞ്ഞതില്‍ വലിയ സന്തോഷം
തോന്നി.
വഴി
വിജനമായിരുന്നു. ഇന്നലെ
മാല മാല പോലെ വണ്ടികള്‍
കിടന്നിരുന്ന റോഡില്‍
അനക്കമില്ല. ഏതാനം
കടകള്‍ തുറന്നിട്ടുണ്ട്.
ഞങ്ങള്‍ ഒരു
ചായക്കടയില്‍ കയറി. ആളുകള്‍
ചൂടു ചായകുടിക്കുകയാണ്.
ഫ്ളാസ്ഖ്ക്കില്‍
ചായ വാങ്ങിച്ച് ഞങ്ങള്‍
പുറത്തിറങ്ങി. അപ്പോഴാണ്
ഞാന്‍ ഒരു അത്ഭുത കാഴ്ച
കാണുന്നത്. ഞാന്‍
സംസാരിച്ചപ്പോള്‍ എന്റെ
വായില്‍ നിന്നും വെളുത്ത പുക
വരുന്നു. വായില്‍
നിന്നും പുറത്തു വരുന്ന വായു
അന്തരീക്ഷത്തിലെ തണുപ്പില്‍
ഘനീഭവിച്ചതാണ് പുകയായി
കാണുന്നതെന്ന് അച്ഛന്‍ പറഞ്ഞു.
പത്രത്തിന്റെ
കാര്യത്തില്‍ ഇത്തവണയും
നിരാശയായിരുന്നു. ഫലം.
ഇടുക്കിയില്‍
പ്രസ്സില്ലെന്നും കോട്ടയത്തുനിന്നും
പത്രമെത്താന്‍ വൈകുമെന്നും
ഞങ്ങള്‍ മനസ്സിലാക്കി.
ചായയുമായി ഞങ്ങള്‍
വീട്ടിലെത്തി.
എല്ലാവരും
ചൂടു ചായ കുടിച്ചു. സമയം
ആറു മണി കഴിഞ്ഞു. പത്രം
വന്നിരിക്കും എന്നുറപ്പിച്ച്
കൊണ്ട് ഞാനും അച്ഛനും
വീണ്ടുമൊരന്വേഷണത്തിന്
പുറപ്പെട്ടു. ഇത്തവണ
മണിച്ചേട്ടനും ഞങ്ങളുടെ
കൂടെ കൂടി. പത്രക്കെട്ടുകള്‍
അഴിച്ച് തരം തിരിക്കുന്നേയുള്ളു.
ഞങ്ങള്‍ ഒരെണ്ണെം
വാങ്ങിച്ചു. പത്രം
വായിച്ച് നടക്കുമ്പോള്‍
വല്യച്ഛന്‍
വരുന്നു. ബ്രേക്ക്
ഫാസ്ററിന് എന്തെങ്കിലും
കിട്ടുമോയെന്നറിയാന്‍
ഇറങ്ങിയതാണ്. വലിയ
ഹോട്ടലുകള്‍ ഒന്നും തുറന്നിട്ടില്ല.
ഒരു ചായക്കടയില്‍
ഇഡ്ഡലി തട്ടിലേക്ക മാവ്
ഒഴിക്കുന്നേയുള്ളു.
അരമണിക്കൂറിനകം
ശരിയാകുമെന്ന് അവര്‍ പറഞ്ഞു.
ഞങ്ങള്‍ തിരിച്ചു
നടന്നു.
വീട്ടില്‍
വീണ്ടും തിരിച്ചെത്തിയപ്പോഴെക്കും
എല്ലാവരും അടുത്ത യാത്രക്ക്
തയ്യാറായ് കഴിഞ്ഞിരുന്നു.
ഭക്ഷണത്തിനായ്
ഞങ്ങള്‍ അടുത്തുള്ള ഒരു
വെജിറ്റെറുയന്‍ ഹോട്ടലില്‍
കയറി.ഭാഗ്യവശാല്‍
അവിടെ ഭക്ഷണം തയ്യാറായ്
കഴിഞ്ഞിട്ടുണ്ടായിരുന്നു.സമയം
ആറര കഴിഞ്ഞിരിക്കണം. മസാല
ദോശയും ഇഡ്ഡലിയുമാണ് അവിടെ
നിന്നും കഴിച്ചത്. ഭക്ഷണം
നല്ലതായിരുന്നു.
ഭക്ഷണം
കഴിഞ്ഞ് ഞങ്ങള്‍ കാര്‍
കിടന്നിടത്തേക്ക് പോയി.
കാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച
സെക്യൂരിറ്റിക്കാരന്‍ അപ്പോഴും
അവിടെ നില്‍പ്പുണ്ടായിരുന്നു.
അദ്ദേഹത്തോടട്
യാത്ര പറഞ്ഞ് ഞങ്ങള്‍ കാറുമായി
വീടിന് മുന്നിലെ ചരിവിലെത്തി.
കുത്തനെയുള്ള
കയറ്റമായതിനാല്‍ കാര്‍
വീടിനടുത്തേക്ക് കൊണ്ടുപോകാന്‍
കഴിഞ്ഞില്ല. വീട്
പൂട്ടി ഉടമസ്ഥന് താക്കോല്‍
കൊടുത്തു. കാറുകളില്‍
സാധനങ്ങള്‍ കയറ്റി ഞങ്ങള്‍
ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക്
പുറപ്പെട്ടു. ഇത്തവണ
ഞാന്‍ മാമാജി ഓടിച്ച കാറിലാണ്
കയറിയത്. ഗൗരി,
അമ്മു, അച്ചാച്ഛന്‍,
മാമി എന്നിവരായിരുന്നു
മറ്റു യാത്രക്കാര്‍. റോഡില്‍
തിരക്ക് കുറവായിരുന്നു.
വണ്ടി വേഗത്തില്‍
വിട്ടു, ഒരു വശത്ത്
ഗംഭീരമായി തല ഉയര്‍ത്തി
നില്‍ക്കുന്ന മലനിരകള്‍.
മറുവശത്ത് വന്‍
ഗര്‍ത്തങ്ങള്‍. തണുപ്പ്
കുറഞ്ഞു വരുന്നതായി എനിക്ക്
അനുഭവപ്പെട്ടു.പതിനൊന്ന്
കിലോമീറ്ററോളം ഉണ്ടായിരുന്നു
ഇരവികുളത്തേക്ക്. ഒമ്പതരയോടെ
ഞങ്ങള്‍ ഇരവികുളത്തെത്തി.
ഉള്ളവരില്‍
ഭൂരിഭാഗവും വിദേശികളായിരുന്നു.വനം
വകുപ്പിന്റെ വണ്ടിയില്‍
ഞങ്ങളെ മല മുകളില്‍ എത്തിക്കും
എന്ന്
ഞങ്ങള്‍ക്ക്
അറിയാന്‍ സാധിച്ചു.ക്യൂവില്‍
സ്ഥാനം ഉറപ്പിച്ചതിനുശെഷം
അവിടെ തന്നെ ഇരുപ്പായി.
സാവധാനമാണ്
ക്യു നീങ്ങിയതെങ്കിലും
ശമ്പരിമലയെക്കാളും
ഗുരുവായുരിനെക്കാളും
വേഗത്തിലായിരുന്നു.
മറുവശത്ത്
അങ്ങ് ദൂരെക്ക് തോയിലക്കാടുകള്‍.ഇങ്ങനെ
ആയിരുന്നു ഞങ്ങള്‍ സഞ്ചരിച്ച
റോഡ്.കിലോമീറ്ററോളം
സഞ്ചരിച്ചതിനു ശേഷം ഞങ്ങള്‍
മലയുടെ മുകളിലെത്തി.ഇവിടന്നിനി
കാല്‍
നടയായിട്ടാണ്
പോകെണ്ടത്.പ്രായാധിക്ക്യം
മൂലം അച്ചാച്ഛന്‍ മല കയറുന്നതില്‍
നിന്ന് പിന്‍മാറി.കൊടും
തണുപ്പില്‍
അച്ചന് അച്ചാച്ഛന് അസുഖങ്ങളോന്നും
ഉണ്ടായില്ല എന്നത് എല്ലാവര്‍ക്കും
അത്ഭുതകരമായ
കാര്യമായിരുന്നു.
എടുക്കിടെ
ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു.വളരെ
മനോഹരമായ മല. രാജമലയുടെ
മടിത്തട്ടിലാണ് ഞങ്ങള്‍
ഇപ്പോള്‍ നില്‍ക്കുന്നത്.
"രാജമല" . പേര്
പോലെ തന്നെ ഗംഭീരം.പശ്ചിമഘട്ടത്തിലെ
പര്‍വ്വത രാജാവ് എന്ന് തന്നെ
പറയാം. എന്തൊരു
പ്രൗഢി! നമ്മുടെ
വീടിന് ചുറ്റുമുള്ളത് മാത്ര
അല്ല
പ്രകൃതി.അത് ഒരു
വലിയ സമുദ്രം പോലെയാണ്
എന്നെനിക്ക് മനസ്സിലായി.ഭൂമിയോളം
പഴക്കമുള്ളവയാണ്
ഈ മലയിലെ പാറകളും മരങ്ങളും.എത്ര
തലമുറകള്‍ ഈ മല ചവിട്ടിക്കയറിയിരിക്കുന്നു.
മലയുടെ
ചില ഇടങ്ങളില്‍ സുരക്ഷാ
പ്രവര്‍ത്തകര്‍ ഇരിക്കുന്നതു
ഞാന്‍ കണ്ടു.പല
ചെടികളിലും പെരെഴുതി
ഒട്ടിച്ചിട്ടുണ്ടായിരുന്നു.
കണ്ട്
അവിടെ വിശ്രമിക്കാന്‍ നിന്നു.
മല കീഴടക്കിയതു
കൊണ്ട് പ്രകൃതിയെ കീഴടക്കി
എന്ന അഹങ്കാരം പാടില്ല് എന്ന്
ഞാന്‍ ഓര്‍ത്തു. കാരണം
പ്രകൃതി എപ്പോഴാണ് കോപിക്കുക
എന്ന് നമുക്ക് അറിഞ്ഞു കൂടാ.
പ്രകൃതി കോപിക്കുമ്പോഴുള്ള
ദുരിതങ്ങള്‍ നാം പലപ്പോഴും
കണ്ടിട്ടുണ്ട്.
വരയാട്
എന്ന മലയാടിന്റെ സാന്നിധ്യം
കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ്
ഇരവികുളം. ദൂരെ
മലമുകളിലേക്ക് കണ്ണ് നട്ട്
കൊണ്ട് ഒരു വരയാടിനെയെങ്കിലും
കാണണേയെന്ന് പ്രാര്‍ത്ഥിച്ച്
കൊണ്ട് നിര്‍ന്നിമേഷരായി
ഞങ്ങള്‍ നിന്നു. “ അതാ
ഒരു വരയാട് " മാമാജി
ദൂരേക്ക് വിരല്‍ ചൂണ്ടി.
എല്ലാവരും അങ്ങോട്ടായി
നോട്ടം .” ഞാനും
കണ്ടു " എന്ന്
ഗൗരിയും പറഞ്ഞു. പക്ഷെ
എനിക്ക് ഒന്നും കാണാന്‍
പറ്റിയില്ല. ഞങ്ങള്‍
കുറച്ച് ഗ്രൂപ്പ് ഫോട്ടോ
എടുത്ത ശേഷം മല ഇറങ്ങാന്‍
തീരുമാനിച്ചു. മല
ഇറങ്ങുന്നതിനിടയില്‍ മല
ദൈവങ്ങളുടെ കൃപകൊണ്ടാവാം
ഞാനും ഒരു വരയാടിനെ കണ്ടു.
ഒന്ന്, രണ്ട്,
മൂന്ന്,നാല്.....
ഞാന്‍ എണ്ണാന്‍
തുടങ്ങി. കുറെ
ഉണ്ട് . ഒരെണ്ണത്തിനെ
തൊട്ടടുത്ത് കണ്ടു ! സാവധാനം
ഞങ്ങള്‍ മലയിറങ്ങി താഴെ എത്തി.
Subscribe to:
Posts (Atom)
സാനു മാഷ്
https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം

-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
തിരക്കഥ സീന്‍ ഒന്ന് സെപ്തംബര്‍ പത്ത് . സമയം രാവിലെ 10.00 പ്രതീക്ഷ സെന്ററിന് മുന്‍ വശം . റോഡ് . സുനില്‍ ,...