05 June, 2010

ഭൂമിയെ പച്ചപുതപ്പ് അണിയിക്കൂ !


ഭൂമിയെ ഹരിതാഭമാക്കുക എന്ന സന്ദേശവുമായി ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുന്നു।ജൈവ വൈവിധ്യം ഇതേ പടി നിലനിറുത്തിയില്ലങ്കില്‍ ഭൂമിയിലെ ഊര്‍ജ സ്രൊതസ്സുകള്‍ അറ്റുപൊകും എന്ന അറിവ് ഇന്ന് ഏറെ പ്രസക്ത്തമാണ്. ।മരങ്ങള്‍ കൂട്ടത്തൊടെ വെട്ടിമാറ്റപ്പെടുന്നതും, പരിസ്ഥിതി മലിനീകരണവും, ആഗൊളതാപനവുമെല്ലാം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്.। ജലദൌര്‍ലഭ്യം രൂക്ഷമാവുന്നു।അരുവികള്‍ മണല്‍ പരപ്പുകളാവുന്നു।കുന്നും,മലകളും,പാറമടകളും വികസന കുതിപ്പില്‍ ഇടിച്ചു നിരത്തപ്പെടുന്നു।ഭൂമാതാവിന്റെ കിതപ്പ് ചെവിയൊര്‍ത്താല്‍ കേള്‍ക്കാം। ജൈവവൈവിധ്യങ്ങളുടെ ഉന്മൂലനം ആത്യന്തികമായി നയിക്കുന്നത് പരിണാമ ശ്രുംഖലയുടെ അവസാനത്തെ കണ്ണിയാ‍യ മനുഷ്യന്റെ നാശത്തിലായിരിക്കും।
ഇന്നു നമുക്ക് ഓരൊ മരമെങ്കിലും നടാം ! നാളെ ഈ ഭൂമി പച്ച മരത്തലപ്പുകളാല്‍ കുളിരണിയട്ടെ!

No comments:

Post a Comment