15 June, 2010

പനി മാധ്യമ സ്ര്ഷ്ടിയല്ല

പകര്‍ച്ച വ്യാധികളെ പറ്റിയുള്ള മുന്നറിയിപ്പുകളൂം, പ്രതിരൊധമാര്‍ഗങ്ങളും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ പ്രശംസനീയമായ സാമൂഹ്യപ്രവര്‍ത്തനമാണ് നടത്തുന്നത് । മാധ്യമങ്ങളിലൂടെ ഇത്തരം അറിയിപ്പുക്കള്‍ ലഭിക്കുംബൊള്‍ അത് ഫലപ്രദമായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയാറുണ്ടെന്നും, അതിനു പറ്റിയ ഒരിടം വിദ്യാലയമാണെന്നും ഒരു അധ്യാപകനായ ഞാന്‍ വിശ്വസിക്കുന്നു।പകര്‍ച്ചവ്യാധികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ , ബൊധവല്‍ക്കരണം നടത്താനുള്ള വിവരങ്ങള്‍ ലഭിക്കുന്നത് മാധ്യമങ്ങളില്‍ നിന്നാണ് । ‍വിദ്യാര്‍ഥികള്‍ ഒരു നല്ല മാധ്യമമാണ് । നൂറു കുട്ടികളുള്ള ഒരു സ്കൂളില്‍ ബൊധവല്‍ക്കരണം നടത്തുംബൊള്‍ അത് നൂറു കുടുംബങ്ങളീലേക്കാണ് എത്തുന്നത്। പത്രവാര്‍ത്തകള്‍ ഈ രീതിയില്‍ സാമൂഹ്യനന്മക്കായി ഉപയൊഗിക്കാന്‍ കഴിയും അനുഭവത്തിലൂടെ പറയുവാന്‍ കഴിയും। പനി ബാധിച്ച് കുട്ടികളുടെ ഹാജര്‍ കുറയുന്നതും, രൊഗ ലക്ഷണങ്ങളുമായി ക്ലാസ്സിലെത്തുകയും തിരിച്ചു പൊകുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണവും അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ‘ പനി മാധ്യമ സ്രുഷ്ടടിയാണ് ‘എന്നു പ്രഖ്യാപിച്ച ബഹുമാനപ്പെട്ട ആരൊഗ്യവകുപ്പ് മന്ത്രി ഒരു അധ്യാപികയായിരുന്നല്ലൊ! ബഹുമാനപ്പെട്ട മന്ത്രി ഇങ്ങനെ പറഞ്ഞതിന്റെ രഹസ്യം ഒരു രഹസ്യമായിത്തന്നെ ഇരിക്കട്ടെ.എങ്കിലും ബഹുമാനപ്പെട്ട ശ്രീമതി ടീച്ചറെ, വരൂ, കേരളമെങ്ങും പടരുന്ന പനിക്കെതിരെ ബൊധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നമുക്ക് വിദ്യാര്‍ഥികളില്‍ നിന്നും തുടങ്ങാം.

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...