26 October, 2010

തെരഞ്ഞെടുപ്പ് ജൊലിക്ക് നിയൊഗിക്കപ്പെടുന്ന ദിനങ്ങള്‍ ।കഷ്ടപ്പാടും,പട്ടിണിയും,ദുരിദവും സ്രുഷ്ടിക്കുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍ ഒട്ടേറെയാണെങ്കിലും ഔദ്യൊഗിക ജീവിതത്തിനിടക്ക് അനുഭവിക്കുന്നാ പച്ചതുരുത്തുകളായാണ് അവ ഓര്‍മ്മയില്‍ അവശേഷിക്കുന്നത് ജീവിതത്തിലെ ആധികളും, വ്യാധികളും മറന്ന് , ജനാധിപത്യം സ് റ് ഷ്ടീക്കുന്നതിനുള്ള പ്രക്രിയയില്‍ പങ്കാളിയാവുന്നത് അതിലേറെ അഭിമാനകരവും
വടുതല തട്ടാളാം എല്‍।പി।എസ്।ആയിരുന്നു ബൂത്ത് പള്ളിയും, സ്കൂളും ഹാളും പൂന്തൊട്ടവും വളരെ സൌകര്യമുള്ള ഒരു സ്ഥലം സ്കൂള്‍ ഗേറ്റും, വടുതല റെയില്‍ ഗേറ്റും മുഖാമുഖം രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തിയത് ട്രെയിനുകളുടെ അട്ടഹാസം ഇത്രയധികം ട്രെയിനുകള്‍ ഭൂമികുലുക്കിപ്പറിച്ച് എങ്ങൊട്ടാണാവൊ പാഞ്ഞുപൊകുന്നത് എല്‍। പി. കുട്ടികള്‍ ഇരുന്നു പഠിക്കുന്ന
ബെഞ്ച് കൂട്ടിയിട്ട് ഷീറ്റ് വിരിച്ച് കൈ മടക്കി തലയണയാക്കിയുള്ള ഉറക്കം ട്രെയിനുകള്‍ ഇടക്ക് കാട്ടാനകളെപ്പൊലെ അലറിപ്പൊകുംബൊള്‍ ഉറക്കം ഞെട്ടും
പ്രിസൈഡിങ്ങ് ഓഫിസര്‍ തമിഴ് നാട് ഈറൊഡ് സ്വദേശി ശ്രീ ഭൂപാലന്‍। കയര്‍ബൊര്‍ഡിലെ എറണാകുളം മാനേജര്‍ കേരളത്തിലെത്തിയിട്ട് രണ്ടുവര്‍ഷം മലയാളം സംസാരിക്കാന്‍ മാത്രം അറിയാം മറ്റൊരു സഹപ്രവര്‍ത്തകാനായിരുന്നത് പി।ഡബ്ലിയു। യിലെ ശ്രീ
തൊടുപുഴ ഉണ്ണിക്രിഷ്ണന്‍ പറവൂരാണ്‍ താമസമെങ്കിലും പരിചയപ്പെടുന്നതിപ്പൊള്‍ സിനിമ, സീരിയല്‍ നടന്‍, ഗായകന്‍, മിമിക്രി കലാകരന്‍, റേഡിയൊ നാടകനടന്‍, ദൂരാര്‍ശന്‍ അനൌണ്‍സര്‍ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭ
ഇതുപൊലെ പുതിയ സൌഹ് റ്ദങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഒര്രു അവസരമാണ് ഇത്
തികച്ചും സമാധാനപരമായ പൊളിങ്ങ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ അടുക്കിപ്പെറുക്കി വൈകുന്നേരം ആറുമണിയൊടെ മടക്കയാത്ര ....വീണ്ടൂം ഒരു ഇലക്ഷന്‍ ഡ്യൂട്ടിക്കായി കാത്തിരിക്കുന്നു

16 October, 2010

നവരാത്രി



ഭാരതത്തിലെ ആധ്യാന്മിക ഭൌതിക പശ്ചാത്തലങ്ങളെ വികസിപ്പിക്കുന്നതിനുള്ള ശക്തമായ വ്രതങ്ങളിലൊന്നായാണ് നവരാത്രി വ്രതത്തെ കാണുന്നത് ।നവരാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമിയല്‍ വിദ്യാരംഭം കുറിക്കുന്നത് തന്നെ അന്ധകാരത്തിന്റെ പരിസമാപ്തി കുറിക്കുന്നതു കൊണ്ടാണ് ।അന്ധകാരം എന്നത് അജ്ഞാനം എന്നും എടുക്കം സമസ്ത ദുരിതങ്ങള്‍ക്കും കാരണം അജ്ഞാനമാണ് അജ്ഞാനങ്ങള്‍ ഇല്ലാതാവുംബൊള്‍ നാം പരിശുദ്ധാന്മാക്കള്‍ ആയി മാറുന്നു അറിവിന്റെ പ്രതീകമായ സരസ്വതി ആയി നാം മാറുന്നു।സരസ്വതിയെ ആരാധിക്കുന്നതിലൂടെ മനുഷ്യന്‍ സ്വാത്തികമായ അന്നത്തെ നേടുവാന്‍ കെല്‍പ്പുള്ളവനാകുന്നു ത്യാഗം ചെയ്യുവാനുള്ള ഭാവം യഥാര്‍ത്ഥ സരസ്വതി കടാക്ഷത്തിലൂടെ മാത്രമെ നേടാനാവു । ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാരതി, മഹാവിദ്യ , വാക്ക് , മഹാവാണി, ആര്യ,ബ്രാഹ്മി, കാമധേനു, ബീജഗര്‍ഭ, ധനേശ്വരി, വാഗ്ദേവി, വീണാവാണി, ശാരദ എന്നൊക്കെ സരസ്വതിക്ക് പേരുണ്ട് । ഓരൊ ഗുണത്തേയും സാക്ഷാത്കരിക്കാന്‍ നമുക്ക് ലഭിച്ചിട്ടുള്ള മാര്‍ഗനിര്‍ദേസമാണ്‍ ഈ പേരുകള്‍।
സരസ്വതി വിഗ്രഹം
വെള്ള വസ്ത്രം ധരിച്ച് ,വെള്ളത്തമരയില്‍ ഇരിക്കുന്ന ദേവിയാണ് സരസ്വതി। ഈ ദേവിയുടെ കൈകളില്‍ അക്ഷമാല, പുസ്തകം, വീണ എന്നിവ ഉണ്ട്
ജനനം
സരസ്വതി ദേവി ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതിയുടെ ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡ പുരാണം നാല്‍പ്പത്തിമൂന്നാം അധ്യായത്തില്‍ ഇങ്ങനെ കാണുന്നു ധ്യാനനിരതനായിരിക്കുന്ന സമയത്ത് മനസ്സില്‍ സത്വഗുണം വര്‍ദ്ധിച്ചു വരുന്നതായി ബ്രഹ്മാവിന് തൊന്നി ആ സത്വഗുണാന്വിതമായ മനസ്സില്‍ നിന്നും ഒരു ബാലിക ജനിച്ച് മുന്നില്‍ വന്നു നിന്നു
നീ ആര് ? ബ്രഹ്മാവ് ചൊദിച്ചു
അങ്ങയില്‍ നിന്നും ജനിച്ചവാളാണ് ഞാന്‍ എന്റെ സ്ഥാനവും , ജൊലിയും എന്തെന്ന് കല്‍പ്പിച്ചാലും
ബാലിക പറഞ്ഞു
ധന്യെ, നിന്റെ പേര്‍ സരസ്വതി എന്നാണ് സകല ജീവികളുടേയും നാവിന്റെ അഗ്രത്തില്‍ നീ വസിക്കുക വിശേഷിച്ച് വിദ്വാന്മാരുടെ ജീഹ്വാഗ്രത്തില്‍ നീ ന്രത്തം ചെയ്യുക ഒരു നദീ രൂപത്തില്‍ ഭൂമിയിലും നീ വസിക്കണം മൂന്നാമതൊരു രൂപം പൂണ്ട് നീ എന്നിലും വസിക്കണം
സരസ്വതി അത് സമ്മതിച്ചു


സരസ്വതി ഭവസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതും സദാ


15 October, 2010

ദക്ഷിണ മൂകാംബി ക്ഷേത്രത്തിനു മുന്നിലെ കുളം


സരസ്വതി മണ്ഡപത്തില്‍ സംഗീത കച്ചേരി നടക്കുന്നു

ചെറായി ശ്രീ ഗൌരീശ്വര ക്ഷേത്രം


ചെറായി കായല്‍



കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...