ആഷ്വിന്റെ കഥ
സ്നെഹ പരിലാളനങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ആവൊളം ആസ്വദിച്ച് വളരുവാനായീരിക്കും എല്ലാ കുട്ടികളും കൊതിക്കുന്നത്. അമ്മ വെച്ച് വിളംബുന്ന സ്നെഹച്ചൊറുണ്ണുക ! അച്ചന്‍ വാങിത്തരുന്ന പുസ്തകങ്ങളും, പേനയും ബാഗിലാക്കി സ്ക്കൂളില്‍ പൊകുക ! പരീക്ഷക്ക് തൊല്‍ക്കുംബൊള്‍ അച്ചന്റെ ശാസന കേട്ട് ചൂളുക...ഏതൊരു കുട്ടിയും ഇങ്ങനെ ആയിരിക്കും. കൂട്ടുകാരുടെ അച്ചനൊ, അമ്മയൊ ക്ലാസ് പി. ടി. എ കളില്‍ വന്നുപൊകുന്നതു കാണുംബൊള്‍ ജൊസഫ് ആഷ്വിന്‍ മൊഹിക്കുന്നുണ്ടാവും അച്ചന്റേയും, അമ്മയുടേയും സാമീപ്യത്തിന്റ് വില!
മാതാപിതാക്കളുടെ സാമീപ്യം അനുഭവിച്ച് വളരാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കുട്ടിയാണ് ആഷ്വിന്‍ . ആ ഒരു കുറവായിരിക്കാം അവനെ കൂട്ടം തെറ്റി അലയാന്‍ തൊന്നിച്ചത്. തെമ്മാടിത്തത്തിന് കിട്ടിയ സമ്മാനമാവാം എട്ടിലെ തൊല്‍വി. തെമ്മാടികളുടെ ഒരു ചെറുസംഘം ആഷ്വിനൊടൊപ്പം തൊറ്റ് എട്ടാം ക്ലാസ്സിലിരുപ്പുണ്ടായിരുന്നു. എട്ട് ഡി സ്കൂളിലെ കുപ്രസിദ്ധമായ ബാച്ച് ആയിരുന്നു. ആഷ്വിനും സംഘവുമാണ് ഈ കുപ്രസിദ്ധിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷകര്‍ത്താവായി അമ്മമ്മ എത്തിയപ്പൊഴാണ് ആഷ്വിന്റെ കുടുംബവിശേഷങ്ങളറിയുന്നത്.
അച്ചനും അമ്മയും വഴിപിരിഞ്ഞു. ആഷ്വിന്‍ അമ്മയൊടൊപ്പം പൊന്നു. താമസിയാതെ അമ്മ ജൊലി തേടി ഗള്‍ഫില്‍ പൊയി. അമ്മമ്മയുടെയും , അങ്കിളിന്റെയും സംരക്ഷണയിലായി ആഷ്വിന്റെ ഭാവി.
തെമ്മാടിത്തരത്തിനു മാത്രമല്ല, ലഹരിവസ്തുക്കളുടെ ഉപയൊഗത്തിനും അടിമയായിക്കഴിഞ്ഞിരുന്നു ആഷ്വിന്‍. ഫൊര്‍ട്ട്കൊച്ചിയിലാണ് ആഷ്വിന്റെ അമ്മ വീട്. ഒരു കിലൊമീറ്ററൊളം ദൂരമേയുള്ളു അച്ചന്റെ വീട്ടിലേക്ക്. സ്കൂള്‍ വിട്ട്, ബസ്സിറങ്ങി ആഷ്വിന്‍ എന്നും വൈകീട്ട് അച്ചന്റെ വീട്ടിലേക്ക് പൊകും.അച്ചനെ കാണും.അച്ചനൊടൊപ്പം കുറെ സമയം ചെലവഴിക്കും.പിന്നെ വീട്ടിലേക്ക് തിരിച്ച് പൊകും. കുറെക്കാലം ഈ രഹസ്യ സന്ദര്‍ശനം തുടര്‍ന്നു.വൈകിവരുന്നതിനെ കാരണം അന്വേഷിച്ച് അമ്മമ്മയും ,അങ്കിളും കാര്യം കണ്ടെത്തി.അച്ചനെ കാണുന്നത് അവര്‍ വിലക്കി.അങ്കിലും ആഷ്വിന്‍ ഇടക്കൊക്കെ അച്ചന്റെ സ്നേഹം തേടി രഹസ്യ യാത്ര നടത്തും.
അമ്മമ്മയാണ് രക്ഷിതാവായി സ്കൂളില്‍ എത്തുന്നത്. കാലിന്‍ സുഖമില്ലാത്ത,നടക്കാന്‍ ക്ലേശിക്കുന്ന അവര്‍ ബസ് യാത്ര ചെയ്ത് സ്കൂളില്‍ എത്തും. ആഷ്വിനുണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് പഴി കേള്‍ക്കാന്‍, അല്ലെങ്കില്‍ പരീക്ഷയുടെ മാര്‍ക്ക് അറിഞ്ഞ് വിമ്മിഷ്ടപ്പെടാന്‍.
ആഷ്വിനെ എട്ടില്‍ നിന്നും, ഒംബതില്‍ നിന്നും കരകയറ്റി പത്താം ക്ലാസ്സിലെത്തിച്ചു. ആ കുട്ടി നന്നായി വരക്കും. പൂക്കളമത്സരത്തിന്റെ ചുമതലക്കാരനാണ്. ഡിസൈന്‍ ചെയ്യുന്നതിന്റെയും , പൂക്കള്‍ വാങുന്നതിന്റെയുമൊക്കെ ചുമതല ആഷ്വിനെ ഏല്‍പ്പിച്ചപ്പൊള്‍ ആ മുഖത്തു വിരിഞ്ഞ ചിരി കാണേണ്ടതായിരുന്നു. ഈ വര്‍ഷം ഓണപ്പൂക്കളം ഒന്നാം സ്ഥാനം പത്ത് ഡി. ക്കായിരുന്നു. അഷ്വിന്റെ നേത്രുത്വത്തില്‍ കൂട്ടുകാര്‍ ഒരുക്കിയ മനൊഹരമായ ഡിസൈന്‍ ! കംബ്യൂട്ടറില്‍ പ്രസന്റേഷന്‍ തയ്യാറാക്കാന്‍ നല്ല വൈഭവമാണ് ആഷ്വിന് . ആഷ്വിന്‍ അനിമേഷന്‍ കൊടുത്തു തയ്യാറാക്കിയ സ്ലൈഡുകള്‍ മറ്റു കുട്ടികള്‍ കൌതുകത്തൊടെ നൊക്കി കാണാറുണ്ട്.
പത്താം ക്ലാസ്സിലെത്തിയപ്പൊഴേക്കും നേര്‍ വഴിയിലേക്കുള്ള യാത്ര അവന്‍ ആരംഭിച്ചതായി എനിക്ക് തൊന്നി. എങ്കിലും, ആ പഴയ കൂട്ടുകെട്ടുകളിലേക്കും, ചിന്തകളിലേക്കുമൊക്കെ ഇടക്ക് മടങ്ങി പൊകാനുമുള്ള പ്രേരണയും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ,ക്ലാസില്‍ വെച്ച് ഞാന്‍ ആഷ്വിനൊട് ചൊദിച്ചു.
“ അഞ്ച് ആഗ്രഹങ്ങള്‍ പറയാമൊ ?”
ആഷ്വിന്‍ എഴുന്നേറ്റ് നിന്നു പരുങ്ങി.വിഷാദത്തില്‍ പൊതിഞ്ഞ നിഷ്കളങ്കമായ ഒരു ചിരി അവന്‍ സമ്മാനിച്ചു.കാര്‍മേഘം മറച്ചു വെച്ച ചന്ദ്രന്റെ വെട്ടം പൊലെ!അവന്‍ കുറെ ആലൊചിച്ചു.ഞാന്‍ നിര്‍ബന്ധിച്ചു. കുട്ടികളും പ്രൊത്സാഹിപ്പിച്ചു.പിന്നെ ആദ്യത്തെ ആഗ്രഹം വെളിപ്പെടുത്തി.
“പഠിക്കണം.. ജയിക്കണം !”
എല്ലാവരും കൈയടിച്ചു.
ഇനി രണ്ടാമത്തെ ആഗ്രഹം പറയൂ ?”
അല്‍പ്പസമയം കഴിഞ്ഞ് ആഷ്വിന്‍ രണ്ടാമത്തെ ആഗ്രഹം വെളിപ്പെടുത്തി.
“ഒരു വീട് പണിയണം.”
വീണ്ടും കുട്ടികളുടെ കൈയടി.
“ഇനി അടുത്ത ആഗ്രഹം കേള്‍ക്കട്ടെ”
“എല്ലാവരേയും നൊക്കണം”
കൂട്ടുകാരുടെ തകര്‍പ്പന്‍ കൈയടി!
അപ്പൊള്‍ ഞാന്‍ പറഞ്ഞു : ആഷ്വിനു വേണ്ടി അങ്ങകലെ കഷ്ടപ്പെടുന്ന അമ്മയെ , അരികിലില്ലെങ്കിലും സ്നേഹിക്കുന്ന അച്ചനെ ,
അമ്മമ്മയെ, അങ്ങനെ എല്ലാവരേയും , അല്ലേ?”അവന്‍ തല കുലുക്കി.
ബാക്കി രണ്ട് ആഗ്രഹങ്ങള്‍ കൂടി പറയാന്‍ പ്രേരിപ്പിച്ചെങ്കിലും ആഷ്വിന് കഴിഞ്ഞില്ല.
ആഷ്വിന്‍ എസ്.എസ്.എല്‍ .സി. പാസാകും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ഇപ്പൊള്‍ ദുശ്ശീലങ്ങളൊക്കെ നിറുത്തിയിട്ടുണ്ട്.സ്വന്തമായി ഒരു ഇടം വേണമെന്ന ചിന്ത വന്നിട്ടുണ്ട്. പഴയ ശീലങ്ങളിലേക്ക് തിരിച്ച് പൊകാതിരുന്നാല്‍ രക്ഷപ്പെടും.
അമ്മയുടെ സാമീപ്യവും, അച്ചന്റെ തണലും അനുഭവിക്കാതെ വളരുന്ന എത്രയൊ കുട്ടികളുണ്ട്. സ്നേഹവും, ശ്രദ്ധയും കിട്ടാതെ വരുംബൊഴാണ് അവര്‍ വേറെ വഴികളിലൂടെ സഞ്ചരിക്കുന്നത്.