06 February, 2011

കവിത


ഗൌരിലക്ഷ്മിയുടെ മൂന്നു കവിതകള്‍
മഴ
മഴ വന്നു,മഴ വന്നു,
കാറ്റും,മഴയും വന്നു.
ഇടിയും മിന്നലും വന്നു
ആളുകള്‍ കുട നിവര്‍ത്തി നടന്നു
വഴികളില്‍ വെള്ളം നിറഞ്ഞു.
കുളവും, പുഴയും നിറഞ്ഞു.
മഴ മാറി, കാറ്റു്മാറി
മഴയമ്മാവന്‍ പൊയി
സൂര്യമാമന്‍ വന്നു.

അസ്തമയം
സൂര്യനസ്തമിച്ചു
അംബിളി മാമന്‍ വന്നു
ആളുകള്‍ വീട്ടിലേക്ക് പൊയി
മൂങ്ങയമ്മുമ്മ മൂളി വന്നു
വാവലുകൂട്ടങ്ങള്‍ വന്നു
താരക പെണ്ണുങ്ങള്‍ കണ്ണൂ ചിമ്മി
തൊണിക്കാ‍രു പൊയി
എല്ലാവരും പൊയി

കേരളം
കേരളം എന്റെ നാട്
കേരളം എന്റെ നാട്
കൈകള്‍ കൂപ്പി ഞങ്ങള്‍ പറഞ്ഞു
കേരളം എന്റെ നാട്
ഓണം വരുന്നു
ഉത്സവം വരുന്നു
പൂലികളി വരുന്നു
വള്ളം കളി വരുന്നു
കേരളം എന്റെ നാട്
കേരളം എന്റെ നാട്.

No comments:

Post a Comment