05 December, 2011






പര്‍വത നിരയുടെ പനിനീരെന്നും, കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന മലയാളിപ്പെണ്ണെന്നും കവി പാടിയ പെരിയാര്‍ ! വയലാറിന്റെ ഭാവനയില്‍ പെരിയാറിന്റെ നാണം മാറിയിട്ടില്ല. ഇന്നിതാ ഒരു പഴകി ദ്രവിച്ച അണക്കെട്ട് , പൊളിഞ്ഞു വീഴുമ്പോള്‍ ( അങ്ങിനെ സംഭവിക്കാതിരിക്കട്ടെ ) അതിനപ്പുറത്ത് നില്‍ക്കുന്ന ആ നാണം കുണുങ്ങിപ്പെണ്ണിന്റെ ഭാവം മാറും ! സംഹാര രുദ്രയാവും. മനുഷ്യരും , ജീവജാലങ്ങളും , നാടും , നഗരവും , സമ്പത്തുമെല്ലാം മണിക്കൂറുകള്‍ക്കകം കടലിലേക്ക് ഒഴുകിപ്പോവും.സംഭവിച്ചേക്കാവുന്ന അത്തരമൊരു ദുരന്ത ഭീതിയില്‍ മലയാളി മനസ്സ് നടുങ്ങിയിരിക്കുകയാണ്.

മുല്ലപ്പെരിയാറിലെ ജലബോംബ് പൊട്ടിയാല്‍ എന്താണ് രക്ഷാമാര്‍ഗ്ഗം ? എങ്ങോട്ടോടും ? എവിടെ അഭയം പ്രാപിക്കും? എന്തൊക്കെ മുന്‍കരുതലുകളെടുക്കണം ?

കൊച്ചു കൊച്ചു പ്രകമ്പനങ്ങളെ മുല്ലപ്പെരിയാര്‍ ഡാം ഇതു വരെ അതിജീവിച്ചു.ഇനിയുമൊരു വന്‍ പ്രകമ്പനത്തെ അതിജീവിക്കാന്‍ ഡാമിനു കഴിയുമോ ?

UDF ഉം LDF ഉം തമിഴ് നാടും, കേന്ദ്ര സര്‍ക്കാരും കളിക്കുന്നത് രാഷ്ട്രീയ നാടകമാണ്.മുല്ലപ്പെരിയാര്‍ തകരുകയോ, തകരാതിരിക്കുകയോ ചെയ്യട്ടെ. അവരുടെ ഉന്നം ഭരണം നിലനിറുത്തലും, പിടിച്ചെടുക്കലുമാണ്.പ്രകമ്പനങ്ങളെ താങ്ങാന്‍ കരുത്തുള്ളിടത്തോളം ഡാമിനെ അവര്‍ ഐസിയു ല്‍ കിടത്തും. അതൊരു തുറുപ്പ് ചീട്ടാണ്.

1 comment:

  1. കൊള്ളാം. ഗൌരീശങ്കരം യാഥാര്‍ത്ഥ്യം കാണുന്നു. ചൂണ്ടിക്കാണിക്കുന്നു.
    എല്ലാ ആശംസകളും ......

    ReplyDelete

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...