പുതിയ കുട്ടിയും, പുതിയ ടീച്ചറും
ഭരണ കര്‍ത്താവ് നിസ്സംഗനാവുംബോഴാണ് അച്ചടക്കരാഹിത്യമുണ്ടാവുന്നത്. അയാള്‍ അധികാരങ്ങളൊക്കെയും പങ്ക് വെച്ച് കൊടുക്കുന്നു. കസേരയില്‍ ദിവാസ്വപ്നംകണ്ടിരിക്കുന്നു.ഭരിക്കാന്‍ കൊതിയുള്ള അനുചരന്മാര്‍ തലങ്ങും വിലങ്ങും ഓടിനടന്ന് ഭരണം കൈയാളുന്നു.അവര്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നു.ഭരണാധികാരി എല്ലാത്തിലും വിരലടയാളം പതിപ്പിക്കുക മാത്രം ചെയ്യുന്നു.
ഓരൊവ്യക്തിയും അവരുടെ കടമകള്‍ ശരിയായി നിര്‍വഹിക്കുംബോഴാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. പുരോഗതി ഉണ്ടാവുന്നത്. മൂല്യബോധവും, ശാസ്ത്രീയ വീക്ഷണവും, സാമൂഹ്യ, സദാചാര ചിട്ടകളുമൊക്കെയുള്‍ക്കൊള്ളുന്ന തലമുറയെ രൂപപ്പെടുത്തുന്ന ഉദ്ക്രിഷ്ടമായ ഒരു പ്രക്രിയയാണ് അധ്യാപനം.ഒരു വിദ്യാലയത്തില്‍ പ്രധാന അധ്യാപകനും, മറ്റ് അധ്യാപകര്‍ക്കും നിര്‍വഹിക്കാനുള്ള കടമകള്‍ വിലപ്പെട്ടതാണ്.
ഒരു ക്ലാസ്സും അവിടുത്തെ ചുമതലയുള്ള അധ്യാപികയും ചേര്‍ന്ന് ഒരു കുടുംബം പോലെയാകണം.നല്ല ഇംബം,നല്ല ഈണം, അവിടെ നിന്നുയരണം. ഒരൊ കുട്ടിയുടെയും പ്രശ്നങ്ങള്‍ , പോരായ്മകള്‍ , കഴിവുകള്‍ , അഭിരുചികള്‍ , മനസ്സിലാക്കാന്‍ അധ്യാപികക്ക് കഴിയണം. സമൂഹത്തിന്റെ ഒരു പരിശ്ചേദമായിരിക്കും ക്ലാസ്സ് മുറി. ചേരികളില്‍ വസിക്കുന്ന കുട്ടികളുണ്ടാവും.പലവിധ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ ഉണ്ടാവും.ദുശ്ശീലങ്ങള്‍ ഉള്ളവുരുണ്ടാവും.പലവിധ ശേഷികളും, സദ്സ്വഭാവികളും, സമര്‍ഥരുമായ വിദ്യാര്‍ഥികളും ഉണ്ടാവും.ഇവരെയൊക്കെ സത്യത്തിന്റെ, നന്മയുടെ പാതയിലൂടെ വെളിച്ചം കാണിച്ച് മുംബേ നടക്കുക എന്നത് മികച്ച അധ്യാപികക്ക് മാത്രം കഴിയുന്ന കര്‍മ്മമാണ്.
ഇവിടെ നമ്മള്‍ കുട്ടികള്‍ക്ക് മാത്രുകയാവണം.ലാളിത്യവും, സത്യസന്ധതയും അച്ചടക്കവും ജീവിത മന്ത്രമായി നമ്മള്‍ സ്വീകരിക്കണം.നമ്മുടെ ഭാഷ, ശീലങ്ങള്‍ , എല്ലാം അവര്‍ നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ വസ്ത്ര ധാരണം പോലും അവര്‍ക്ക് പ്രചോദനമാകണം. പ്രലോഭനമാകരുത്.ഫാഷന്‍ പരേഡ് നടത്താനെന്ന പോലെയല്ല അധ്യാപകര്‍ വിദ്യാലയത്തില്‍ വരേണ്ടത്. അവര്‍ പഠിപ്പിക്കുന്നതൊന്നും കുട്ടികള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയില്ല.ടീച്ചര്‍ ജ്യോമട്രി എഴുതിയും വരച്ചും ഒക്കെ പഠിപ്പിക്കും. പക്ഷെ കുട്ടി പഠിക്കുന്നത്, അല്ലെങ്കില്‍ മനസ്സില്‍ പതിയുന്നത് ടീച്ചറുടെ ജ്യോമട്രിയാണ്. നമ്മള്‍ ഇതിന് അവസരമൊരുക്കണോ ?
പണ്ടത്തെ കുട്ടികളല്ല ഇന്ന് ക്ലാസ്സിലിരിക്കുന്നത്. മൊബൈല്‍ ഫോണും, കംബ്യുട്ടറും, ഇന്റര്‍നെറ്റും ഒക്കെ കൈയിലൊതിക്കിയിരിക്കുന്നവരാണ്. അവര്‍ക്ക് സ്വീകരിക്കാവുന്ന വിജ്ഞാനത്തിന് , കാണാവുന്ന കാഴ്ച്ചകള്‍ക്ക് പരിധിയില്ല. പത്തും , പതിനാലും വയസ്സുള്ള അവരുടെ മുന്നില്‍ നാം തോറ്റു കൊടുക്കേണ്ട കാര്യമില്ല.തെറ്റും,ശരിയും,നന്മയും,തിന്മയും വേര്‍തിരിച്ചു കാണിക്കുവാനും പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ സ്വാന്തനിപ്പിക്കുവാനും നമുക്ക് കഴിയണം. ഇവരെ നേരെയാക്കാന്‍ എനിക്ക് പറ്റില്ല എന്ന് പറയരുത്.ഇത്തരം സാഹചര്യങ്ങളില്‍ ചുമതല മറ്റുള്ളവരെയേല്‍പ്പിച്ചൊഴിയരുത്. അങ്ങനെ ചെയ്യുംബോള്‍ള്‍ വിലയിടിയുന്നത് ആ അധ്യാപികക്കാണ്.അവിടെ വിദ്യാര്‍ഥികള്‍ ജയിക്കുന്നു. ടീച്ചര്‍ തോല്‍ക്കുന്നു.ഭാവിയില്‍ ഇത്തരം അധ്യാപികമാര്‍ പ്രധാന അധ്യാപകരായി വന്നാലുള്ള സ്ഥിതി എന്തായിരിക്കും ?
good
ReplyDeleteDear Mashe,
ReplyDeleteyou have portrait ed teacher as a female gender, there are so many things to be learned from a male teacher also. A mash can also a role modal for student.So you may please generically when you quote to the community.At present scenario,children are affected badly by medias rather pick up the goodness .Hence the first and foremost is to bring up them religiously from their childhood onward. This herculean responsibility falls upon guardians.
continuing..A guardian means one who guard the moral of a child.He/she should be always with the child till he get the maturity not by age but intellectually!once he attained this stage of clear vision,no geometry and arithmetic will work as you cautioned in the subject.Hence let's start from the parents to correct them.teacher role as important as the above,but still after the first stage only.appreciate your good move on this subject as very few only take care like you.wish you all success in your mission .thanking you vinoos. can be reached at vinooskannan@gmail.com
ReplyDelete