
കവിത
കുരുവികള്‍
ഗൌരിലക്ഷ്മി
കുരുവികളേ ചെറുകുരുവികളേ
മാനം നോക്കി പോകുന്നോ ?
കൂടുണ്ടാക്കാന്‍ പൊകുന്നോ ?
കൂട്ടരെ കാണാന്‍ പോകുന്നോ ?
കൂടു വെച്ചു മുട്ടകളിട്ട്
കുരുവി കുഞ്ഞുപിറന്നല്ലോ
കുഞ്ഞു കുരുവി കരഞ്ഞല്ലോ
ചിറകുകള്‍ വീശി പറന്നല്ലോ
അമ്മയെ നോക്കി പോയല്ലോ
മാനം നോക്കി പോയല്ലോ !
No comments:
Post a Comment