സിംഹവാലന്‍ കുരങ്ങ് വംശമറ്റ് പോകും എന്ന് വ്യാകുലപ്പെട്ട് കണ്ണീരൊഴുക്കിയ സാഹിത്യ , സാംസ്കാരിക നായകന്മാര്‍ക്ക് , ഇപ്പോഴിതാ ടി. പി . ചന്ദ്രശേഖരന്‍ എന്ന മനുഷ്യന്‍ ഒരു കോഴിയെ കൊല്ലുന്നത് പോലെ കൊല ചെയ്യപ്പെട്ടപ്പോള്‍ മിണ്ടാട്ടം മുട്ടിപ്പോയി.
മനുഷ്യന് ഒരു കുരങ്ങിന്റെ വില പോലുമില്ലേ ?
സാംസ്കാരിക നായകന്മാര്‍ക്ക് പ്രതികരിക്കാനും, പ്രതികരിക്കാതിരിക്കാനും ഒരു പോലെ സ്വതന്ത്ര്യമുണ്ട്. പക്ഷെ ഇത്തരം രാക്ഷസീയതകള്‍ക്കും, അനീതികള്‍ക്കും എതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താന്‍ കലാകാരന്മാര്‍ ഒരുമിക്കുംബൊള്‍ സാധിക്കും.അവര്‍ ഉണര്‍ന്ന് സമൂഹത്തെ ഉണര്‍ത്താനോരുങ്ങാത്തത് അതിന്‍ കൂട്ടു നില്‍ക്കുന്നതിന് തുല്യമാണ് .
സാമൂഹ്യ സംസ്കാരിക പ്രവര്‍ത്തകരും, പൊതുജനങ്ങളും, സര്‍ക്കാരും ഒറ്റക്കെട്ടായി പ്രതികരിച്ചാല്‍ വാടക കൊലയാളികളെയും, അതിന് പ്രേരിപ്പിക്കുന്നവരെയും, ഇല്ലായ്മ ചെയ്യാന്‍ കഴിയും.
“സുകുമാര്‍ അഴീക്കോട്” പോലുളള്ള സിംഹ ഗര്‍ജനങ്ങള്‍ പൊലിഞ്ഞു പോയതോര്‍ക്കുംബോള്‍ ഈ അവസരത്തില്‍ നഷ്ടം അനുഭവപ്പെടുന്നു.
കുറച്ച് കാലം ഈ കൊലപാതകം വലിയ കോളിളക്കം ഉണ്ടാക്കും. പിന്നെ ഇതിനെക്കാള്‍ വലിയ ഒരു പ്രശ്നം വരും. അപ്പോള്‍ നമ്മളിതു മറക്കും. അഞ്ചാം മന്ത്രി പ്രശ്നം, മുല്ലപ്പെരിയാര്‍ ,
ബാലക്രിഷ്ണ പിള്ളയുടെ ജയില്‍ വാസം, പാമോലിന്‍ , എസ്.എന്‍. സി. ലവ് ലിന്‍ , 3 ജി സ്പെക് ട്രം,സുനാമി ...... ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ ! ഒന്നിനു മീതെ മറ്റൊന്ന് !
ജനം മറന്നാലും, മാധ്യമങ്ങള്‍ കൈയൊഴിഞ്ഞാലും, ടി.പി. ചന്ദ്രശേഖരന്റെ മാതാവിനും, ഭാര്യക്കും, മകനും ഈ ദുരന്തം മറക്കാനാവുമോ? അവരുടെ ജീവിതത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
No comments:
Post a Comment