പ്രകൃതിയുടെ
സ്നേഹചിത്രകാരന്‍
പ്രകൃതിയെ
കാവ്യാത്മകമായി ചിത്രീകരിക്കുകയാണ്
വിപിന്‍ കെ നായര്‍ എന്ന യുവ
ചിത്രകാരന്‍. മണ്ണില്‍
നിന്നും മനസ്സില്‍ നിന്ന്
പോലും മരങ്ങള്‍ മറഞ്ഞു
കൊണ്ടിരിക്കുമ്പോള്‍ വിപിന്റെ
കാന്‍വാസില്‍ മരങ്ങള്‍
പടര്‍ന്ന് പന്തലിക്കുകയാണ്.വിപിന്റെ
മനസ്സ് നിറയെ പച്ചപ്പരപ്പാണെന്ന്
തോന്നുന്നു.പ്രകൃതിയെ
, പ്രത്യേകിച്ച്
മരക്കൂട്ടങ്ങളുടെ നിബിഢതയെ
അത്രക്കിഷ്ടപ്പെടുന്നുണ്ട്
ഈ ചിത്രകാരന്‍.മരച്ചിത്രങ്ങള്‍ക്ക്
മുന്നിലിരുന്ന് മനസ്സിനെ
ധ്യാനാത്മകമാക്കുയെന്നാണ്
വിപിന്‍ പറയുന്നത്.കണ്ണും
മനസ്സും ആ പച്ചപടര്‍പ്പുകളിലേക്ക്
ആവാഹിക്കുമ്പോള്‍ ഒരു പാട്
കാഴ്ച്ചകള്‍ അനുഭവിക്കാം
എന്ന് ചിത്രകാരന്‍.അതുകൊണ്ട്
തന്നെ ചിത്രങ്ങള്‍ക്ക്
വിവരണമില്ലയെന്ന് ഭവ്യതയോടെ
ഈ ചിത്രകാരന്‍ മൊഴിയുന്നു.
ചിത്ര
രചനക്ക് കേരള ലളിത കലാ
അക്കാദമിയുടെ അവാര്‍ഡ്
കരസ്ഥമാക്കിയിട്ടുണ്ട് ഈ
യുവ ചിത്രകാരന്‍.
മനസ്സിന്
ശാന്തിയും സമാധാനവും പകര്‍ന്ന്
നല്‍കുന്ന മരങ്ങളെ സ്നേഹിക്കണമെന്ന
ആശയം പകര്‍ന്ന് ചിത്രം വരച്ച്
കൊണ്ടിരിക്കുകയെന്ന ദൗത്യം
നിര്‍വഹിച്ചുകൊണ്ടിക്കുകയാണ്
വിപിന്‍.പ്രകൃതിയുടെ
ഈ സ്നേഹഗായകന് ഇനിയും
വര്‍ണ്ണമനോഹര ദൃശ്യങ്ങള്‍
രചിക്കാന്‍ കഴിയട്ടെ
എന്നാശംസിക്കുന്നു. എന്റെ
ഈ പ്രിയ ശിഷ്യന് സര്‍വ്വഭാവുകങ്ങളും
നേരുന്നു
No comments:
Post a Comment