പ്ളാസ്റ്റിക്ക്
കത്തിക്കല്ലേ ,
പ്ളീസ്.......
പ്ളാസ്റ്റിക്ക്
കത്തിച്ച് ചാരവും , പുകയും
ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന
നഗരമെന്ന കുപ്രസിദ്ധി പറവൂര്‍
നഗര സഭ കരസ്ഥമാക്കും.
മാലിന്യം ഉറവിടത്തില്‍
സംസ്ക്കരിക്കാന്‍ പറവൂര്‍
നഗരത്തിലെ ജനങ്ങള്‍ കണ്ടെത്തിയ
മാര്‍ഗ്ഗമാണ് പ്ളാസ്റ്റിക്ക്
കത്തിക്കല്‍ .പറവൂര്‍
നഗര സഭ നടപ്പിലാക്കിയ ഉറവിട
മാലിന്യ സംസ്ക്കരണ പദ്ധതിയുടെ
അനന്തരഫലമായാണ് പറവൂരില്‍
നിന്നും ഇത്രയധികം പുക ഉയരുന്നത്
. പ്ളാസ്റ്റിക്ക്
പുകയുല്‍പ്പാദനത്തിനുള്ള
അവാര്‍ഡ് നഗരസഭക്ക് നല്‍കണം.
.
മാലിന്യ
സംസ്ക്കരണം ജനങ്ങളെ ഏല്‍പ്പിച്ച്
നഗരസഭ കൈകെട്ടി കണ്ണടച്ചിരുന്നു.
മാലിന്യം നിക്ഷേപിക്കാന്‍
പൈപ്പുകള്‍ നല്‍കി. വഴിവക്കില്‍
നിന്നും റിങ്ങുകള്‍ നീക്കം
ചെയ്തു. മാലിന്യ
ശേഖരണം നിറുത്തി . പ്ളാസ്റ്റിക്ക്
നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍
നടപടിയൊന്നും ചെയ്തില്ല.
വീടുകളില്‍
പ്ളാസ്റ്റിക്ക് കൂമ്പാരമായപ്പോള്‍
ജനം സ്വയം പരിഹാരം കണ്ടെത്തി.
കുറേശ്ശേ കത്തിച്ച്
ഒതുക്കാന്‍ തുടങ്ങി.
പ്ളാസ്റ്റിക്ക്
കത്തുമ്പോഴുള്ള പുക ശ്വസിക്കുന്നത്
മാരകമാണെന്ന അറില്ലായ്മയൊന്നും
പറവൂര്‍കാര്‍ക്കില്ല.
എങ്കിലും ഈ കടുംകൈ
ചെയ്തുകൊണ്ടിരിക്കുന്നു.
ഇതാ
ഒരു പത്ര വാര്‍ത്ത വന്നിരിക്കുന്നു.
എറണാകുളം ജില്ലയിലെ
മറ്റു പ്രദേശങ്ങളെ അപേക്ഷ്ച്ച്
പറവൂരില്‍ കാന്‍സര്‍ രോഗബാധിതരും
, ഇതുമൂലമുള്ള
മരണവും കൂടുതലാണെന്ന് പറവൂര്‍
നഗരസഭ കൗണ്‍സിലര്‍ പി
വിശ്വനാഥമേനോന്‍ കൗണ്‍സിലില്‍
അറിയിച്ചിരിക്കുന്നു.
രോഗബാധ പറവൂരില്‍
വര്‍ദ്ധിക്കാനിടയായ സാഹചര്യം
അന്വേഷിക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടിരിക്കുന്നു.
പൊതുജനത്തിന്റെ
ആരോഗ്യകാര്യത്തില്‍
ഉല്‍ക്കണ്ഠപ്പെടുന്ന ഒരു
ജനപ്രതിനിധിയെങ്കിലും പറവൂര്‍
നഗരത്തില്‍ ഉണ്ടല്ലോ
എന്നാശ്വസിക്കാം.
No comments:
Post a Comment