ആക്ഷേപങ്ങളും അഭിപ്രായങ്ങളും.
ഫേസ് ബുക്ക് , വാട്ട്സ് ആപ്പ് തുടങ്ങിയ നവ ലോക മാധ്യമങ്ങള്‍ ഊഹോപോഹങ്ങളും കെട്ടു കഥകളും പ്രചരിപ്പിക്കുന്നതിനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുന്നു.യുവതലമുറയാണ് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്ന കാര്യമാണ് അത്യന്തം ഖേദകരം. സുപ്രസിദ്ധ സിനിമാതാരം രാഘവന്റെ മകന്‍ യുവ നടന്‍ ജിഷ്ണു ആശുപത്രിയില്‍ കിടക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയിലെ ഐ സി യു വില്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ ചിത്രം പകര്‍ത്തിയത് ആശുപത്രി ജീവനക്കാര്‍ ആയിരിക്കും. ആശുപത്രി ജീവനക്കാരുടെ കുസൃതിയാണെന്നാണ് ജിഷ്ണു പത്രപ്രസ്താവനയില്‍ പറയുന്നത് . ഇതൊരു കുസൃതിയായി കരുതാനാവില്ല. ആശുപത്രിജീവനക്കാര്‍ അധാര്‍മ്മിക പ്രവര്‍ത്തനമാണ് നടത്തിയത്. മൊബൈല്‍ ഫോണിലായിരിക്കും ചിത്രമെടുത്തത് . ഐ സി യു വിനകത്ത് മൊബൈല്‍ ഫോണ്‍ നിയമ വിരുദ്ധമായി ഉപയോഗിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ആശുപത്രി അധികൃതര്‍ തന്നെ നിയമലംഘനം നടത്തിയിയിക്കുകയാണ്. ഒരു പ്രശസ്ത വ്യക്തിയുടെ അനുഭവം ഇതാണെങ്കില്‍ , ഐ സി യു വില്‍ കിടക്കേണ്ടി വരുന്ന മറ്റ് രോഗികള്‍ക്ക് എന്ത് ശ്രദ്ധയും സംരക്ഷണവുമാണ് ലഭിക്കുക ? ഫോട്ടോ മാത്രമല്ല മറ്റ് പലതും എടുക്കുന്നുണ്ടാവും എന്ന് സംശയിക്കേണ്ടി വരും .
No comments:
Post a Comment