18 March, 2020

കവിത

കലികാല കാഴ്ച്ചകള്‍

എം.എന്‍.സന്തോഷ്


ഇത് കലി കാലമോ?
ലോകാവസാനമോ?
കാറ്റായി , കടലായി
പ്രളയ പ്രവാഹമായി
സൂക്ഷ്മ രോഗാണുവായി
ഓരോരോ കാലങ്ങള്‍.
ഓഖി,സുനാമി
പ്രളയം, കൊറോണ .
കലികാല കാഴ്ച്ചകള്‍ !

കൈകോര്‍ത്ത നാളുകള്‍,
'പതിനെട്ടി'ലെ പ്രളയ കാലം.
തോളിലേറി, മുതുകിലേറി
ഒരു പന്തിയിലുണ്ട കാലം
ഒരു കൂരയിലൊരുമിച്ചതും.
അതിജീവനം പഠിച്ചതും.

ഇത് കൊറോണ പരക്കുന്ന കാലം
തൊടാന്‍ പോലും പറ്റാത്ത കാലം
കൈകോര്‍ക്കാന്‍ പാടില്ല മാലോകരും
കാക്കണം തീണ്ടാപ്പാടകലം.
തൊട്ടാല്‍    കുളിക്കണം
പിടിപെട്ടാല്‍ ഒളിക്കണം.
'ഐസൊലഷന്‍' , 'ക്വറന്‍റയിന്‍'
ഓ ! മൈ ഗോഡ് .
കലി കാലമല്ലേയിത് ?
ഓഖി , സുനാമി, നീപ
കൊറോണ, ?  ?  ?
വരുമോരോരോ ദശ !


എം.എന്‍.സന്തോഷ്
പറവുര്‍

No comments:

Post a Comment

Great expectations