22 June, 2020

പുസ്തകപരിചയം



ആടുജീവിതം

 
വ്യത്യസ്ഥമായ ഒരു വായനാനുഭവം 
 


      ഗൗരിലക്ഷ്മി

















സാഹിത്യം ഉത്ഭവിക്കുന്നത് അനുഭവങ്ങളില്‍ നിന്നാണ്. ജീവിതത്തിന്റെ

ജൈത്രയാത്രയില്‍ നിരവധി പ്രതിസന്ധികള്‍ ഓരോ വ്യക്തികളും നേരിടും.

ചിലപ്പോള്‍ കൈപ്പേറിയത്, അല്ലെങ്കില്‍ മധുരിക്കുന്നത്.

സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും ഉതിര്‍ത്തിയെടുക്കുന്നതാണ് സാഹിത്യം.


കഥാകൃത്ത് തികച്ചും യാദൃച്ഛികമായി ഒരു പ്രവാസിയുടെ

ജീവിതദുരിതങ്ങളെക്കുറിച്ച് അറിയുന്നു. അയാളുടെ നീറുന്ന കനല്‍ വഴികള്‍

കഥാകൃത്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു. അത് പിന്നീട്

അക്ഷരങ്ങളിലൂടെ ഒരു നോവലായി പുനര്‍ജ്ജനിക്കുന്നു. ജനഹൃദയങ്ങളെ

ഈറനണിയിക്കുന്നു.ഒരു പ്രാദേശിക എഴുത്തില്‍ നിന്നും ദേശീയ ധാരയിലേക്ക്

കാലാതിവര്‍ത്തിയായി ഒഴുകുന്ന നദിക്ക് സമാനമായി ആ സാഹിത്യ സൃഷ്ടി

പ്രവഹിക്കുന്നു.


ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ പറ്റിയാണ് പറയുന്നത്.


കോവിഡ് ഭീതിക്കിടെ പ്ളസ് ടു പരീക്ഷയും കഴിഞ്ഞിരിക്കുമ്പോള്‍ ഞാന്‍

വായിച്ച് ഒരു പുസ്തകമാണ് ആടുജീവിതം എന്ന നോവല്‍.

പ്രവാസിയുടെ നീറുന്ന ജീവിതമാണ് നോവലിന്റെ കഥാതന്തു.ജീവിതം

കരുപ്പിടിപ്പിക്കാനുളള സ്വപ്നങ്ങളുമായി ഗള്‍ഫിലെ സ്വപ്ന ഭൂമികളിലേക്ക്

ചേക്കേറുന്ന പ്രവാസിയുടെ - നജീബിന്റെ - നരക ജീവിതമാണ്

ആടുജീവിതത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.


ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഒരു തൊഴിലും വരുമാനവും കണ്ടെത്തുന്നതിന്

പ്രാരംബ്ദങ്ങളുടെ ഭാണ്ഡവും പേറി ഗള്‍ഫിലേക്ക് ചേക്കേറുന്ന ഏതൊരു

മലയാളിയേയും പോലെ പുറപ്പെടുന്ന നജീബാണ് നോവലി

ലെ കേന്ദ്ര കഥാപാത്രം. ഭാര്യയുടെ പ്രസവം അടുത്തിരിക്കുന്ന് ഒരവസരമായിട്ടു

പോലും കുടുംബത്തിന്റെ നിലനില്‍പ്പോര്‍ത്ത് ഉള്ളത് വിറ്റ് പെറുക്കി നാട്

വിടുകയാണ് നജീബ്.


ഗള്‍ഫില്‍ കാലുകുത്തിയ നജീബിന്റെ ജീവിതം മാറി മറിയുകയാണ്. തന്റെ

അര്‍ബാബിനെയും കാത്ത് സഹയാത്രികനും നാട്ടുകാരനുമായ ഹക്കിനൊപ്പം

എയര്‍പോര്‍ട്ടില്‍ ഏറെ നേരം കാത്തുനിന്നു. കാത്തിരിപ്പിനൊടുവില്‍ അര്

ബാബിനു സമാനനായ ഒരാള്‍ അവര്‍ക്കടുത്തെത്തി. ആഗതന്‍ രണ്ടു പേരുടേയും

പാസ്പ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം അയാളൊടൊപ്പം വണ്ടിയില്‍

കയറാനാവശ്യപ്പെടുന്നു.


ആ വണ്ടി നഗരങ്ങള്‍ കടന്ന് മണലാരണ്യത്തിലേക്ക് പ്രവേശിക്കുന്നു. എവിടെയും

വിജനത!


പിന്നെ ഓരോ നിമിഷവും നജീബ് സങ്കല്‍പ്പിച്ച കാര്യങ്ങളല്ല സംഭവിക്കുന്നത്.

നജീബും ഹക്കിമും അര്‍ബാബിന്റെ ആടു വളര്‍ത്തല്‍ കേന്ദ്രത്തിലെ അടിമ

തൊഴിലാളികളായി കുടുക്കപ്പെട്ടു.ആടിന് തീറ്റ കൊടുക്കുക, മേയ്ക്കുക,

പരിപാലിക്കുക. തീറ്റയും , കിടപ്പും ആടുകള്‍ക്കൊപ്പം .അര്‍ബാബിന്റെ ക്രൂരമായ

ശിക്ഷാവിധികളും സഹിച്ച് ആടുകളോടൊപ്പം ഉണ്ടും ഉറങ്ങിയും മൂന്ന് വര്

ഷക്കാലത്തെ നരക തുല്യമായ തടവ് ജീവിതം.


മരുഭൂമിയിലെ ചൂടും , ദാഹവും , വിശപ്പും എല്ലാ യാതനകളും നജീബ്

ഇക്കാലത്തിനിടക്ക് സഹിക്കാന്‍ പഠിച്ചു. മരുഭൂമിയില്‍ ആടുകള്‍ക്കിടയില്‍ നിന്നും

ഒരു രക്ഷപ്പെടല്‍ അയാളുടെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല. എങ്കിലും

അള്ളാവിലുള്ള വിശ്വാസം അയാള്‍ കൈവിട്ടില്ല. ഇടക്ക് അര്‍ബാബ് നല്‍കുന്ന

കുബൂസ് കഴിച്ച് വിശപ്പടക്കും. അതില്ലാത്തപ്പോള്‍ ആടിന് കൊടുക്കന്ന ഭക്ഷണം

കഴിക്കും. ആടുകള്‍ക്കൊപ്പം ഉറങ്ങും .


അര്‍ബാബുമാര്‍ നല്‍കുന്ന ശിക്ഷകള്‍ മൃഗീയമായിരുന്നു. സഹിക്കുകമാത്രം.

നിലവിളിക്കാന്‍ പോലും അവകാശമില്ല.


അങ്ങനെയിരിക്കെ ഹക്കിമിനെ കാണാനിടവരുന്നു. ഇബ്രാഹിം

ബാദരിയെക്കുറിച്ചുള്ള വിവരം അറിയാനിടവരികയും ചെയ്യുന്നു.അര്‍ബാബുമാര്‍

മസറയിയിലില്ലാത്ത സമയം നോക്കി അവര്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു.

ഏകാന്തവും,വിജനവുമായ മരുഭൂമിയിലൂടെ അവര്‍ രക്ഷപെട്ടോടുന്നു.ഒരു

നിശ്ചയവുമില്ല. ജീവന്‍ അള്ളാവിലര്‍പ്പിച്ചുള്ള പലായനം. പിന്നീട് ഉദ്വോഗ

ജനകമായ നിമിഷങ്ങളും, നെഞ്ചിടിപ്പിക്കുന്നതും , കണ്ണീരണിയിപ്പിക്കുന്നതുമായ

സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പ്രത്യാശയുടെ ദീപനാളം

വായനക്കാരന്റെ മനസ്സില്‍ തെളിയിച്ചുകൊണ്ട് നോവലിസ്റ്റ് വിജയക്കൊടി

പാറിക്കുന്നു.


ദുബായ് എന്നുള്ള സങ്കല്‍പ്പത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു


പശ്ചാത്തലമാണ് നോവലിസ്ററ് ചിത്രീകരിച്ചിരിക്കുന്നത്. സ്വപ്നഭൂമി

തേടിപോകുന്ന് ഓരോ പ്രവാസിയും അനുഭവിക്കുന്നത് നീറുന്ന ജീവിതമാണ്

എന്ന് പച്ചപരമാര്‍ത്ഥം നോവലിസ്റ്റ് നിര്‍ദ്ദയം വിളംബരം ചെയ്യുന്നു. ആരും

കാണാതെ പോകുന്ന , അറിയാതെ പോകുന്ന നിരവധി നജീബുമാരുടെ

ജീവിതമാണ് നോവലിസ്റ്റ് ആവിഷ്ക്കരിച്ചിരിക്കുന്നത്.


വളരെ ലളിതമായ ശൈലിയിലാണ് നോവല്‍ ആഖ്യാനം ചെയ്തിരിക്കുന്നത്.

ആസ്വാദനത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരനെ കൊണ്ടപോകുന്നു.

ജിവിതം തിരികെ പിടിക്കാനുള്ള ആവേശമാണ് നജീബിനെ ആടുജീവിതത്തില്‍

നിന്നും അതിജീവിക്കാന്‍ തുണയായത്.


ആടുജീവിതം എന്ന നോവല്‍ ആസ്വാദക മനസ്സില്‍ കാലാതിവര്‍ത്തിയായി

നിലകൊള്ളുമെന്ന് തീര്‍ച്ചയാണ്. ഒരു വിങ്ങലോടെ , നെഞ്ചിടിപ്പോടെ മാത്രമേ

ഈ നോവലിന്റെ അവസാന പേജും വായിച്ച് തീര്‍ക്കുകയുള്ളു.


വ്യത്യസ്ഥമായ ഒരു വായനാനുഭവമായിരുന്നു അത്.

19 June, 2020

മഹാഭാരതത്തിലെ ഗണിത കൗതുകങ്ങള്‍




ദ്വാപര യുഗവും കലിയുഗവും സന്ധിക്കുന്ന യുഗ സംക്രമ കാലത്തിലായിരുന്നു 

മഹാഭാരത യുദ്ധം. ശ്രീകൃഷ്ണന്‍ തന്നെയായിരുന്നു പാണ്ഡവപ്പടയുടെ തേരാളി

 കൗരവ പക്ഷത്തിലാകട്ടെ , ഭീക്ഷ്മര്‍, ദ്രോണാചാര്യര്‍, കര്‍ണ്ണന്‍, ശല്യര്‍ 

എന്നിങ്ങനെ വീരന്മാര്‍ ഒന്നൊന്നായി കൗരവപ്പടക്ക് നേതൃത്വം നല്‍കി
 
ഭീക്ഷ്മര്‍ ആദ്യത്തെ പത്ത് ദിവസം. ഭീക്ഷ്മരുടെ പതനത്തെ തുടര്‍ന്ന് അതിനടുത്ത 

അഞ്ചുദിവസം ദ്രോണാചാര്യര്‍. അതിനടുത്ത രണ്ട് ദിവസം വീര നായകന്‍ 

കര്‍ണ്ണന്‍. പിന്നെയൊരര്‍ദ്ധ ദിവസം ശല്യര്‍. പതിനേഴര ദിവസങ്ങള്‍ പിന്നിട്ടു

 ഭീമനും ദുര്യോധനനും തമ്മില്‍ അതിഭീകരമായ ഗദായുദ്ധം മായിരുന്നു പിന്നീട് 

നടന്നത് . അത് ഒരു അര്‍ദ്ധദിനം . ദുര്യോധനന്റെ അന്ത്യത്തോടെ പതിനെട്ട് 

ദിനങ്ങള്‍ പൂര്‍ത്തിയായി. അന്ന് രാത്രിയിലാണ് അവശേഷിക്കുന്ന 

പാണ്ഡവപ്പടയെ 

ഉന്മൂനാശം ചെയ്തു കൊണ്ട് കൂടാരം ആക്രമണം നടന്നത്. പതിനെട്ട് 

അക്ഷൗഹിണി 

പടയും തകര്‍ന്ന് തരിപ്പണമായി
 
എന്താണ് അക്ഷൗഹിണി പട ? അക്ഷൗഹിണി പടയുടെ വിന്യാസവും ആ 

സൈന്യവ്യൂഹത്തിന്റെ ഗണിതവും പരിശോധിച്ച് നോക്കാം
 
തേര്, ആന, കാലാള്‍, കുതിര എന്നീ ചതുരംഗ പോരാളികളാണ് 

അക്ഷൗഹിണിയുടെ അടിസ്ഥാന ഘടകം. എട്ട് ഘടകങ്ങള്‍ ചേര്‍ന്നതാണ് ഒരു 

അക്ഷൗഹിണി. പത്തി, സേനാമുഖം, ഗുരുമം , ഗണം, വാഹിനി, വൃതന, ചമു

 അനീകിനി എന്നിവയാണ് എട്ട് വിഭാഗങ്ങള്‍

 
സേനാ വിഭാഗത്തിന്റെ പേര്
അംഗങ്ങളുടെ എണ്ണം
പത്തി
ഒരു തേര്, ഒരു ആന, അഞ്ച് കാലാള്‍, മൂന്ന് കുതിര
സേനാമുഖം
മൂന്ന് പത്തികള്‍
ഗുരുമം
മൂന്ന് സേനാമുഖങ്ങള്‍
ഗണം
മൂന്ന് ഗുരുമങ്ങള്‍
വാഹിനി
മൂന്ന് ഗണങ്ങള്‍
വൃതന
മൂന്ന് വാഹിനികള്‍
ചമു
മൂന്ന് വൃതനകള്‍
അനീകിനി
മൂന്ന് ചമുക്കള്‍
അക്ഷൗഹിണി
പത്ത് അനീകിനികള്‍


വിശദമായ പട്ടിക
സേനയുടെ പേര്
തേര്
ആന
കാലാള്‍
കുതിര
പത്തി
1
1
5
3
സേനാമുഖം
3
3
15
9
ഗുരുമം
9
9
45
27
ഗണം
27
27
135
81
വാഹിനി
81
81
405
243
വൃതന
243
243
1215
729
ചമു
729
729
3645
2187
അനീകിനി
2187
2187
10935
6561
അക്ഷൗഹിണി
21870
21870
109350
65610

1, 3,9,27,81,.....എന്നീ സംഖ്യകള്‍, അതായത് മൂന്ന് പൊതുഗുണകമായി 

വരുന്ന ജ്യാമിതീയ ശ്രേണിയുടെ ക്രമത്തിലാണ് സൈന്യത്തെ 

വിന്യസിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും

30 , 30, 31, 32, 33, 34 ........എന്ന സംഖ്യാ ശ്രേണിയിലാണ് തേര്
 ആന, കുതിര എന്നീ സൈന്യ വിഭാഗത്തെ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം 
കാലാള്‍ വിഭാഗത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത് 30x5 , 31x5 , 32x5 , 
33x5 , ..... എന്ന ശ്രേണിയിലുമാണ് എന്നത് കൗതുകകരമായ വസ്തുതയാണ്.

ഇനി ഒരു അക്ഷൗഹിണി പടയിലെ ഓരോ സൈനിക വീഭാഗത്തിന്റെ എണ്ണവും
 പ്രത്യേകതയും വിലയിരുത്താം.

സൈന്യം
ആകെ എണ്ണം
അക്കങ്ങളുടെ തുക
തേര്
21,870
2+1+8+7+0
18
1+8
9
ആന
21,870
2+1+8+7+0
18
1+8
9
കാലാള്‍
1,09,350
1+0+9+3+5+0
18
1+8
9
കുതിര
65,610
6+5+6+1+0
18
1+8
9
ആകെ
2,18,700
2+1+8+7+0+0
18
1+8
9



പാണ്ഡവര്‍ക്ക് ഏഴും, കൗരവര്‍ക്ക് പതിനൊന്നും അക്ഷൗഹിണി വീതമാണ് 
ഉണ്ടായിരുന്നത്. ഏഴ്, പതിനൊന്ന് എന്നീ സംഖ്യകളുടെ പ്രത്യേകത 
അറിയാമല്ലോ. രണ്ടും അഭാജ്യ സംഖ്യകളാണ്.

കുരുക്ഷേത്ര യുദ്ധഭൂമിയിലുണ്ടായിരുന്ന പതിനെട്ട് അക്ഷൗഹിണിയിലെ സൈനിക 
വിഭാഗത്തിന്റെ എണ്ണത്തിലും കൗതുകമെന്താണുള്ളത് എന്ന് പരിശോധിക്കാം
 
സൈന്യം
ആകെ എണ്ണം
അക്കങ്ങളുടെ തുക
തേര്
3,93,660
3+9+3+6+6+0
27
2+7
9
ആന
3,93,660
3+9+3+6+6+0
27
2+7
9
കാലാള്‍
19,68,300
1+9+6+8+3+0+0
27
2+7
9
കുതിര
11,80,980
1+1+8+0+9+8+0
27
2+7
9
ആകെ
39,36600
3+9+3+6+6+0+0
27
2+7
9



അക്ക തുക ഒമ്പത് വരുന്നു എന്നത് രസകരമായ വസ്തുതയാണ്. മഹാഭാരതത്തെ 

പതിനെട്ട് പര്‍വ്വങ്ങളായി വിഭജിച്ചാണ് കഥാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് എന്ന് 
കാണാന്‍കഴിയും.



അക്ഷൗഹിണിയെ സംഖ്യാ പിരമിഡുകളായും ചിത്രീകരിക്കാം എന്ന് വ്യാസ 
മഹര്‍ഷിക്ക് നല്ല ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്ന് കരുതാം. സംഖ്യാ ഗണിതം
 സംഖ്യാ പിരമിഡുകളുടെ ശക്തി, സൗന്ദര്യം എന്നിവയെ പറ്റിയും അദ്ദേഹത്തിന് 
തികഞ്ഞ ജ്ഞാനം ഉണ്ടായിരുന്നു. സൈനിക വ്യൂഹത്തെ സംഖ്യാ പിരമിഡിന്റെ 
സുന്ദരാകാരത്തില്‍‍ വിന്യസിച്ചതിലൂടെ ആക്രമണം , പ്രതിരോധം , കരുത്ത് 
എന്നിവ സൃഷ്ടിക്കാന്‍ കഴിഞ്ഞു.



എം.എന്‍.സന്തോഷ്















കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...