പുതുവര്‍ഷ ഗീതം
എം.എന്‍.സന്തോഷ്
ഇരുപത്തിയൊന്നിന്‍ പുലരി പിറന്നു ;
സുസ്വാഗതമേകാം സുദിനത്തെ ഹാര്‍ദ്ദമായ്
മഴനനഞ്ഞിന്നലെ ഇരുപത് വിടവാങ്ങി
മെല്ലെ മടങ്ങി കാലയവനികക്കപ്പുറം
ഒറ്റപ്പെട്ടുപോയ് , കഷ്ട നഷ്ടങ്ങളും ,ഹാ !
ഒട്ടു സഹിച്ചു നാം ഇരുപതിന്‍ നാള്‍കളില്‍
കളിക്കൂട്ടരെ കാണാതെ ഒറ്റക്കിരുന്ന നാള്‍
കൂട്ടം കൂടാതകലത്തിരുന്ന നാള്‍
ഉള്ളതു കൂട്ടീട്ട് ഓണവും ഉണ്ട നാള്‍.
മഹാമാരിയും കാലനും കൈകോര്‍ത്ത്,
കാലത്തെ നിശ്ചലമാക്കിയാ നാളുകള്‍.
കൈകഴുകി കൊറോണയെ തുരത്തിടാം,
കരുതലായ്,കാവലായ് കാത്ത് രക്ഷിച്ചതും
ആത്മധൈര്യം പകര്‍ന്നതും ആതുര സേവകര്‍.
പഠിച്ചു നാം ശുചിയുടെ പുതു പുതു പാഠങ്ങള്‍
ആ പാഠം കരുത്തായ് തീരണം നമ്മള്‍ക്ക്
ഇരുപത്തിയൊന്നിലിടറാതെ മുന്നേറിടാന്‍.
----------------------------
No comments:
Post a Comment