22 August, 2020

അത്തപ്പുലരിയില്‍

 

പൂക്കളം


അത്തപ്പുലരിയില്‍ എന്തെല്ലാം

പൂക്കള്‍ നിരത്താം മുറ്റത്ത് ?


മുറ്റം ചെത്തി വെളുപ്പിച്ച് ,

ചാണക മേലെ തുമ്പപ്പൂ

ചാര്‍ത്താം ഒരു നിര ചന്തത്തില്‍


ചിത്തിരയില്‍ നിര രണ്ടാണ്

തുളസി കതിരും വിതറേണം


ചോതി ദിനത്തില്‍ മൂന്നാം നാള്‍,

മൂന്ന് നിര പൂ തിരുമുറ്റത്ത് .

വൈശാഖത്തില്‍ നാലു നിര

നാല് നിറത്തിലൊരുക്കേണം

തെച്ചി, മല്ലിക, മന്ദാരപൂ

ചെമ്പരത്തി പൂവതിരിടണം


അനിഴക്കുട ചൂടണം അഞ്ചിന്

വാഴത്തടയില്‍ കുത്തി നിരത്തണം


തൃക്കേട്ട കളം ആറു നിറത്തിലായ്

ആറ് വട്ടത്തിലും ആറിനം പൂവേണം


മൂലത്തില്‍ മൂലക്കളങ്ങള്‍ തന്നെ

മൂലയില്‍ പൂ ‍ നാട്ടി നിര്‍ത്തിടണം


വട്ടമെട്ടായി കൂട്ടേണം എട്ടാം നാളില്‍

പൂരാടം പൂക്കളാലലങ്കരിക്കാന്‍

കൊങ്ങിണി പൂ വേണം , കാക്കപ്പൂവും


ഉത്രാടം നാളില്‍ ഒത്ത് ചേര്‍ന്ന്

പൂക്കളം കെങ്കേമമായ് തീര്‍ത്തിടേണം


തിരുവോണ നാളില്‍ കുളിച്ചൊരുങ്ങി

കോടിപ്പുടവ ഉടുത്തിടണം

ആര്‍പ്പൂ വിളിച്ചും കുരവയിട്ടും

മാവേലി മന്നനെ വരവേല്‍ക്കണം

ആവണി പലകയിട്ടിരുത്തിടണം

നെല്ലും , പറയും, പൂക്കുലയും

പൂവടയും , തുമ്പ കുടവും വേണം .


ഓലക്കുടയും , മെതിയടിയും

രജത കിരീടവും ചൂടി മന്നാ

മലയാള നാട്ടില്‍ വരിക വേഗം

ഓണമായ് പൂത്തുമ്പി പാറിന്നിതാ !


No comments:

Post a Comment