10 August, 2020

നഴ് സറി കവിത

 മയിലാടുന്നതു കണേണ്ടേ

എം.എന്‍.സന്തോഷ്

ഇന്നും വന്നു മയിലണ്ണന്‍
മഴ ചന്നം പിന്നം ചാറുമ്പോള്‍.
ചാറ്റല്‍ മഴയുടെ താളത്തില്‍
പീലി വിടര്‍ത്തി മയിലാടി !

തരികിട തരികിട മേളത്തില്‍
സരിഗമപധനിസ നാദത്തില്‍
ധിമി ധിമി ധിമി രാഗത്തില്‍
മയില്‍ ദുന്ദുഭി ദുന്ദുഭി  ചാഞ്ചാടി.

മയിലാട്ടം കണ്ടാര്‍പ്പോ വിളികള്‍
കാക്കക്കൂട്ടം കലപില കലപില
കൂ കൂ കൂഹൂ കുഴലു വിളിച്ച്
കുയിലുകള്‍ മാവിന്‍ കൊമ്പത്ത്

മഴയുടെ നൃത്തം ദും, ദും, ദും
മയൂര നടനം തക ധിമി തക ധിമി
കോകില നാദം കൂ കൂ കൂ കൂ
ക്രാ ക്രാ ക്രാ ക്രാ കാക്കത്താളം

പൊന്‍മയിലാടുന്നു മുറ്റത്ത്
കാര്‍മുകിലോടുന്നു മാനത്ത്
ആഹാ ഹാ ഹാ എന്തു രസം !
കണ്ടു രസിക്കാന്‍ വരൂ വേഗം .


No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...