കവിത
ഇടവപ്പാതി മഴയേ
തക തിമി തോം
തക തിമി തോം
തക തിമി തക തിമി
തക തിമി തക തക തോം
ഇടവപ്പാതി മഴയേ
ഇടമുറിയാത്ത മഴയെ
കരിമഷി ഇമകളിലെഴുതിയ
കാര്‍ച്ചേലയുടുത്തൊരു പെണ്ണേ
കാര്‍കൂന്തല്‍ പരത്തി ,
കളിചിരി തൂകി
ഇടവഴിയേ, ഇതുവഴിയേ വരുമോ ?
മഴയേ, മാധവമാസ മഴയേ !
മേഘരാജികള്‍ മേയുന്നു മാനത്ത്
മേഘാന്ധകാരം പരക്കുന്നു
മാനത്തെ മേടയില്‍ മേഘനിര്‍ഘോഷം
മേഘനാദന്‍ വിളിക്കുന്നുവോ നിന്നെ
മേഘപുഷ്പങ്ങള്‍ ചാര്‍ത്തിയ ചാരുതേ
വരുമോ ഇതുവഴിയെന്നരുകില്‍
മഴയേ, എഴുതാന്‍ മറന്ന കവിതേ !
എം.എന്‍.സന്തോഷ്
No comments:
Post a Comment