വി ഡി സതീശന്‍
സതിയും ഈശനും വാഴുന്നൊരീ
പെരുവാരത്തെ കോവിലിന്‍
തിരുനടയില്‍ നിന്നുമായനന്ത -
പുരിയില്‍ വിളങ്ങുമാ
മണിമന്ദിരത്തിലേക്കിതാ
പറവൂരിനു പ്രിയനൊരാള്‍
'പ്രതിപക്ഷ പ്രധാനി'യായ് വരുന്നിതാ.
പ്രതീതന്‍, പ്രത്യുല്‍പ്പന്ന മതിയവന്‍
വിദ്യാവിലാസിതന്‍, വീര്യവാന്‍,
വി ഡി സതീശന്‍, വിശാരദന്‍ !
വിളങ്ങണമങ്ങൊരാ കോവിലില്‍ ,
വിശ്രാന്തി വേണ്ടിനി, വിസ്മയിക്ക കേരളം.
'പുനര്‍ജ്ജനി'ക്കട്ടെ സമസ്തവും,
സപ്തകര്‍മ്മങ്ങളാല്‍ സന്തതം !
എം.എന്‍.സന്തോഷ്
പറവൂര്‍
No comments:
Post a Comment