ചെറുവല്യാകുളങ്ങര കൃഷ്ണാ
ചേലയും പീലിയും
ചന്തത്തില്‍ ചാര്‍ത്തിയ
ചേലുള്ള ചെന്താമര കണ്ണാ
ചെറുവല്യാകുളങ്ങര കൃഷ്ണാ
ശ്രീ കൃഷ്ണാ , ഗുരുവായൂരപ്പാ .
നിന്റെ പവിഴാധരത്തിലെ ,
പുല്ലാങ്കുഴലില്‍
നിന്നൊഴുകുന്നതേതൊരു ദിവ്യരാഗം ?
പാഞ്ചജന്യത്തില്‍
മുഴങ്ങുന്നുവോ കൃഷ്ണാ,
പാര്‍ത്ഥന് അന്നരുളിയ ദിവ്യഗീതം ?
ചെറുവല്യാകുളങ്ങര കൃഷ്ണാ,
ശ്രീ കൃഷ്ണാ , ഗുരുവായൂരപ്പാ.
നിന്‍ നീലോല്‍പ്പല മിഴിയിണകളില്‍
തിളങ്ങുന്നതനുതാപമോ ?
സപ്ത സാഗരമോ ?
നിന്‍ മധുരാഞ്ചിത മൃദുമൊഴികളില്‍
വിലസുന്നതനുരാഗമോ ?
ഇരേഴുലകങ്ങളോ ?
പെരുവാരം ദ്വാരകാ പുരിയാക്കുമോ ?
പരിതാപങ്ങള്‍ നാഥാ ഹരിച്ചിടണേ
പാദ പതിതനാം അടിയന് തുണയേകണേ,
ഭക്ത പാരായണാ, ഹരിനാരായണാ.
ചെറുവല്യാകുളങ്ങര കൃഷ്ണാ,
ശ്രീ കൃഷ്ണാ , ഗുരുവായൂരപ്പാ.
എം.എന്‍.സന്തോഷ്
പാട്ട് കേള്‍ക്കാം
No comments:
Post a Comment