31 March, 2024
ഒരു ഈസ്റ്റർ ഗാനം
13 March, 2024
"ജ്ഞാനപ്പാന" – കാലാതിവര്‍ത്തിയായ കാവ്യം ഇന്ന് പൂന്താനം ദിനം
" മധ്യേയിങ്ങനെ കാണുന്ന
നേരത്തു
മത്സരിക്കുന്നതെന്തിനു നാം
വൃഥാ ? "
ഇന്ന് പൂന്താനം ദിനം
എം.എന്‍.സന്തോഷ്
ഇന്ന് കുംഭമാസത്തിലെ അശ്വതി
നക്ഷത്രം. മഹാകവി പൂന്താനത്തിന്റെ
ജന്മദിനം.
"
കുംഭ
മാസത്തിലാകുന്നു നമ്മുടെ
ജന്മ
നക്ഷത്രമശ്വതി നാളെന്നും
"
സ്വന്തം
ജന്മനാളിനെ സൂചിപ്പിച്ച്
പൂന്താനം രചിച്ച ജ്ഞാനപ്പാനയിലെ
വരികളാണിത്.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂർ ഗ്രാമത്തിൽ പൂന്താനം ഇല്ലത്തിലാണ് മഹാകവിയുടെ ജനനം. 1547 ആണ് ജനന വർഷം എന്ന് അനുമാനിക്കുന്നു.
ജനമനസ്സുകളിൽ
ഈശ്വര ഭക്തിയും
സദ്ചിന്തകളും
ഉണർത്തി ഭക്തിമാർഗ്ഗത്തിലൂടെ
ഉദ്ബുദ്ധരാക്കുക
എന്ന നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം
കൊടുത്ത ഭക്ത കവിയാണ് പൂന്താനം.
സംസ്കൃത
പണ്ഡിതനും
കവിയുമായിരുന്ന മേൽപ്പത്തൂർ
നാരായണ ഭട്ടതിരിയും പൂന്താനവും ഒരേ
കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്.
മേൽപ്പത്തൂർ കവിതകൾ പ്രൗഢ
സംസ്കൃതമായിരുന്നുവെങ്കിൽ ,
പൂന്താനം ശുദ്ധ മലയാളത്തിലാണ്
കാവ്യരചന നടത്തിയത്.
" പൂന്തേനാം പല കാവ്യം കണ്ണന്
നിവേദിച്ച
പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ് കോകിലം "
പൂന്താനം കവിതകളുടെ ഭക്തിസാന്ദ്രതയും കാവ്യാത്മകതയുമാണ് മഹാകവി വള്ളത്തോൾ ഈ വരികളിലൂടെ വർണ്ണിച്ചത്.
ജ്ഞാനപ്പാന, സന്താനഗോപാലം, ശ്രീകൃഷ്ണ കർണ്ണാമൃതം, ഘനസംഘം , രാഘവീയം, തുടങ്ങി അമ്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ജ്ഞാനപ്പാന
" മലയാളത്തിലെ
ഉപനിഷത്ത് "
എന്നാണ് ജ്ഞാനപ്പാനയെ
വിശേഷിപ്പിക്കുന്നത്. വേദാന്ത
തത്വങ്ങളും അദ്വൈത സിദ്ധാന്തവും
മനുഷ്യന്റെ അവസ്ഥാന്തരങ്ങളും
നിസ്സഹായതകളും വളരെ
ലളിതമായാണ് ജ്ഞാനപ്പാനയിൽ
നിർണ്ണയം ചെയ്തിരിക്കുന്നത്. 362
വരികളിൽ രചിച്ചിരിക്കുന്ന
ഈ കാവ്യം , ദീർഘകാലത്തെ
കാത്തിരിപ്പിന് ശേഷം ജനിച്ച മകൻ
ശൈശവാവസ്ഥയിൽത്തന്നെ
ആകസ്മികമായി മരിച്ചു പോയതിന്റെ
തീവ്രദു:ഖത്തിൽ രചിച്ചതാണെന്നു
പറയുന്നു
" ഉണ്ണികൃഷ്ണൻ
മനസ്സിൽ
കളിക്കുമ്പോൾ
ഉണ്ണികൾ
മറ്റ്
വേണമോ
മക്കളായ് "
എന്ന്
അദ്ദേഹം
സമാധാനിക്കുന്നുണ്ട്.
മേൽപ്പത്തൂരിന്റെ
നാരായണീയത്തേക്കാൾ
പൂന്താനത്തിന്റെ
ജ്ഞാനപ്പാനയാണ് ജനകീയമായത്.
ജ്ഞാനപ്പാന അലയടിക്കാത്ത
ക്ഷേത്രാങ്കണങ്ങളോ,
ഗൃഹാന്തരീക്ഷങ്ങളോ ഒരു ദിവസം
പോലുമുണ്ടാകില്ല.
കണ്ടു
കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്ന് നടിക്കുന്നതും രണ്ട് നാല്
ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതുമായ
കാലത്തിന്റെ ലീലാവിലാസങ്ങൾ കവി
വർണ്ണിക്കുന്നുണ്ട്.
" ഒന്നിലുമറിയാത്ത
ജനങ്ങൾക്ക് ഒന്ന്
കൊണ്ടും തിരിയാത്ത വസ്തുവായ്
ഒന്നു
പോലെയൊന്നില്ലാതൊക്കെയുള്ളതിനൊ
കർമ്മ
പാശത്തെ ലഘിക്കാൻ
ബ്രഹ്മാവിന് പോലും
അസാധ്യമാണെന്നും ചണ്ഡകർമ്മങ്ങൾ
ചെയ്തവൻ
ചാകുമ്പോൾ ചണ്ഡാലകുലത്തിൽ
പിറക്കുമെന്നും കൃപകൂടാതെ
പീഡിപ്പിച്ചീടുന്ന നൃപൻ കൃമിയായ്
പിറക്കുമെന്നുള്ളതുമായ കാര്യങ്ങൾ
നിത്യ സത്യങ്ങളാണെന്നും ഈശ്വരന്റെ
ലീലാവിലാസങ്ങളാണെന്നും കവി
ഉദ്ഘോഷിക്കുന്നു.
കർമ്മങ്ങളുടെ
വിളനിലമാണെന്നതാണ്
ജന്മഭൂമിയായ ഭാരതത്തിന്റെ മഹിമ.
പക്ഷെ, കാലമിന്ന്
കലിയുഗമായതിനാൽ നരകങ്ങളിൽ
പേടി കുറയുന്നുണ്ടെന്നും അതിനാൽ
വിനാശം ഉറപ്പാണെന്നും
അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.
എത്ര
ജന്മങ്ങൾ മലത്തിലും ,
ജലത്തിലും, മണ്ണിലും, മരങ്ങളിലും,
മൃഗമായും മറ്റും കഴിച്ചു കൂട്ടിയിട്ടാണ്
ബീജപാത്രത്തിൽ വന്നു വീണതെന്നും
നീർപ്പോള പോലെയുള്ള ഈ ദേഹത്തിൽ
വെറും വീർപ്പ്
മാത്രമാണിങ്ങനെ
കാണുന്നതെന്നുമുള്ള ന്നതാണ്
പൊള്ളുന്ന പരമാർത്ഥം.
തത്വചിന്താപരമായ
ചില വരികൾ
"രണ്ടു
നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക
മുകളേറിയമന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ "
“എണ്ണിയെണ്ണികുറയുന്നിതായുസ്സും
“കൂടിയല്ലാ
പിറക്കുന്ന നേരത്തും
കൂടിയല്ലാ
മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ
കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു
നാം വൃഥാ "
"തൃപ്തിയാകാ
മനസ്സിന്നൊരു കാലം.
പത്തു
കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ
സഹസ്രം മതിയെന്നും "
ഈശ്വരന്റെ
മായാ വിലാസങ്ങളും
ജീവിതത്തിന്റെ ക്ഷണികതയും
നിസ്സാരതയും ദാർശനിക ഭാവത്തോടെ,
തത്വ ചിന്താപരമായി വിശകലനം
ചെയ്യുന്ന ആ ദർശങ്ങളുടെ അക്ഷയ
ഖനിയാണ് "ജ്ഞാനപ്പാന "യും ആ
മഹാകാവ്യം കൈരളിക്ക് സമർപ്പിച്ച
മഹാകവി പൂന്താനവും
അനശ്വരമാണ്.
------------------------------------------
12 March, 2024
അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി
അയ്യാ വൈകുണ്ഠ സ്വാമി: സാമൂഹ്യ വിപ്ളവത്തിന്റെ മുന്നണി പോരാളി
സാമൂഹ്യ പരിഷ്ക്കർത്താവായിരുന്ന അയ്യാ വൈകുണ്ഠ സ്വാമികളുടെ 215-)മത്
ജന്മദിനമാണിന്ന് .
1809 മാർച്ച് 12 ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ ശൂചീ
ന്ദ്രത്ത് ശാസ്താംകോവിൽ വിളയിൽ പിന്നോക്ക വിഭാഗമായ ചാന്നാൻ സമുദായത്തിലാണ്
അദ്ദേഹം ജനിച്ചത്.
മാതാപിതാക്കൾ ' മുടി ചൂടും പെരുമാൾ ' എന്ന് പേരു വിളിച്ചു. സവർണ്ണ മേധാവികൾ ആ
പേര് കേട്ടപ്പോൾ കലിതുള്ളി.അങ്ങനെ 'മുത്തുക്കുട്ടി ' എന്ന് പേര് മാറ്റി.
സമത്വ സമാജം
തിരുവിതാംകൂറിലെ ആദ്യത്തെ പൗരാവകാശ സംഘടന എന്ന് വിളിക്കാവുന്ന 'സമത്വ
സമാജം ' സ്ഥാപിച്ചതു് അയ്യാ വൈകുണ്ഠ സ്വാമിയാണ് . മനുഷ്യരെല്ലാം സമന്മാർ
എന്നതായിരുന്നു സമത്വസമാജത്തിന്റെ ആപ്തവാക്യം.ചട്ടമ്പിസ്വാമികളുടെ ഗുരുവായ ഷൺമുഖ വടിവേലു, ശ്രീനാരായണഗുരു , അയ്യങ്കാളി
എന്നീ മഹാത്മാക്കളുടെ ഗുരുവായിരുന്ന തൈക്കാട്ട് അയ്യാവ് എന്നിവർ സമത്വ സമാജത്തിന്റെ
പ്രചാരകരായിരുന്നു. സവർണ്ണർക്കെതിരെയുള്ള പിന്നോക്ക ജാതിയിൽ പെട്ടവരുടെ
കലാപമായിരുന്നു അത് .
1881 മുതൽ എല്ലാ വർഷവും മകര പൊങ്കാല ദിനത്തിൽ
അദ്ദേഹത്തിന്റെ ആസ്ഥാനമായ സ്വാമിത്തോപ്പിൽ നടത്തിവന്ന സമ
പന്തി ഭോജനത്തിൽ ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു,
അയ്യങ്കാളി എന്നിവർ പങ്കെടുത്തിട്ടുണ്ട്.
സഹപന്തിഭോജനം
1837 ലാണ് 'സമത്വ സമാജം ' എന്ന സംഘടന രൂപീകരിച്ചത് . സമത്വ സമാജത്തിന്റെ
നേതൃത്വത്തിൽ നാനാജാതി മനുഷ്യർ ചേർന്ന് ചരിത്രത്തിലെ ആദ്യത്തെ 'സഹപന്തി
ഭോജനം ' നടത്തി സാമൂഹ്യ തിന്മകൾക്കെതിരെ വിപ്ളവകരമായ പോരാട്ടം നടത്തി.
അയ്യാവഴി
ഏക ദൈവാധിഷ്ഠിതമായ 'അയ്യാവഴി ' എന്ന മത വിഭാഗം, കണ്ണാടി പ്രതിഷ്ഠ ,
സഹപന്തിഭോജനം തുടങ്ങി നിരവധി സാമൂഹ്യ വിപ്ളവങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
' അയ്യാവഴി ' എന്ന മത വിഭാഗം സ്ഥാപിച്ചതോടെയാണ് 'അയ്യാ വൈകുണ്ഠൻ '
എന്നറിയപ്പെട്ടത് . അയ്യാവഴി മതവിഭാഗം അനൗദ്യോഗിക മതമായി ഇപ്പോഴും കന്യാകുമാരി,
തൂത്തുക്കുടി, തിരുനൽവേലി എന്നീ ജില്ലകളിലുണ്ട്.
വസ്ത്രധാരണത്തിന് പോലും കീഴ്ജാതിക്കാർക്ക് വിലക്കുണ്ടായിരുന്ന കാലത്ത് , ഇഷ്ടമുള്ള
വസ്ത്രം ധരിക്കാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്ത് നടപ്പിലാക്കി.കൂലിയില്ലാതെ നിർബന്ധമായി ചെയ്യേണ്ട 'ഊഴിയവേല 'ചെയ്ത് വന്ന പുലയർ, പറയർ,
കുറവർ, ചാന്നാൻ തുടങ്ങിയ കർഷക വിഭാഗം ജനങ്ങളെ അത് ലംഘിക്കാൻ ആഹ്വാനം
ചെയ്തു. കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത് എന്നദ്ദേഹം അവരെ പറഞ്ഞ് മനസിലാക്കി.
മേൽജാതിക്കാർക്ക് മാത്രമേ അക്കാലത്ത് തലപ്പാവ് ധരിക്കാൻ അവകാശമുണ്ടായിരുന്നുള്ളു.
താഴ്ന്ന ജാതിക്കാരേയും അദ്ദേഹം തലപ്പാവ് ധരിപ്പിച്ചു.
കണ്ണാടി പ്രതിഷ്ഠ
ശ്രദ്ധേയമായ ഒരു ആരാധനാ സമ്പ്രദായത്തിനും അദ്ദേഹം തുടക്കം
കുറിച്ചു. 'സ്വാമിത്തോപ്പ് ' എന്ന അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിൽ
വിഗ്രഹത്തിന് പകരംകണ്ണാടി പ്രതിഷിച്ചു. തലപ്പാവ് വെച്ച്
കണ്ണാടിക്ക് മുന്നിൽ നിന്ന് അതിൽ കാണുന്ന പ്രതിബിംബത്തെ
വണങ്ങി ആരാധിക്കാൻ പറഞ്ഞു.
ജാതി മത ഭേദമന്യേ എല്ലാവർക്കും താമസിക്കാനും പ്രാർത്ഥന
നടത്താനും 'നിഴൽ തൻ കർ ' എന്ന വഴിയോര കോവിലുകൾ സ്ഥാപിച്ചു.
പിന്നോക്കക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്ന പൊതു കിണറുകൾക്ക് പകരം എല്ലാവർക്കും
ഉപയോഗിക്കാൻ വേണ്ടി 'മുന്തിരി കിണറു'കൾ പണിതു.
തിരുവിതാംകൂറിലെ സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് കൊണ്ട് മാറു മറക്കൽ
പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
ഒരു ജാതി , ഒരു മതം , ഒരു ദൈവം , ഒരു ഭാഷ , ഒരു കുലം , ഒരു ലോകം
'ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ഭാഷ, ഒരു കുലം, ഒരു ലോകം ' എന്നത് അദ്ദേഹം
പ്രചരിപ്പിച്ച ഒരു സന്ദേശമായിരുന്നു.
നിരവധി ആചാര ലംഘന കുറ്റങ്ങളും രാജ്യദ്രോഹ കുറ്റങ്ങളും ചുമത്തി അന്നത്തെ
തിരുവിതാംകൂർ മഹാരാജാവ് അദ്ദേഹത്തെ നൂറ്റിപ്പത്ത് ദിവസം കാരാഗൃഹത്തിലടച്ചു.
1851 ൽ 42 വയസിലാണ് അദ്ദേഹം അകാല ചരമമടഞ്ഞത് .
ആ കർമ്മയോഗി തുടക്കമിട്ട സാമൂഹ്യ പരിഷ്ക്കരണ ആശയങ്ങളും പ്രവർത്തനങ്ങളുമാണ്
അദ്ദേഹത്തെ പിന്തുടർന്ന സാമൂഹ്യ വിപ്ളവകാരികൾക്ക് ഊർജ്ജം പകർന്നത്.
കേരളത്തിലെ നവോത്ഥാന വിപ്ളവത്തിന്റെ പതാക വാഹകരില്‍ അയ്യാ വൈകുണ്ഠ
സ്വാമികള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട് .
- എം . എന്‍ . സന്തോഷ്
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
കേസരി എ . ബാലകൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം ' കേരളത്തി ന്റെ സോക്രട്ടീസ് '...