13 March, 2024

"ജ്ഞാനപ്പാന" – കാലാതിവര്‍ത്തിയായ കാവ്യം ഇന്ന് പൂന്താനം ദിനം

 

     " മധ്യേയിങ്ങനെ കാണുന്ന 

നേരത്തു 

മത്സരിക്കുന്നതെന്തിനു നാം 

വൃഥാ ? "


      ഇന്ന് പൂന്താനം ദിനം

 

       എം.എന്‍.സന്തോഷ്

 




ന്ന് കുംഭമാസത്തിലെ അശ്വതി 

നക്ഷത്രം. മഹാകവി പൂന്താനത്തിന്റെ 

ജന്മദിനം.


"
കുംഭ മാസത്തിലാകുന്നു നമ്മുടെ


ജന്മ നക്ഷത്രമശ്വതി നാളെന്നും "


സ്വന്തം ജന്മനാളിനെ സൂചിപ്പിച്ച് 

പൂന്താനം രചിച്ച ജ്ഞാനപ്പാനയിലെ 

വരികളാണിത്.


 


 

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂർ ഗ്രാമത്തിൽ പൂന്താനം ഇല്ലത്തിലാണ് മഹാകവിയുടെ ജനനം. 1547 ആണ് ജനന വർഷം എന്ന് അനുമാനിക്കുന്നു.


ജനമനസ്സുകളിൽ ഈശ്വര ഭക്തിയും 

സദ്ചിന്തകളും 

ഉണർത്തി ഭക്തിമാർഗ്ഗത്തിലൂടെ 

ഉദ്ബുദ്ധരാക്കുക 

എന്ന നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം 

കൊടുത്ത ഭക്ത കവിയാണ് പൂന്താനം.


സംസ്കൃത പണ്ഡിതനും 

കവിയുമായിരുന്ന മേൽപ്പത്തൂർ 

നാരായണ ഭട്ടതിരിയും പൂന്താനവും ഒരേ 

കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്

മേൽപ്പത്തൂർ കവിതകൾ പ്രൗഢ 

സംസ്കൃതമായിരുന്നുവെങ്കിൽ ,

 പൂന്താനം ശുദ്ധ മലയാളത്തിലാണ് 

കാവ്യരചന നടത്തിയത്.

 


 

 

" പൂന്തേനാം പല കാവ്യം കണ്ണന് 

നിവേദിച്ച



പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ് കോകിലം "
പൂന്താനം കവിതകളുടെ ഭക്തിസാന്ദ്രതയും കാവ്യാത്മകതയുമാണ് മഹാകവി വള്ളത്തോൾ ഈ വരികളിലൂടെ വർണ്ണിച്ചത്.
ജ്ഞാനപ്പാന, സന്താനഗോപാലം, ശ്രീകൃഷ്ണ കർണ്ണാമൃതം, ഘനസംഘം , രാഘവീയം, തുടങ്ങി അമ്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

 

 


ജ്ഞാനപ്പാന


"
മലയാളത്തിലെ ഉപനിഷത്ത്

എന്നാണ് ജ്ഞാനപ്പാനയെ 

വിശേഷിപ്പിക്കുന്നത്. വേദാന്ത 

തത്വങ്ങളും അദ്വൈത സിദ്ധാന്തവും 

മനുഷ്യന്റെ അവസ്ഥാന്തരങ്ങളും 

നിസ്സഹായതകളും വളരെ 

ലളിതമായാണ് ജ്ഞാനപ്പാനയിൽ 

നിർണ്ണയം ചെയ്തിരിക്കുന്നത്. 362 

വരികളിൽ രചിച്ചിരിക്കുന്ന 

ഈ കാവ്യം , ദീർഘകാലത്തെ 

കാത്തിരിപ്പിന് ശേഷം ജനിച്ച മകൻ 

ശൈശവാവസ്ഥയിൽത്തന്നെ 

ആകസ്മികമായി മരിച്ചു പോയതിന്റെ 

തീവ്രദു:ഖത്തിൽ രചിച്ചതാണെന്നു 

പറയുന്നു

   


 

" ഉണ്ണികൃഷ്ണൻ

 മനസ്സിൽ 

കളിക്കുമ്പോൾ


ഉണ്ണികൾ മറ്റ് 

വേണമോ 

മക്കളായ് "


എന്ന് അദ്ദേഹം 

സമാധാനിക്കുന്നുണ്ട്.


മേൽപ്പത്തൂരിന്റെ 

നാരായണീയത്തേക്കാൾ 

പൂന്താനത്തിന്റെ 

ജ്ഞാനപ്പാനയാണ് ജനകീയമായത്

ജ്ഞാനപ്പാന അലയടിക്കാത്ത 

ക്ഷേത്രാങ്കണങ്ങളോ

ഗൃഹാന്തരീക്ഷങ്ങളോ ഒരു ദിവസം 

പോലുമുണ്ടാകില്ല.


കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ 

കണ്ടില്ലെന്ന് നടിക്കുന്നതും രണ്ട് നാല് 

ദിനം കൊണ്ടൊരുത്തനെ 

തണ്ടിലേറ്റി നടത്തുന്നതുമായ 

കാലത്തിന്റെ ലീലാവിലാസങ്ങൾ കവി 

വർണ്ണിക്കുന്നുണ്ട്.



"
ഒന്നിലുമറിയാത്ത ജനങ്ങൾക്ക് ഒന്ന് 

കൊണ്ടും തിരിയാത്ത വസ്തുവായ് 

ഒന്നു 

പോലെയൊന്നില്ലാതൊക്കെയുള്ളതിനൊ


കർമ്മ പാശത്തെ ലഘിക്കാൻ 

ബ്രഹ്മാവിന് പോലും 

അസാധ്യമാണെന്നും ചണ്ഡകർമ്മങ്ങൾ 

ചെയ്തവൻ 

ചാകുമ്പോൾ ചണ്ഡാലകുലത്തിൽ 

പിറക്കുമെന്നും കൃപകൂടാതെ 

പീഡിപ്പിച്ചീടുന്ന നൃപൻ കൃമിയായ് 

പിറക്കുമെന്നുള്ളതുമായ കാര്യങ്ങൾ 

നിത്യ സത്യങ്ങളാണെന്നും ഈശ്വരന്റെ 

ലീലാവിലാസങ്ങളാണെന്നും കവി 

ഉദ്ഘോഷിക്കുന്നു.


കർമ്മങ്ങളുടെ വിളനിലമാണെന്നതാണ്

 ജന്മഭൂമിയായ ഭാരതത്തിന്റെ മഹിമ

പക്ഷെ, കാലമിന്ന് 

കലിയുഗമായതിനാൽ നരകങ്ങളിൽ 

പേടി കുറയുന്നുണ്ടെന്നും അതിനാൽ 

വിനാശം ഉറപ്പാണെന്നും 

അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.


എത്ര ജന്മങ്ങൾ മലത്തിലും

ജലത്തിലും, മണ്ണിലും, മരങ്ങളിലും

മൃഗമായും മറ്റും കഴിച്ചു കൂട്ടിയിട്ടാണ് 

ബീജപാത്രത്തിൽ വന്നു വീണതെന്നും 

നീർപ്പോള പോലെയുള്ള ഈ ദേഹത്തിൽ

 വെറും വീർപ്പ്

 മാത്രമാണിങ്ങനെ 

കാണുന്നതെന്നുമുള്ള ന്നതാണ് 

പൊള്ളുന്ന പരമാർത്ഥം.   

 


തത്വചിന്താപരമായ ചില വരികൾ


"
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ 

തണ്ടിലേറ്റി നടത്തുന്നതും ഭവാൻ


മാളിക മുകളേറിയമന്നന്റെ തോളിൽ 

മാറാപ്പു കേറ്റുന്നതും ഭവാൻ "



എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും


കൂടിയല്ലാ പിറക്കുന്ന നേരത്തും


കൂടിയല്ലാ മരിക്കുന്ന നേരത്തും


മധ്യേയിങ്ങനെ കാണുന്ന നേരത്തു


മത്സരിക്കുന്നതെന്തിനു നാം വൃഥാ "




"
തൃപ്തിയാകാ മനസ്സിന്നൊരു കാലം.


പത്തു കിട്ടുകിൽ നൂറു മതിയെന്നും


ശതമാകിൽ സഹസ്രം മതിയെന്നും "


 


ഈശ്വരന്റെ മായാ വിലാസങ്ങളും 

ജീവിതത്തിന്റെ ക്ഷണികതയും 

നിസ്സാരതയും ദാർശനിക ഭാവത്തോടെ,

തത്വ ചിന്താപരമായി വിശകലനം 

ചെയ്യുന്ന ആ ദർശങ്ങളുടെ അക്ഷയ 

ഖനിയാണ് "ജ്ഞാനപ്പാന "യും ആ 

മഹാകാവ്യം കൈരളിക്ക് സമർപ്പിച്ച 

മഹാകവി പൂന്താനവും 


അനശ്വരമാണ്

  ------------------------------------------

 

No comments:

Post a Comment

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...