31 December, 2009
27 December, 2009
cinima review


ഞാന്‍ കണ്ട സിനിമ
ഇവിടം സ്വര്‍ഗ്ഗമാണ്
-സിനിമാ നിരൂപണം
ഉദയനാണു താരത്തിനു ശേഷം മൊഹന്‍ലാലിനെ നായകനാക്കി റൊഷന്‍ ആന്‍ഡ്രൂസ് സംവിധാ നം ചെയ്തിരിക്കുന്ന “ഇവിടം സ്വര്‍ഗമാണ് “ എന്ന ചിത്രം കുടുംബ സദസ്സുകള്‍ക്ക് ഇഷ്ടമാകും.റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കെണിയില്‍ അകപ്പെടുന്ന ഒരു ഫാം ഹൌ

അഴിമതിക്കരായ ചില ഭരണാധികാരികളും, ഉദ്യൊഗസ്ത്തരും കൂട്ടുനില്‍ക്കുന്നുണ്ട് എന്ന് സിനിമ തുറന്നടിക്കുന്നു.അഴിമതി നടത്തുന്ന ഇക്കൂട്ടര്‍ക്ക് ഈ സിനിമ കണ്ടാല്‍ ചൊറിയും! ( നൈസില്‍ വാങ്ങി ദേഹമാസകലം പൂശി രണ്ടു ദിവസം ലീവ് എടുത്തിരുന്നു ചൊറിയട്ടെ.)
ധര്‍മ്മസങ്കടത്തില്‍ പെട്ടുഴലുന്ന തൊമാസ് എന്ന ഫാം ഹൌസ് ഉടമയെ മൊഹന്‍ലാല്‍ മികച്ചതാക്കി.(സുപ്പര്‍ താരം മൊഹന്‍ലാല്‍ തന്നെ വേണമായിരുന്നൊ ഈ റൊളിലേക്ക്?)നായിക ഇല്ലാത്ത സിനിമ എന്ന ഒരു പൊരായ്മയും ഉണ്ട്. മുന്നു പ്രമുഖനടിമാര്‍ ഉണ്ടെങ്കിലും അവര്‍ സഹനായികമാരെ ആകുന്നുള്ളു.
ഒരു പാട്ടുസീനെങ്കിലും ആകാമായിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കരാളഹസ്തങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന പാവം ഫം ഹൌസ് നായകന് പാട്ടു പാടി ഉല്ലസിക്കാന്‍ എവീടെ നേരം?കൌശലവും,കൂര്‍മമബുദ്ധിയുംമുപയൊഗിച്ചു നായകനെ രക്ഷപ്പെടുത്തുന്ന പതിവു റൊളില്‍ ശ്രീനിവാസന്‍.പക്ഷെ ആ റൊളില്‍ ശ്രീനിവാസനു പഴയ പ്രസരിപ്പില്ല.
ആലുവ ചാണ്ടി എന്ന ഭൂമി തട്ടിപ്പു രാജാവായി വില്ലന്‍ റൊളിലേക്ക് ലാലു അലക്സിണ്ടെ ചുവടു മാറ്റം നന്നായി.ഭൂമി കച്ചവടം ഒരു സീരിയസ് കാര്യം ആയതിനാലാണൊ ഹാസ്യ താരങ്ങളെ വേണ്ടെന്നു വെച്ചത്? താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
നായകന്റെ ജിവിത പ്രശ്നങ്ങളില്‍ ഇടപെടുന്ന വക്കീല്‍, ബാങ്ക് മാനേജര്‍, ടി.വി. റിപ്പൊര്‍ട്ടര്‍ എന്നീ മൂന്നു വനിതകളില്‍ ആരെ വധുവായി സ്വീകരിക്കണം എന്നു തീരുമാനിക്കുന്നിടത്തു സിനിമ തീരുന്നു.ആദ്യം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.
25 December, 2009
ഇന്നലെകള്‍ !
ആശംസകള്‍
പ്രകാശത്തിന്റേയും,പാട്ടിന്റേയും,
അലങ്കാരത്തിന്റേയും, ആഘൊഷത്തിന്റേയും
ഡിസംബര്‍ !
ഈ നല്ല ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും
ഞാന്‍ ക്രിസ്തുമസ്സ് ആശംസകള്‍ നേരട്ടെ !
22 November, 2009
വായിക്കുമല്ലൊ.അഭിപ്രായം പറയുമല്ലൊ.......
വെള്ളച്ചാട്ടം

ഹരിശങ്കര്‍ . എം.എസ്
നാലാം ക്ലാസ്
ലിറ്റില്‍ ഹാര്‍ട്ട്സ് സ്കൂള്‍
പറവൂര്‍
27 October, 2009
മിഡ് ടേം ബോറടി
മിഡ് ടെം പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികള്‍ പഠനത്തിന്റെ തിരക്കില്‍. അധ്യാപകര്‍ക്ക് ഇത് ചെറിയ ഒരു ഇടവേള. എ ഷൊര്‍ട് ബ്രെക്! പക്ഷെ, എന്നെ സംബന്ധിച്ചിടത്തൊളം ഇത് വിരസതയുടെ കാലം.
കുട്ടികളൊടൊപ്പം ക്ലാസ്സില്‍ കഴിയുന്നതാണു ഏറെ ഇഷ്ടം.പരീക്ഷ എഴുതുന്ന കുട്ടികളൊടൊപ്പം അവരുടെ സംശയം തീര്‍ത്തു നടക്കുന്നതും രസകരം തന്നെ.പക്ഷെ പരീക്ഷാ ഡ്യൂട്ടി കിട്ടുന്നില്ലല്ലൊ.
ക്ലാസ്സില്‍ പൊകാന്‍ പറ്റുന്നില്ല.സ്റ്റാഫ് റൂമില്‍ വെറുതെ ഇരുന്നു ബൊറടിക്കുക. അല്ലെങ്കില്‍ ചുമ്മാ നടന്നു സമയം കളയുക. കാരണം പരീക്ഷാ ഡ്യൂട്ടിക് അഞ്ചു മുറികളിലേക്കു പത്തുപേരുള്ള റ്റീമിനെയാണു നിയൊഗിച്ചിരിക്കുന്നത്. അഞ്ചു പേരും ക്ലാസ്സില്‍ പൊകും, കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ഞാന്‍ ഔട്ട്!
ഈ സിസ്റ്റം ശരിയല്ല. ഒരൊരുത്തരേയും ഓരൊ റൂമിലേക്കു പൊസ്റ്റ് ചെയ്യണം.അതാണു വേണ്ടതു.
അപ്പൊള്‍ ഓരൊരുത്തറ്ക്കും ഡ്യൂട്ടി കിട്ടും.എല്ലാവര്‍ക്കും പൊകാന്‍ അവസരം ലഭിക്കും.
ഈ ബൊറന്‍ പരിപാടി അവസാനിപ്പിക്കണമെന്നു വിനയപൂര്‍വം എച്ച്.എം., ഡെപ്യൂട്ടി എച്ച്.എം.,മാരൊട് അപേക്ഷിക്കുന്നു.
23 October, 2009
Efficiency v/s experience
ടിവിയില്‍ സിനിമാതാരം പ്ര്വിഥ്വിരാജുമായുള്ള ഒരു അഭിമുഖം കണ്ടപ്പൊള്‍ ആണ് ഇങനെ ഒരു ചിന്ത.എക്സ്പീരിയന്‍സ് ഉണ്ടെന്നു കരുതി എഫ്ഫിഷ്യന്‍സി ഉണ്ടാകില്ലെന്ന് അദ്ദെഹം പറയുന്നു.
സിനിമാ രങത്തു മാത്രമല്ല , പുതിയ തലമുറ ഈ കാഴ്ച്ചപാടു പുലര്‍തുന്നവരാണു. മുതിര്‍ന്നവര്‍ക്ക് കാര്യക്ഷമത തങളേക്കള്‍ കമ്മി ആണെന്നാണു അവര്‍ കരുതുന്നത്.
ഞങളേക്കള്‍ ഏതാനം വര്‍ഷം മുന്‍പ് ജൊലിയില്‍ കയറി എന്നല്ലേ ? കൂടുതല്‍ ശംബളവും കിട്ടുന്നുണ്ട്. അല്ലാതെന്തു വ്യത്യാസം?
ജനിക്കുംബൊള്‍ ഒരു ശിശു എഫ്ഫിഷ്യണ്ട് അല്ലല്ലൊ? സമൂഹവുമായുള്ള നിരന്തരമായ ഇടപെടലിലൂടെയാണു ശിശു സമ്പൂര്‍ണ്ണ ക്ഷമത കൈവരിക്കുന്നത് . ഒരു ചെറിയ കുരുവാണു വലിയ മരമായി മാറുന്നത് . മാറ്റത്തിനും,വളര്‍ച്ചക്കും വെണ്ടിയുള്ള ക്ഷമ പ്രകടിപ്പിച്ചാല്‍ മാത്രമെ വളരാന്‍ കഴിയുകയുള്ളു.
അറിവുമാത്രമല്ല തിരിച്ചറിവും വേണം.വിദ്യാഭ്യാസം കൊണ്ടു നേടെണ്ടതും അതു തന്നെ ആണു.
18 October, 2009
Pazhassiraja
‘പഴശ്ശിരാജ’ സിനിമ കണ്ടു.ഓരൊ മലയാളിയും അറിഞ്ഞിരിക്കേണ്ട ചരിത്രം.ഓരൊ മലയാളിയും കണ്ടിരിക്കേണ്ട സിനിമ.പഴശ്ശിരാജയുടെ വീരചരിത്രം എം.ടി.,ഹരിഹരന്‍ ടീം അവിസ്മരണീയമാക്കിയിരിക്കുന്നു.
സിനിമ കണ്ടുകൊണ്ടിരുന്ന രണ്ടര മണിക്കൂര്‍ സമയം ഞാന്‍ പതിനെട്ടാം നൂറ്റാണ്ടിലെ പഴശ്ശിയുടെ കാലഘട്ടത്തിലായിരുന്നു. ഇതില്‍ മമ്മുട്ടിയെയല്ല നാം കാണുന്നത്, മമ്മുട്ടി പഴശ്ശിയായി ജീവിക്കുകയാണ്.
അതു പൊലെയാണു ഓരൊ കഥാപാത്രങളും.തലക്കല്‍ ചന്തുവും,കങ്കനുമൊക്കെ നമ്മുടെ മനസ്സില്‍ നിന്നും മായുകയില്ല.അതുപൊലെ പദ്മപ്രിയയുടെ അഭിനയം ഉജ്ജ്വലമാണ്. പൊരാടുന്ന കുറിച്യ യുവതിയായി ആ നടി കസറിയിരിക്കുന്നു.
സെറ്റുകളും,സീനുകളും,സംഗീതവും ആ കലഘട്ടത്തിനനുയൊജ്യം.മികച്ച സംഗീത സംവിധാനമുള്ള തിയെറ്ററില്‍ വേണം സിനിമ കാണാന്‍, എങ്കിലെ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസംവിധാന മികവ് ആസ്വദിക്കാന്‍ പറ്റുകയുള്ളു.
ഇതിലെ ഓരൊ കലാകാരന്മാരും, സിനിമാ ടീമും ഈ സിനിമ ചിത്രീകരിക്കാന്‍ വളരെ ത്യാഗം അനുഭവിച്ചിട്ടുണ്ടാവും. ഏതായലും മലയാള സിനിമാ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു സിനിമ!
03 October, 2009
Cherai
സാനു മാഷ്
https://youtube.com/shorts/1fS9LodP32E?si=-5mGmMVmigMmKt-K എം.കെ.സാനു മാഷ് മലയാളത്തിൻ്റെ സ്നേഹഭാജനം

-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
തിരക്കഥ സീന്‍ ഒന്ന് സെപ്തംബര്‍ പത്ത് . സമയം രാവിലെ 10.00 പ്രതീക്ഷ സെന്ററിന് മുന്‍ വശം . റോഡ് . സുനില്‍ ,...