മിഡ് ടെം പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. കുട്ടികള്‍ പഠനത്തിന്റെ തിരക്കില്‍. അധ്യാപകര്‍ക്ക് ഇത് ചെറിയ ഒരു ഇടവേള. എ ഷൊര്‍ട് ബ്രെക്! പക്ഷെ, എന്നെ സംബന്ധിച്ചിടത്തൊളം ഇത് വിരസതയുടെ കാലം.
കുട്ടികളൊടൊപ്പം ക്ലാസ്സില്‍ കഴിയുന്നതാണു ഏറെ ഇഷ്ടം.പരീക്ഷ എഴുതുന്ന കുട്ടികളൊടൊപ്പം അവരുടെ സംശയം തീര്‍ത്തു നടക്കുന്നതും രസകരം തന്നെ.പക്ഷെ പരീക്ഷാ ഡ്യൂട്ടി കിട്ടുന്നില്ലല്ലൊ.
ക്ലാസ്സില്‍ പൊകാന്‍ പറ്റുന്നില്ല.സ്റ്റാഫ് റൂമില്‍ വെറുതെ ഇരുന്നു ബൊറടിക്കുക. അല്ലെങ്കില്‍ ചുമ്മാ നടന്നു സമയം കളയുക. കാരണം പരീക്ഷാ ഡ്യൂട്ടിക് അഞ്ചു മുറികളിലേക്കു പത്തുപേരുള്ള റ്റീമിനെയാണു നിയൊഗിച്ചിരിക്കുന്നത്. അഞ്ചു പേരും ക്ലാസ്സില്‍ പൊകും, കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ഞാന്‍ ഔട്ട്!
ഈ സിസ്റ്റം ശരിയല്ല. ഒരൊരുത്തരേയും ഓരൊ റൂമിലേക്കു പൊസ്റ്റ് ചെയ്യണം.അതാണു വേണ്ടതു.
അപ്പൊള്‍ ഓരൊരുത്തറ്ക്കും ഡ്യൂട്ടി കിട്ടും.എല്ലാവര്‍ക്കും പൊകാന്‍ അവസരം ലഭിക്കും.
ഈ ബൊറന്‍ പരിപാടി അവസാനിപ്പിക്കണമെന്നു വിനയപൂര്‍വം എച്ച്.എം., ഡെപ്യൂട്ടി എച്ച്.എം.,മാരൊട് അപേക്ഷിക്കുന്നു.