23 April, 2011

ഉറുമി :കഥാഖ്യാനം ദുര്‍ഗ്രഹം




വാസ്കൊഡ ഗാമയെ വധിക്കാന്‍ മനസ്സില്‍ ജ്വലിക്കുന്ന രൊഷവും, സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഉറുമിയും കൈയിലേന്തി പൊരാട്ടത്തിനിറങ്ങിയ കേളുനായര്‍ എന്ന അപ്രശസ്തനായ ഒരു ധീര യുവാവിന്റെ സാഹസിക ജീ‍വിതമാണ് ഉറുമി എന്ന ചലച്ചിത്രത്തിന്റെ കഥയുടെ കാതല്‍। കേളുനായരെപ്പൊലെ ധീരരായ നിരവധി പൊരാളികള്‍ ഈ മണ്ണിനു വേണ്ടി രക്തം ചീന്തിയിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്। അവരില്‍ പലരും ചരിത്ര താളുകളില്‍ ഇടം നേടാതെ വിസ്മരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്। അത്തരം ഒരു ധീരനായ പൊരാളിയുടെ ജീവിതം തേടിപ്പിടിച്ച് ചലച്ചിത്രം ചമച്ച ഈ സിനിമയുടെ ശില്‍പ്പികളെ അഭിനന്ദിക്കുന്നു.സന്തൊഷ് ശിവന്‍ എന്ന ചലച്ചിത്ര പ്രതിഭ ഈ സിനിമയില്‍ കാഴ്ച്ച വെച്ച സംവിധാനത്തിന്റെയും, ഫൊട്ടൊഗ്രഫിയുടെയും മികവ് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടും എന്ന് കരുതുന്നു.
കഥ പറയുന്ന രീതി ദുര്‍ഗ്രഹമായിപ്പൊയി എന്നു തൊന്നുന്നു.കേളുനാ‍യര്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ പ്രതിപാദിക്കപ്പെടാത്ത ഒരു വ്യക്തിയാണ്. അത്തരം ഒരു വ്യക്തിയുടെ ചരിത്രം അനാവരണം ചെയ്യുംബൊള്‍ വളരെ വ്യക്തത വേണം.തിയറ്ററിലിരിക്കുംബൊള്‍ , കഥക്കൊപ്പം മനസ്സിനും, ചിന്തക്കും സഞ്ചരിക്കുവാന്‍ പലപ്പൊഴും പ്രയാസം നേരിടുന്നു.സിനിമയിലെ പല സന്ദര്‍ഭങ്ങളും, സ്ഥലവും, സംഭവങ്ങളും സമയവുമായി കൊര്‍ത്തിണക്കിയിരിക്കുന്നത് യുക്തിക്ക് നിരക്കുന്നില്ല. ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് വേണമായിരുന്നൊ? ഫ്ലാഷ് ബാ‍ക്കിലെ നടന്മാര്‍ തന്നെ ചരിത്രത്തിലെ കഥാപാത്രങ്ങളായി ചമയുംബൊള്‍ മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍.
കേളുനായര്‍ വിവാഹിതനാവും മുന്‍പ് വീരചരമം അടയുന്നു.അറക്കല്‍ ഐഷയുമായി ഉണ്ടായിരുന്ന ബന്ധത്തില്‍ കുട്ടി ജനിച്ചിട്ടുണ്ടാകാം! ഈ തലമുറയിലെ കണ്ണീയാണൊ ക്രിഷ്ണദാസ് ?വനാന്തരത്തിലെ ഗുഹയില്‍ കണ്ടുമുട്ടിയ ‘കാട്ടുവാസി’ കേളുനായരുടെ ജീവിത കഥ ദാസിനൊട് ഇത്ര സ്പഷ്ടമായി പറഞ്ഞു കൊടുക്കുന്നത് എങ്ങിനെയാണ്? പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ‘കാട്ടുവാസി’ ഇത്ര വ്യക്തമായി എങ്ങനെ അറിഞ്ഞു?
മികച്ച ഒരു ചരിത്ര സിനിമയായി ഉറുമി പ്രകീര്‍ത്തിക്കപ്പെടും.സിനിമ തുടങ്ങിയാല്‍ തീരും വരെ സംഭ്രമ ജനകം എന്നു വിശേഷിപ്പിക്കാം.ഏതാനം മണിക്കൂറുകള്‍ നമ്മള്‍ പതിനഞ്ചാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കുകയാണ്.വാസ്കൊഡ ഗാമയുടെ ‘കാല്‍പ്പാടും’ (കാപ്പാട്) ശവകുടീരവുമൊക്കെ നമ്മള്‍ കാത്തുസൂക്ഷിക്കുംബൊള്‍ , കൊല്ലും, കൊലയും നടത്തി രക്തരക്ഷസ്സിനെപ്പൊലെ അട്ടഹസിച്ച ഗാമയുടെ ക്രൂര മുഖം ഈ ചിത്രത്തില്‍ കാണാം.കേളുനായരെപ്പൊലുള്ള ചുണക്കുട്ടികള്‍ ഈ മണ്ണില്‍ ജീവിച്ചിരുന്നു എന്നതിന്റെ ചരിത്രത്തിന് ഒരു ചലച്ചിത്ര സാക്ഷ്യമാണ് ഈ സിനിമ. ഈ മുഖങ്ങള്‍ പരിചയപ്പെടുത്തിയ , മികച്ച ഒരു ചരിത്രസിനിമ കൈരളിക്ക് കാഴ്ച്ച വെച്ച ഇതിന്റെ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍!

എന്‍ഡൊസള്‍ഫാന്‍ : കേരളജനത നിരാഹാര സത്യാഗ്രഹം നടത്തണം

എന്ഡൊസള്‍ഫാന്‍ ഹാനികരമാണെന്നതിന് തെളിവ് ഹാജറാക്കണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ആവശ്യവും, എന്‍ഡോസള്‍ഫാന്‍ ഉപയൊഗിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലെപ്പൊലെ പ്രശ്നങ്ങളില്ല എന്ന കേന്ദ്ര ക്രിഷി മന്ത്രിയുടെ പ്രഖ്യാപനവും ക്രൂരവും, കേരളത്തൊടുള്ള വെല്ലുവിളിയുമാണ്. അംഗവൈകല്യങ്ങളൊടെ ജനിക്കുകയും, അങ്ങനെ ഇപ്പൊഴും ജീവിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ഹതഭാഗ്യരുണ്ട് കാസര്‍കൊഡ് ജില്ലയില്‍. അവിടുത്തെ ജനങ്ങളുടെ രക്തത്തില്‍പ്പൊലും എന്‍ഡൊസള്‍ഫാന്റെ അംശമുണ്ടെന്ന് പഠന റിപ്പൊര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.മാരകമായ ഈ കീടനാശീനി സ്രുഷ്ട്ടിച്ച വിപത്തിന്റെ കരളലിയിപ്പിക്കുന്ന കാഴ്ച്ചകള്‍ കണ്ടിട്ടും കണ്ണടച്ചിരുട്ടാക്കുകയാണൊ ഇവര്‍ ചെയ്യുന്നത് ? ജനങ്ങളുടെ ജീവിതവും , ആരൊഗ്യവും സംരക്ഷിക്കുവാന്‍ ഉത്തരവാദപ്പെട്ട ഇവര്‍ ആര്‍ക്കു വേണ്ടിയാണ് വാദിക്കുന്നത് ?ഗുരുതരമായ ഈ പ്രശ്നത്തിന്റെ വികാരം കേരള സമൂഹം ഉള്‍ക്കൊണ്ടു കഴിഞ്ഞു.ഒറ്റപ്പെട്ട് പ്രസ്ഥാവനകളൊ, പ്രസംഗങ്ങളൊ അല്ല ഇനി വേണ്ടത്. കേരള ജനത ഒന്നടങ്കം സത്യാഗ്രഹ സമരം നടത്തണം. വിജയം വരെ ഉപവസിക്കണം.നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടിപ്പൊലും ഹര്‍ത്താല്‍ നടത്തി നാടു നിശ്ചലമാക്കാന്‍ ഒരുംബെടുന്ന നേതാക്കളെ, നിങ്ങളൊന്ന് ആഹ്വാനം ചെയ്തു നൊക്കൂ, നമുക്ക് ഒറ്റകെട്ടായി ബന്ദു നടത്താം, സത്യാഗ്രഹ സമരം നടത്താം. ഈ കീടനാശിനിയെ ഈ നാട്ടില്‍ നിന്നും തുരത്താം!
അതൊടൊപ്പം ഒരു കാര്യം കൂടി അന്വേഷിക്കണം. കേന്ദ്ര മന്ത്രിമാര്‍ പറയുന്നതില്‍ വാസ്ഥവം ഉണ്ടൊ എന്നു കൂടി അന്വേഷിക്കണം.ഹെലികൊപ്റ്ററില്‍ വിതറിയതു കൊണ്ടാണൊ വിഷബാധയുണ്ടായത് എന്ന മന്ത്രിയുടെ പരാമര്‍ശം ശരിയാണൊ?
കാസര്‍കൊഡ് കീടനാശീനി വിതറിയവര്‍ ഉപയൊഗ ക്രമം പാലിച്ചിട്ടുണ്ടൊ? അതും അന്വേഷിക്കണം.

08 April, 2011

വിഷുവിന്റെ അടയാളം

വീണ്ടുമൊരു വിഷുക്കാലം വരവായി.ബാല്യത്തിലെ വിഷുക്കാലം ഓര്‍ക്കുംബൊള്‍ പൊള്ളുന്ന ഒരു അനുഭവമാണ് മത്താപ്പുവെളിച്ചത്തിലെന്നപൊലെ തെളിഞ്ഞുവരുന്നത്.അച്ചന്‍ വാങ്ങിത്തരാറുള്ളത് പൊട്ടാത്ത ഇനം പടക്കങ്ങള്‍ മാത്രമായിരുന്നു. കംബിത്തിരി, മത്താപ്പൂവ്, മേശപ്പൂവ്, തുടങ്ങിയ അപകടരഹിതമായ ഇനങ്ങള്‍ മാത്രമടങ്ങിയ ഒരു ചെറിയ പൊതിയാണ് അച്ചന്‍ കൊണ്ടുവരാറുള്ളത്. അയല്‍ വീടുകളില്‍ മത്സരിച്ചാണ് പടക്കം പൊട്ടിക്കുന്നത്. സന്ധ്യയൊടെ ‘പടപട‘ ഘൊഷം ചുറ്റുപാ‍ടും മുഴങ്ങി തുടങ്ങും.സന്ധ്യക്ക്, അത്താഴം കഴിഞ്ഞ്, പിന്നെ പുലര്‍ച്ചെ കണികണ്ടു കഴിഞ്ഞ് ,ഇങ്ങനെ പല ഘട്ടങ്ങളായി കരിമരുന്നു പ്രയൊഗം ചുറ്റുപാടും തകര്‍ക്കും.ഒന്നാം വിഷു, രണ്ടാം വിഷു, മൂന്നാം വിഷു ഇങ്ങനെ സ്റ്റൊക്ക് തീരുവൊളം അവര്‍ പടക്കം പൊട്ടിക്കും ! അയല്‍ വീടുകളിലെ സമപ്രായക്കാരായ ഉണ്ണിയും, അശൊകനും ,പൊട്ടിച്ച പടക്കങ്ങളുടെ വര്‍ണ്ണന നടത്തുംബൊള്‍ അസൂയ തൊന്നിയിട്ടുണ്ട്.
അച്ചന്‍ വാങ്ങിത്തരുന്ന പടക്കങ്ങള്‍ കത്തിക്കാന്‍ ഞങ്ങളെ അനുവദിക്കാറില്ല. അയല്‍ വീട്ടിലെ ബാ‍ബു ചേട്ടനാണ് അതിന്റെ ചുമതല. എനിക്ക് കംബിത്തിരി പൊലും കൈയില്‍ പിടിച്ചു കത്തിക്കാനുള്ള ധൈര്യമില്ലായിരുന്നു.ഒരു നീളമുള്ള വടിയുടെ തുംബില്‍ കംബിത്തിരി കുത്തിനിറുത്തും.എന്നിട്ട് വടി നീട്ടിപ്പിടിച്ചാണ് കംബിത്തിരി കത്തിക്കുന്നത്.
കംബിയില്‍ കൊര്‍ത്ത് കത്തിക്കുന്ന ഒരു തരം ചക്രം ഉണ്ടായിരുന്നു അക്കാലത്ത്. ബാബുചേട്ടന്‍ കംബിയില്‍ ചക്രം കൊര്‍ത്ത് തീ പിടിപ്പിച്ചു.തീ പിടിച്ചാല്‍ ചക്രം ഒരു തീ പൂക്കളം തീര്‍ത്തുകൊണ്ട് കംബിയില്‍ കിടന്നു കറങ്ങും.നല്ല ഭംഗിയാണ് അതു കാണാന്‍ !ഞങ്ങള്‍ അകന്നാണിരിക്കുന്നത്. ചക്ക്രത്തിനു തീ പിടിച്ചു ! കഷ്ടകാലത്തിന് ചക്രം കറങ്ങിയില്ല. കറങ്ങാതെ ഒരൊറ്റ ചീറ്റല്‍. ചീറ്റിയത് തീ ആണെന്നു മാത്രം ! ആ തീ മുഴുവനും വന്ന് വീണത് എന്റെ കാലിലാണ് . അതൊടെ വിഷു ആഘൊഷം കലങ്ങി.പ്രഥമ ശുശ്രൂഷ എന്തൊക്കെയൊ ചെയ്തെങ്കിലും ഫലിച്ചില്ല.കനത്ത പൊള്ളലായിരുന്നു.ഇടതു കാല്‍മുട്ടിന്റെ പിന്‍ഭാഗം പഴുത്തു വ്രണമായി. കുഴുപ്പിള്ളീ‍ സേന്റ് വിന്‍സന്റ് ഡി പൊള്‍ ആശുപത്രിയിലായിരുന്നു ചികിത്സ.ആശുപത്രിയിലെ മേശപ്പുറത്ത് കമിഴ് ത്തി ക്കിടത്തി , കൈയും, കാലും അറ്റന്‍ഡര്‍മാര്‍ അമര്‍ത്തിപ്പിടിച്ച് വ്രണം തേച്ചുകഴുകുംബൊഴുള്ള പ്രാണരക്ഷാര്‍ത്തമുള്ള ആര്‍ത്തനാദം ഇപ്പൊഴും കാതുകളില്‍ മുഴങ്ങുന്നു.അച്ചച്ചനാണ് ആശുപത്രിയില്‍ കൊണ്ടുപൊകുന്നത്. ആശുപത്രിയില്‍ നിന്നുള്ള മടക്കയാത്രയില്‍, ദേവസ്വം നടയിലെ ഒരു ചായക്കടയില്‍ നിന്നു അച്ചച്ചന്‍ ചായയും, ഒരു ബൊണ്ടയും വാങ്ങിച്ചു തരും.ബൊണ്ട ആദ്യമായാണ് തിന്നുന്നത്. നല്ല രുചിയായിരുന്നു.വേദന സഹിച്ചാലും, ബൊണ്ട തിന്നാമെന്നുള്ള കൊതിയൊടെ മനസ്സില്ലാ മനസ്സൊടെ ആശുപത്രിയിലേക്കുള്ള ആ യാത്രയെക്കുറിച്ചൊര്‍ക്കുംബൊള്‍ നല്ല രസം !
പൊള്ളലേറ്റ ആ പാട് ശരീരത്തില്‍ നിന്നും മാഞ്ഞില്ലെന്നു മാത്രമാല്ല , എസ്. എസ് . എല്‍ . സി. ബുക്കിലും ഈ അടയാളം രേഖപ്പെടുത്താനിട വന്നു.അങ്ങനെ ആ വിഷുക്കാല സംഭവം ജീവിതത്തിലെ മായാത്ത അടയാളമായിത്തീര്‍ന്നു.
വിഷുപ്പക്ഷികള്‍ ഇപ്പൊഴും പാടുന്നു ! കൊന്നമരങ്ങള്‍ പൂവണിയുന്നു !വിഷുവിന് ഇന്നും ഒരു മാറ്റവുമില്ല.കാലമെത്ര കഴിഞ്ഞാലും , മായാത്ത അടയാളം സമ്മാനിച്ച കുട്ടിക്കാലത്തെ ആ വിഷുദിനം ഇന്നൊരു വേദനയല്ല.പൂത്തിരി കത്തിക്കുംബൊഴുള്ള ആഹ്ലാദം പൊലെയാണ് !

03 April, 2011

ഭാരത് മാതാ കീ ജെയ്

ലങ്കയൊട് പൊരുതി ലൊകകപ്പ് സ്വന്തമാക്കിയപ്പൊള്‍ ഓരൊ ഭാരതീയനും ആഹ്ലാദിച്ചു.ജാതി ,മത, വര്‍ണ്ണ വര്‍ഗ വിഭാഗീയതകളില്ലാതെ നാം ഭാരതീയര്‍ ത്രിവര്‍ണ്ണ പതാക പാറിച്ചു.കേരളത്തില്‍ തെരഞ്ഞെടുപ്പു ഗൊദായില്‍ പൊര്‍വിളി മുഴങ്ങി കൊണ്ടിരുന്ന സമയത്താണ് ലൊകകപ്പ് ഫൈനല്‍ മത്സരം നടന്നത്. പരസ്പരം ചെളി വാരിയെറിഞ്ഞും, നുണകള്‍ പ്രസംഗിച്ചും എതിരാളികളെ കരിവാരിതേച്ച് അങ്കത്തില്‍ ജയിക്കാന്‍ ചേകവന്മാര്‍ പതിനെട്ടടവുകളും പയറ്റുന്നു.ചില സ്ഥാനാര്‍ഥികള്‍ , തങ്ങള്‍ക്കും ക്രിക്കറ്റ് അറിയാം എന്ന് ജനങ്ങളെ ബൊധ്യപ്പെടുത്താന്‍ പ്രചരണത്തിനിടെ ടിവിക്കു മുംബില്‍ ചെന്നിരിക്കുന്നതും കണ്ടു.വിജയാഹ്ലാദം പങ്കുവെക്കാന്‍ ഇവര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതു കാണാന്‍ കൊതിച്ചു പൊയി.ഇന്‍ ഡ്യ വിജയ കിരീടം ചൂടിയപ്പൊള്‍ നാം ഭാരതീയരാണ് എന്ന സന്ദേശം പരത്താന്‍ ,രാഷ്ട്രീയം മാറ്റി വെച്ചുകൊണ്ട് ഭാരതപതാക ഒരുമിച്ചു നിന്ന് ഉയര്‍ത്തി പിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയും, അച്യുതാനന്ദനും തയ്യാറായിരുന്നെങ്കില്‍ രാഷ്ട്രീയക്കാരുടെ ദേശീയത പ്രകടമാകുമായിരുന്നു. എങ്കില്‍ കേരളീയര്‍ സബാഷ് പറയുമായിരുന്നു. കേരളത്തില്‍ എങ്ങും എതിര്‍ സ്ഥാനാര്‍ഥികള്‍ ഇങ്ങനെ ചെയ്തതായി വാര്‍ത്ത കണ്ടില്ല.എങ്ങിനെ സാധിക്കും?അധികാരക്കൊതി മൂത്ത് അന്ധത ബാധിച്ചവര്‍ക്ക് എന്തു ദേശീയത? എന്തു രാഷ്ടീയ പ്രബുദ്ധത?

ഇവനാണ് ക്യാപ്റ്റന്‍

ലൊകകപ്പ് നൂറ്റീരുപത്തൊന്ന് കൊടി ഭാരതീയര്‍ക്ക് സമ്മാനിച്ച മഹേന്ദ്ര സിംഹ് ധൊണി എന്ന ചെറുപ്പക്കാരനെ ഭാരതീയര്‍ക്ക് മാത്രുകയാക്കാം।കപ്പ് കൈവിട്ടു പൊകരുതേയെന്ന് ഭാരത ജനത ഉള്ളുരുകി പ്രാര്‍ത്ഥിച്ച ആകാംഷാഭരിതമായ നിമിഷങ്ങളില്‍ അവസാന ഓവറിലെ ആ പന്ത് ആകാശത്തേക്ക് ഉയര്‍ത്തി അടിച്ച് പന്തിന്റെ പ്രയാണം വീക്ഷിച്ചു കൊണ്ട് ധൊണിയുടെ ആ നില്‍പ്പ് ! അതൊരു കാഴ്ച്ചയായിരുന്നു।ആപല്‍ഘട്ടത്തില്‍ , പൊരുതാനുള്ള ദൌത്യം ഏറ്റെടുത്ത ആ നായകന്റെ മാത്രുകാ പരമായ ധീരതയും, നിശ്ചയ ദാര്‍ഢ്യവും സമചിത്തതയും അഭിനന്ദനം അര്‍ഹിക്കുന്നു।പിന്നീട് സച്ചിനെ തൊളിലേറ്റി കളിക്കാര്‍ മൈതാനം വലം വെക്കുംബൊള്‍ ആ കൂട്ടത്തിലൊരാളായി നടന്ന ധൊണിയുടെ മുഖം ശ്രദ്ധിച്ചൊ? ഇന്‍ ഡ്യക്ക് മറക്കാനാവാത്ത ആ വിജയ മുഹുര്‍ത്തം സമ്മാനിച്ച ആ നായകന്റെ മുഖത്ത് വിജയൊന്മാദമില്ല, ആഹ്ലാദ കണ്ണീരുമില്ല ! നിസ്സംഗ ഭാവം ! യുദ്ധം ജയിച്ചു കീരീടം ചൂടാന്‍ പൊകുന്ന രാജ കുമാരന്റെ ശാന്തത നിറഞ്ഞ പ്രൌഢിയായിരുന്നു ആ മുഖത്ത്। സൌമ്യം, ദീപ്തം !ആ ക്യാപ്റ്റന്‍ നമുക്ക് മാത്രുകയാവണം

കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍

         RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...