23 April, 2011
ഉറുമി :കഥാഖ്യാനം ദുര്‍ഗ്രഹം
വാസ്കൊഡ ഗാമയെ വധിക്കാന്‍ മനസ്സില്‍ ജ്വലിക്കുന്ന രൊഷവും, സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഉറുമിയും കൈയിലേന്തി പൊരാട്ടത്തിനിറങ്ങിയ കേളുനായര്‍ എന്ന അപ്രശസ്തനായ ഒരു ധീര യുവാവിന്റെ സാഹസിക ജീവിതമാണ് ഉറുമി എന്ന ചലച്ചിത്രത്തിന്റെ കഥയുടെ കാതല്‍। കേളുനായരെപ്പൊലെ ധീരരായ നിരവധി പൊരാളികള്‍ ഈ മണ്ണിനു വേണ്ടി രക്തം ചീന്തിയിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്। അവരില്‍ പലരും ചരിത്ര താളുകളില്‍ ഇടം നേടാതെ വിസ്മരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്। അത്തരം ഒരു ധീരനായ പൊരാളിയുടെ ജീവിതം തേടിപ്പിടിച്ച് ചലച്ചിത്രം ചമച്ച ഈ സിനിമയുടെ ശില്‍പ്പികളെ അഭിനന്ദിക്കുന്നു.സന്തൊഷ് ശിവന്‍ എന്ന ചലച്ചിത്ര പ്രതിഭ ഈ സിനിമയില്‍ കാഴ്ച്ച വെച്ച സംവിധാനത്തിന്റെയും, ഫൊട്ടൊഗ്രഫിയുടെയും മികവ് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടും എന്ന് കരുതുന്നു.
കഥ പറയുന്ന രീതി ദുര്‍ഗ്രഹമായിപ്പൊയി എന്നു തൊന്നുന്നു.കേളുനായര്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ പ്രതിപാദിക്കപ്പെടാത്ത ഒരു വ്യക്തിയാണ്. അത്തരം ഒരു വ്യക്തിയുടെ ചരിത്രം അനാവരണം ചെയ്യുംബൊള്‍ വളരെ വ്യക്തത വേണം.തിയറ്ററിലിരിക്കുംബൊള്‍ , കഥക്കൊപ്പം മനസ്സിനും, ചിന്തക്കും സഞ്ചരിക്കുവാന്‍ പലപ്പൊഴും പ്രയാസം നേരിടുന്നു.സിനിമയിലെ പല സന്ദര്‍ഭങ്ങളും, സ്ഥലവും, സംഭവങ്ങളും സമയവുമായി കൊര്‍ത്തിണക്കിയിരിക്കുന്നത് യുക്തിക്ക് നിരക്കുന്നില്ല. ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് വേണമായിരുന്നൊ? ഫ്ലാഷ് ബാക്കിലെ നടന്മാര്‍ തന്നെ ചരിത്രത്തിലെ കഥാപാത്രങ്ങളായി ചമയുംബൊള്‍ മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍.
കേളുനായര്‍ വിവാഹിതനാവും മുന്‍പ് വീരചരമം അടയുന്നു.അറക്കല്‍ ഐഷയുമായി ഉണ്ടായിരുന്ന ബന്ധത്തില്‍ കുട്ടി ജനിച്ചിട്ടുണ്ടാകാം! ഈ തലമുറയിലെ കണ്ണീയാണൊ ക്രിഷ്ണദാസ് ?വനാന്തരത്തിലെ ഗുഹയില്‍ കണ്ടുമുട്ടിയ ‘കാട്ടുവാസി’ കേളുനായരുടെ ജീവിത കഥ ദാസിനൊട് ഇത്ര സ്പഷ്ടമായി പറഞ്ഞു കൊടുക്കുന്നത് എങ്ങിനെയാണ്? പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ‘കാട്ടുവാസി’ ഇത്ര വ്യക്തമായി എങ്ങനെ അറിഞ്ഞു?
മികച്ച ഒരു ചരിത്ര സിനിമയായി ഉറുമി പ്രകീര്‍ത്തിക്കപ്പെടും.സിനിമ തുടങ്ങിയാല്‍ തീരും വരെ സംഭ്രമ ജനകം എന്നു വിശേഷിപ്പിക്കാം.ഏതാനം മണിക്കൂറുകള്‍ നമ്മള്‍ പതിനഞ്ചാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കുകയാണ്.വാസ്കൊഡ ഗാമയുടെ ‘കാല്‍പ്പാടും’ (കാപ്പാട്) ശവകുടീരവുമൊക്കെ നമ്മള്‍ കാത്തുസൂക്ഷിക്കുംബൊള്‍ , കൊല്ലും, കൊലയും നടത്തി രക്തരക്ഷസ്സിനെപ്പൊലെ അട്ടഹസിച്ച ഗാമയുടെ ക്രൂര മുഖം ഈ ചിത്രത്തില്‍ കാണാം.കേളുനായരെപ്പൊലുള്ള ചുണക്കുട്ടികള്‍ ഈ മണ്ണില്‍ ജീവിച്ചിരുന്നു എന്നതിന്റെ ചരിത്രത്തിന് ഒരു ചലച്ചിത്ര സാക്ഷ്യമാണ് ഈ സിനിമ. ഈ മുഖങ്ങള്‍ പരിചയപ്പെടുത്തിയ , മികച്ച ഒരു ചരിത്രസിനിമ കൈരളിക്ക് കാഴ്ച്ച വെച്ച ഇതിന്റെ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍!
Subscribe to:
Post Comments (Atom)
കൊളുത്ത് - ഫാന്റാസ്റ്റിക് നോവല്‍
RSA മീറ്റിൽ പ്രസന്ന ടീച്ചർ ഭാസി സാറിനോട് ഒരു കാര്യം വിസ്മയത്തോടെ ചോദിച്ചതോർക്കുന്നുണ്ടോ? " ഇതെങ്ങനെ എഴുതി ?" എന്ന് പ്രസന്...
-
ഗുരുവിനെ അറിയുവാന്‍ 1 ചോദ്യ ങ്ങള് 1 ‘നരനു നരനശുദ്ധവസ്തുവാണുപോലും ധരയില്‍ നടപ്പതു ത...
-
മുച്ചീട്ട് കളിക്കാരന്റെ ശില്‍പ്പി " മുച്ചീട്ട് കളിക്കാരന്റെ മകള്‍ " എന...
-
കേസരി എ . ബാലകൃഷ്ണപിള്ള യുടെ ചരമദിനം ഡിസംബര്‍ 18. അദ്ദേഹത്തെക്കുറിച്ച് ഒരു വിവരണം ' കേരളത്തി ന്റെ സോക്രട്ടീസ് '...
No comments:
Post a Comment