മേവട ദേവി നമസ്തുതേ
കാവുംപടിയിലരയാല്‍ വലംവെച്ച്
നില്‍ക്കവേ കേള്‍ക്കാം നാമജപങ്ങള്‍
മേവടക്കാവിലമ്മയെ തൊഴുതിറങ്ങുന്ന
കാറ്റിന്റെ മംഗള മംഗല്യ ശരണ ഗീതങ്ങള്‍
മീനമായ് പുറക്കാട്ടുകാവില്‍ പൂരമായി
മേളമുയരുന്നു , മേവടയുണരുന്നാമോദത്താല്‍
അഭീഷ്ട വരദായിനി , ദേവീ തൊഴുന്നു
അഭയമരുളുക , അകമലരില്‍ തെളിയുക കാവിലമ്മേ.
സര്‍വ്വാര്‍ത്ഥ സാധികേ , സകലസൗഖൃദായികേ
ജ്ഞാനാംബികേ , ശരണമരുളണേ നിത്യവും
അജ്ഞാന തിമിരമതു നീക്കണേ , അപരാ ധമരുതാതെ കാക്കണേ
സൗഭാഗ്യദായികേ
മേവട വാഴുമമ്മേ നമസ്തുതേ.
രചന - എം.എന്‍.സന്തോഷ്
കാവുംപടിയിലരയാല്‍ വലംവെച്ച്
നില്‍ക്കവേ കേള്‍ക്കാം നാമജപങ്ങള്‍
മേവടക്കാവിലമ്മയെ തൊഴുതിറങ്ങുന്ന
കാറ്റിന്റെ മംഗള മംഗല്യ ശരണ ഗീതങ്ങള്‍
മീനമായ് പുറക്കാട്ടുകാവില്‍ പൂരമായി
മേളമുയരുന്നു , മേവടയുണരുന്നാമോദത്താല്‍
അഭീഷ്ട വരദായിനി , ദേവീ തൊഴുന്നു
അഭയമരുളുക , അകമലരില്‍ തെളിയുക കാവിലമ്മേ.
സര്‍വ്വാര്‍ത്ഥ സാധികേ , സകലസൗഖൃദായികേ
ജ്ഞാനാംബികേ , ശരണമരുളണേ നിത്യവും
അജ്ഞാന തിമിരമതു നീക്കണേ , അപരാ ധമരുതാതെ കാക്കണേ
സൗഭാഗ്യദായികേ
മേവട വാഴുമമ്മേ നമസ്തുതേ.
രചന - എം.എന്‍.സന്തോഷ്
No comments:
Post a Comment