കവിത
സൗരശയ്യയില്‍
ഹേ, സൂര്യ പൊള്ളുന്നു
മനുഷ്യാ, നിനക്കൊരുങ്ങി ശരശയ്യ
സൗരശരങ്ങളില്‍ തീ പാറുന്നു
വസുന്ധുരേ കരയരുത്.
ഇത് നിന്റെ ജാതകം
നീ തന്നെ രചിച്ച പാതകം
സിനിമയുടെ റീല് തീരാറായ്
ഇനി ഒരു സീന്‍ മാത്രം
പ്രളയത്തിന്റെ കുളിരില്‍ പുണരുന്നത്
സുര്യാതപത്തില്‍ ശയിക്കുന്നത്
വസുന്ധരേ കരയരുത്.
കിണറിലെ വെള്ളം കോരിക്കുടിച്ച്
ഹോ, ചൂട് ! മക്കള്‍ ചൊല്ലുന്നു
ഗോക്കളുടെ വരണ്ട നിലവിളി
ചുരത്തുന്നത് ചൂട് വായു
സൂര്യാതപമേറ്റ് പാടവരമ്പത്ത്
കൊക്ക് ഒറ്റക്കാലില്‍ അതേ നില്‍പ്പ്
കാക്കയില്ല,അങ്ങാടിക്കുരുവിയില്ല
കൊന്നയെപ്പോഴെ പൂത്തു!
വസുന്ധരേ കരയരുത്.
ഇത് നീ രചിച്ച നാടകം
സീന്‍ തീരാറായ്
അവരെപ്പഴേ പറഞ്ഞു
കവികള്‍ , ക്രാന്തദര്‍ശികള്‍
കാട് വെട്ടരുത്,മല മറിക്കരുത്
പുഴ വില്‍ക്കരുത്, മണലൂറ്റരുത്
പാടം നികത്തരുത്
കരിമണല്‍ ഖനിക്കരുത്
കടല് കോരരുത്
പ്ളാസ്റ്റിക്ക് പുക പരത്തരുത്.
ഇപ്പോള്‍ ഇവര്‍ പറഞ്ഞു
പുറത്തിറങ്ങരുത്
പുഴയില്‍ കുളിക്കരുത്
തിന്നരുത്,കുടിക്കരുത്
വെയില് കൊള്ളരുത്
വസുന്ധരേ കരയരുത്.
ഇനി നിനക്കിതു മതി
നിനക്ക് ശീതികരിച്ച മുറി
അവനിറങ്ങും
അവന്‍ വെയിലുകൊള്ളും
പ്രളയോപരിതലത്തിലും ശയിക്കും
യന്തിരന്‍!
വസുന്ധരേ കരയരുത്.
എം.എന്‍.സന്തോഷ്
29-03-2019
സൗരശയ്യയില്‍
ഹേ, സൂര്യ പൊള്ളുന്നു
മനുഷ്യാ, നിനക്കൊരുങ്ങി ശരശയ്യ
സൗരശരങ്ങളില്‍ തീ പാറുന്നു
വസുന്ധുരേ കരയരുത്.
ഇത് നിന്റെ ജാതകം
നീ തന്നെ രചിച്ച പാതകം
സിനിമയുടെ റീല് തീരാറായ്
ഇനി ഒരു സീന്‍ മാത്രം
പ്രളയത്തിന്റെ കുളിരില്‍ പുണരുന്നത്
സുര്യാതപത്തില്‍ ശയിക്കുന്നത്
വസുന്ധരേ കരയരുത്.
കിണറിലെ വെള്ളം കോരിക്കുടിച്ച്
ഹോ, ചൂട് ! മക്കള്‍ ചൊല്ലുന്നു
ഗോക്കളുടെ വരണ്ട നിലവിളി
ചുരത്തുന്നത് ചൂട് വായു
സൂര്യാതപമേറ്റ് പാടവരമ്പത്ത്
കൊക്ക് ഒറ്റക്കാലില്‍ അതേ നില്‍പ്പ്
കാക്കയില്ല,അങ്ങാടിക്കുരുവിയില്ല
കൊന്നയെപ്പോഴെ പൂത്തു!
വസുന്ധരേ കരയരുത്.
ഇത് നീ രചിച്ച നാടകം
സീന്‍ തീരാറായ്
അവരെപ്പഴേ പറഞ്ഞു
കവികള്‍ , ക്രാന്തദര്‍ശികള്‍
കാട് വെട്ടരുത്,മല മറിക്കരുത്
പുഴ വില്‍ക്കരുത്, മണലൂറ്റരുത്
പാടം നികത്തരുത്
കരിമണല്‍ ഖനിക്കരുത്
കടല് കോരരുത്
പ്ളാസ്റ്റിക്ക് പുക പരത്തരുത്.
ഇപ്പോള്‍ ഇവര്‍ പറഞ്ഞു
പുറത്തിറങ്ങരുത്
പുഴയില്‍ കുളിക്കരുത്
തിന്നരുത്,കുടിക്കരുത്
വെയില് കൊള്ളരുത്
വസുന്ധരേ കരയരുത്.
ഇനി നിനക്കിതു മതി
നിനക്ക് ശീതികരിച്ച മുറി
അവനിറങ്ങും
അവന്‍ വെയിലുകൊള്ളും
പ്രളയോപരിതലത്തിലും ശയിക്കും
യന്തിരന്‍!
വസുന്ധരേ കരയരുത്.
എം.എന്‍.സന്തോഷ്
29-03-2019
No comments:
Post a Comment